ഹരി വഴിയിൽ നിന്നും മുറ്റത്തേക്ക് കയറിയപ്പോൾ തന്നെ കണ്ടു, ഉമ്മറത്ത് അരഭിത്തിയിൻമേൽ ഇരിക്കുന്ന ഭദ്രയേ, കൈയിൽ എന്തൊ കഴിക്കാൻ ഉള്ളതും ഉണ്ട്. അവൻ തിണ്ണയിലേക്ക് കയറി.
" ആഹാ നീ കഴിക്കാൻ ആണോ പാതിക്ക് വച്ച് ഓടി വന്നത്? - അവളുടെ തലക്ക് ഒന്ന് കൊട്ടികൊണ്ട് അവൻ ചോദിച്ചു.
" ഓ പിന്നെ, എനിക്ക് വിശന്നിട്ടാ " ഭദ്ര തല തിരുമ്മികൊണ്ട് പറഞ്ഞു
" പിന്നേ ഒരു വിശപ്പ്"
" ഹാ, തുടങ്ങിയോ രണ്ടും കൂടി? നീ വന്നതല്ലേ ഒള്ളൂ എൻ്റെ ഹരീ, അപ്പോഴേക്കും അടി വച്ചോ രണ്ടും തമ്മിൽ? - സതിയമ്മ ഉമ്മറത്തേക്ക് വന്ന് ചോദിച്ചു.
" ഞാൻ അല്ല, സതീയമ്മേ ഈ ഉണ്ണി എട്ടനാ! " - ഭദ്ര പരിഭവം പറഞ്ഞുകൊണ്ട് സതിയോട് ഒട്ടി നിന്നു
" ഞാൻ അല്ല, നീയാ, പാവം എൻ്റെ അമ്മ എനിക്ക് വേണ്ടി ഉണ്ടാക്കിയതെല്ലാം അവള് വന്ന് കട്ടുതിന്നുന്നു."
"എങ്കിലേ കണക്കായിപ്പോയി, ഞാൻ പോവാ" എന്നും പറഞ്ഞു അവള് ഹരിയെ പുച്ഛിച്ച് കൊണ്ട് അകത്തേക്ക് കയറിപോയി.
" ഡീ അങ്ങോട്ടേക്ക് അല്ല പുറത്തേക്ക്!!" ഹരി വിളിച്ചു പറഞ്ഞു. പക്ഷേ ആര് കേൾക്കാൻ.
" യാത്ര ഒക്കെ സുഖയിരുന്നോ മോനെ?"
"ആയിരുന്നു അമ്മേ പക്ഷേ പാലക്കാട് കഴിഞ്ഞപ്പോ കുറച്ച് നേരം പിടിച്ചിട്ടു. അതാ നേരം വൈകിയത്, അമ്മ കഴിക്കാൻ എന്തെങ്കിലും എടുത്തു വയ്ക്ക് നല്ലപോലെ വിശക്കുന്നു"
"നീ കുളിച്ച് ഈ മുഷിഞ്ഞതും എല്ലാം മാറിട്ടു വാ, അമ്മ കഴിക്കാൻ എടുക്കാം"
"മ്മ്"
സതിയമ്മ(ഹരിയുടെ അമ്മ)
••••••••••••••••••••••••••••••••••••••••••••••••••••••
കുഞ്ഞു വീടാണ് ഹരിയുടേത്, 2 മുറിയും ഒരു തിണ്ണയും കൊച്ചൊരു അടുക്കളയും ചേർന്ന ഒരു കുഞ്ഞു വീട്.
ഹരി കുളിച്ച് കഴിക്കാനായി വന്നപ്പോ അടുക്കളയിൽ അമ്മയുടെ കൂടെ നിൽപ്പുണ്ട് ഭദ്ര.കഴിക്കാൻ എന്തോ കൈയിൽ ഉണ്ട് . അവനെ കണ്ടപാടെ സതി കഴിക്കാൻ എടുത്തു കൊടുത്തു. ഭദ്രയും കഴിക്കാൻ എടുത്തു കൊണ്ട് അവൻ്റെ കൂടെ ഇരുന്നു.
"ന്തേ, വല്യമ്പാട്ട് ഇന്ന് ഒന്നും ഉണ്ടാക്കിയില്ലേ?" അവളെ ചൊടിപ്പിക്കാൻ വേണ്ടി അവൻ ചോദിച്ചു"
" ദേ, ഉണ്ണിഏട്ടാ വെറുതെ എൻ്റെ വീടിനെ കുറിച്ച് വെല്ലോം പറഞ്ഞാൽ ഉണ്ടല്ലോ "
" രണ്ടിനെയും പിടിച്ച് ഞാൻ വെളിയിലാക്കും മിണ്ടാണ്ട് ഇരുന്നു കഴിച്ചില്ലെങ്കിൽ" - രണ്ടുപേരെയും സതി വഴക്കു പറഞ്ഞു. രണ്ടും മിണ്ടാതെ ഇരുന്നു ഭക്ഷണം കഴിച്ചു.
ഹരിയും ഭദ്രയും ഒന്നും രണ്ടും പറഞ്ഞു വഴക്കു പിടിക്കുന്നത് രണ്ടു പേരുടെയും വീട്ടുകാർക്ക് പുതുമ ഉള്ള കാര്യം ഒന്നും അല്ല.ചെറുപ്പം മുതൽ അങ്ങനെ തന്നെയാണ് രണ്ടുപേരും. അങ്ങനെ ഒക്കെ ആണെങ്കിലും സതിയുടെ മനസിൽ ഒരു പേടി ഉണ്ട്, എന്തൊക്കെ ആയാലും ഭദ്ര വല്യമ്പാട്ടെ കുട്ടിയാണ്. അവരെ ആശ്രയിച്ചാണ് താനും മകനും കഴിഞ്ഞുപോകുന്നത്. പക്ഷേ ഭദ്രക്കും മറ്റുള്ളവര്ക്കും തങ്ങളോട് ഉള്ള സ്നേഹം കാണുമ്പോൾ മറ്റെല്ലാം മറന്നു പോകും.
"ഞാൻ പോവാ സതിയമ്മേ, ഇനിയും വൈകിയാൽ അമ്മ വഴക്ക് പറയും. കഴിച്ച് കഴിഞ്ഞ് ഭദ്ര പറഞ്ഞു.
" ശരി കുട്ടി, ഇനിയും വൈകിയാൽ തുളസി വിഷമിക്കും. നീയ് വേഗന്ന് പോയിക്കോ"
" പോട്ടേ ഉണ്ണീയേട്ട, വൈകിട്ട് അമ്പലത്തിൽ വരില്ലേ?"
" മ്മം, വന്നേക്കാം" -ഹരി മറുപടി കൊടുത്തു.
രണ്ടുപേരോടും യാത്ര പറഞ്ഞ് അമ്മ ഭദ്ര വീട്ടിലേയ്ക്ക് നടന്നു. കുറച്ച് നേരം കൂടി ഹരിയുടെ കൂടെ നിൽക്കണം എന്നുണ്ടായിരുന്നു. കണ്ട് കൊതി തീർന്നിരുന്നില്ല, പക്ഷേ വേണ്ട, ആ കണ്ണിൽ നോക്കിയാൽ പിന്നെ തൻ്റെ ഉളളിൽ ഉള്ള പ്രണയം അടക്കിനിർത്താൻ പറ്റാത്ത വരും. ഇങ്ങനെ ഓരോന്ന് ആലോജിച്ച് അവള് തൊടിയിലൂടെ വീട്ടിലേക്ക് നടന്നു.
**********************************************
വൈകിട്ട് അമ്പലത്തിൽ വന്നതാണ് ഹരിയും ഭദ്രയും. നടയ്ക്ക് നിന്ന് പ്രാർത്ഥിക്കുമ്പോൾ അവൾക്കു ഒന്നേ പറയാൻ ഉണ്ടായിരുന്നുള്ളൂ.
" ൻ്റെ കണ്ണാ, ഇന്നീ നിമിഷം വരെ ഞാൻ ആഗ്രഹിക്കാതെ തന്നെ എൻ്റെ എല്ലാ ആഗ്രഹങ്ങളും നീ നടത്തി തന്നിട്ടുണ്ട്. ഇപ്പൊ എൻ്റെ ഉള്ള് നിറയെ ഒരാളെ ഒള്ളൂ, അത് എൻ്റെ ഉണ്ണിയേട്ടനാ! എപ്പോഴാ സ്നേഹിച്ചുതുടങ്ങിയത് എന്ന് എനിക്ക് അറിയില്ല , പക്ഷേ ഇന്ന് ഈ ഭദ്രയുടെ പ്രണയം അയാളാണ്. എൻ്റെ താലിയുടെ അവകാശി അത് ഉണ്ണിയേട്ടൻ മാത്രമായിരിക്കണേ!! ആ മനസിലും ഞാൻ മാത്രം ആയിരിക്കാണേ! എൻ്റെ പ്രാർത്ഥന നീ കേൾക്കണേ കുഞ്ഞികണ്ണാ!!"
ഭദ്ര പ്രാർത്ഥിച്ച് കണ്ണ് തുറന്നു നോക്കിയപ്പോൾ തൻ്റെ വലത്തേക്ക് നോക്കിയപ്പോൾ ഹരി കണ്ണടച്ച് നിന്ന് പ്രാർത്ഥിക്കുന്നത് ആണ് കണ്ടത്. രണ്ടുപേരും പ്രസാദവും വാങ്ങി തൊഴുത് പുറത്തിറങ്ങി.പാടവരമ്പത്തൂടെ ഇരുവരും വീട്ടിലേക്ക് നടന്നു. സന്ധ്യ ആയിരുന്നാലും ഇരുട്ട് വീണിട്ടുണ്ടായിരുന്നില്ല. പോകുന്ന വഴിയെ പരിചയം ഉള്ള ആളുകളോട് സംസരിച്ചാണ് നടക്കുന്നത്. ചെറുപ്പം മുതൽ കണ്ടുവളരുന്ന കുട്ടികളായതുകൊണ്ട് തന്നെ ആരും അവരെ കുറിച്ച് മോശം പറയില്ല.
(ഹരി)
(ഭദ്ര)
" ഉണ്ണിയേട്ടൻ എന്താ പ്രാർത്ഥിച്ചെ? കുറേ നേരം ന്തോകെയോ പറയുന്നെ കണ്ടല്ലോ?" - ഇടവഴിയിലൂടെ നടക്കുമ്പോൾ ഭദ്ര തൻ്റെ ഒപ്പം നടക്കുന്ന ഹരിയോട് ചോദിച്ചു
" അപ്പോ നീ എൻ്റെ മുഖത്തും നോക്കിയിരിക്കുവായിരുന്നോ?"
"അതല്ല, ഞാൻ തൊഴുത് കഴിഞ്ഞ് നോക്കിയപ്പോൾ കണ്ടതാ, പറ ന്താ പ്രാർത്ഥിച്ചത്?" - ഭദ്ര ആകാംക്ഷയോടെ ചോദിച്ചു.അവളുടെ ഉണ്ടകണ്ണും വിടർത്തി ഉള്ള ചോദ്യം കേട്ടപ്പോൾ ഹരിക്ക് ചിരി വന്നു.
" പറ ഉണ്ണിയേട്ട" ഭദ്ര പിന്നെയും ചോദിച്ചു.
"അത്, പരീക്ഷ എളുപ്പമായിരിക്കണേ, നല്ല ജോലി കിട്ടണേ എന്നൊക്കെ" -ഹരി പറഞ്ഞു
" അത്രേ ഉള്ളൂ?"ഭദ്ര ചോദിച്ചു.
" അഹ്, ഒന്നൂടെ ഉണ്ട്!"
" അത് എന്താ?"
" നിനക്ക് കുറച്ച് ബുദ്ധി കൊടുക്കണേ എന്ന്" - അവൻ അവളെ കളിയാക്കികൊണ്ട് പറഞ്ഞു.
" ഒന്ന് പോയേ ഉണ്ണിയേട്ട" ഭദ്ര അവനോടു പിണങ്ങി മുന്നോട്ട് നടന്നു.
" ചുമ്മാ, പറഞ്ഞതാടി ,നീ ക്ഷമിക്ക്"- അവൻ ഓടി അവളുടെ കൈ പിടിച്ചു പറഞ്ഞു.എന്നിട്ടും അവളുടെ പരിഭവം മാറിയില്ല.
" അല്ല, നീ എന്താ പ്രാർത്ഥിച്ചത്?
" അതിപ്പോ അറിഞ്ഞിട്ട് ഇയാൾക്ക് എന്ത് കിട്ടാനാ?" - അവൾ അവനോടു മുഖം കോട്ടി പറഞ്ഞു.
"അത് ശരി, ഞാൻ എൻ്റെ കാര്യം പറഞ്ഞില്ലേ, അപ്പോ നീയും പറയ്, ൻ്റെ ഭദ്രക്കുട്ടിയല്ലേ?".
" അവൻ 'എൻ്റെ ഭദ്രക്കുട്ടി' എന്ന് പറഞ്ഞതിൽ തറഞ്ഞു നില്ക്കുവാണ് ഭദ്ര. അവൾ അവനെ തന്നെ നോക്കി നിന്നു പോയി.അവളറിയാതെ തന്നെ അവളുടെ പ്രണയം , പറയാൻ അവളുടെ മനസ്സ് വെമ്പി.
"അതേയ്, എവിടേക്ക് പോയതാ നീ? നിന്ന് സ്വപ്നം കാണുവണോ?" - തൻ്റെ മുഖത്തേക്ക് നോക്കി നിൽക്കുന്ന ഭദ്രേയേ കൈ ഞൊടിച്ച് വിളിച്ച് ഹരി ചോദിച്ചു.
" അ- അത് " - ഭദ്ര വിക്കി. ”അത് പറയാൻ പറ്റില്ല. പ്രാർത്ഥിച്ച കാര്യം പുറത്ത് പറയരുതന്നാ , അതുകൊണ്ട് ഞാൻ പറയില്ല. പക്ഷേ ആഗ്രഹിച്ച കാര്യം നടക്കട്ടെ അപ്പോ പറയാം ഉണ്ണിയേട്ടനോട് , ഉണ്ണിയേട്ടനോട് മാത്രം." - ഹരിയുടെ കണ്ണിൽ നോക്കി ഭദ്ര പറഞ്ഞു.
" വേഗം വാ, ഇരുട്ടി തുടങ്ങി" - അവൻ മറ്റൊന്നും ചോദിക്കാതിരിക്കാൻ അവൾ വേഗം നടന്നു. എന്നാൽ ഭദ്ര എന്താ അങ്ങനെ പറഞ്ഞത് എന്ന് ആലോചിച്ച് ഹരിയും അവളുടെ പുറകേ നടന്നു. ഭദ്രയെ വല്യാമ്പാട്ട് കൊണ്ടാക്കിട്ടാണ് ഹരി വീട്ടിലേയ്ക്ക് മടങ്ങിയത്. വീട്ടിൽ കയറാൻ അവൾ ഒരുപ്പാട് നിർബന്ധിച്ചെങ്കിലും നാളെ വരാം എന്ന് പറഞ്ഞവൻ മടങ്ങി.
രണ്ടാഴ്ച്ച ഉണ്ടായിരുന്നു ഹരി നാട്ടിൽ. ഇന്ന് തിരികെ മടങ്ങി പോകണം. പരീക്ഷ ഒരാഴ്ചകകത്ത് തുടങ്ങും.
" അമ്മേടെ കുട്ടി, നല്ല പോലെ പരീക്ഷ എഴുതണം കേട്ടോ, അമ്മ പ്രാർത്ഥിക്കാം." കണ്ണു തുടച്ചുകൊണ്ട് സതി ഹരിയോടായി പറഞ്ഞു. അമ്മയോടും ഭദ്രയോടും യാത്ര പറഞ്ഞ് അവൻ ഇറങ്ങി കൂട്ടിന് ഭദ്രയും ഉണ്ട് സ്റ്റേഷനിലേക്ക്. പോകുന്ന വഴി അവൻ അവളുടെ മുഖത്തേക്ക് നോക്കി.
" എന്താ ഭദ്രകാളിയുടെ മുഖം ഇങ്ങനെ വീർത്തു കെട്ടിയിരിക്കണേ?"
"എന്നത്തേക്ക ഉണ്ണിയേട്ടൻ മടങ്ങിവരണേ?"
"പരീക്ഷ കഴിഞ്ഞ് ഉടനെ ഞാൻ മടങ്ങും, അപ്പോഴേക്കും അമ്പലത്തിലെ വേല ആവില്ലേ?"
" മ്മ്" - അവള് ഒന്ന് മൂളുക മാത്രം ചെയ്തു. ഇത്രയും ദിവസം ഹരി ഉണ്ടായിരുന്നത് കൊണ്ട് ഭദ്രക്ക് സന്തോഷം ആയിരുന്നു. ഇനിയും കുറച്ച് നാൾ കാണാതിരിക്കുന്നത് ഓർക്കുമ്പോ നെഞ്ച് പൊടിയും പോലെ തോന്നി ഭദ്രക്ക്. ഓരോന്ന് മിണ്ടിയും പറഞ്ഞു അവർ നടന്നു.അപ്പോഴേക്കും സ്റ്റേഷനിൽ എത്തി. പ്ലാറ്റ്ഫോമിൽ എത്തിയപ്പോഴേ ട്രെയിൻ വന്നു കിടപ്പുണ്ടായിരുന്നു.
" അപ്പോ പോയിട്ട് വരവാടി ഭദ്രകാളീ" ഭദ്രയോടായി പറഞ്ഞു.
" മ്മ്, നല്ല പോലെ പരീക്ഷ ജയിച്ചിട്ട് വാ" ഭദ്ര ഉള്ളിലെ വിഷമം മറച്ച് വച്ച് അവനോട് പറഞ്ഞു.
" പിന്നല്ലാണ്ട്, നല്ല ജോലി കിട്ടിയിട്ട് വേണം ഒരു കല്യാണം ഒക്കെ കഴിക്കാൻ" ഹരി പറഞ്ഞു
" കല്യാണോ?" ഭദ്ര ഞെട്ടി ഹരിയെ നോക്കി.
" അതേ , കല്യാണം "
" അതിന് പെണ്ണ് വേണ്ടേ?" ചെറിയൊരു പരിഭ്രമത്തോടെ അവൾ ചോദിച്ചു. അത് ചോദിക്കുമ്പോഴും തൻ്റെ നെഞ്ച് മിടിപ്പ് വേഗത്തിലാകുന്നത് ഭദ്ര അറിയുന്നായിരുന്നു.
" അതൊക്കെ ശരിയാക്കന്നെ, ആദ്യമേ ജോലി കിട്ടട്ടെ" ഹരി പറഞ്ഞു.
ഭദ്ര ഒന്നും മിണ്ടിയില്ല.വല്ലാതെ ഒരു ഭയം തന്നെ വന്ന് മൂടുന്നത്തു അവള് അറിഞ്ഞു. ഇനി എങ്ങാനും ഹരിയേട്ടന്നു ഒരു പ്രണയം ഉണ്ടോ അവൾ അവളോട് തന്നെ ചോദിച്ചു
" നീ എന്താ ഒന്നും മിണ്ടാതെ?"
" ഞാ- ഞാൻ എന്ത് മിണ്ടാനാ!, ഹരിയേട്ടൻ പോയിട്ട് വാ". ശബ്ദം ഇടറതിരിക്കാൻ ശ്രദ്ധിച്ച് കൊണ്ട് അവള് പറഞ്ഞു.
അപ്പോഴേക്കും ട്രെയിൻ പുറപ്പെടാൻ തുടങ്ങുന്നതിൻ്റെ അറിയിപ്പ് വന്നതു കണ്ട് ഭദ്ര ഹരിയെ കെട്ടിപിടിച്ചു, ഒരിക്കലും ഇല്ലാത്ത ഒരു പേടി ഭദ്രയുടെ ഉളളിൽ ഉണ്ടായിരുന്നു. ഹരി അടുത്തത് പറഞ്ഞു കെട്ടപ്പോൾ ഭദ്ര അതിശയത്തോടെ അവനെ നോക്കി.
" ഞാൻ കല്യാണം കഴിക്കാൻ പോകുന്ന കുട്ടി ആരാന്നു അറിയാവോ എൻ്റെ ഭദ്രകാളിക്ക്? അത് നിന്നോളം അറിയാവുന്ന ആരും ഇല്ല ഭദ്രേ!!" - തന്നെ ചേർത്തു നിർത്തി അത്രയും ആദ്രമായി പറയുന്ന ഹരിയെ നോക്കി ഭദ്ര നിന്നു.ട്രെയിൻ പതുക്കെ നീങ്ങി തുടങ്ങുന്നത് കണ്ടപ്പോൾ ഹരി അവസാനം ആയി ഭദ്രയോട് യാത്ര പറഞ്ഞു ട്രെയിനിൽ കയറി.അപ്പോഴും അവൻ്റെ ചുണ്ടിൽ ഒരു കള്ള ചിരി നിറഞ്ഞ് നിന്നിരുന്നു. ഇതൊന്നും അറിയാതെ ഭദ്ര ട്രെയിൻ പോയ വഴിയെ നോക്കി നിന്നു.
🍃
**********************************************
അപ്ഡേറ്റ് ഇത്രയും താമസിച്ചത് ജോലിയും പഠിത്തവും എല്ലാം കൂടെ കുഴഞ്ഞ് മറിഞ്ഞ് കിടക്കുവാ,അത്കൊണ്ടാട്ടോ വേറൊന്നും അല്ല.
പിന്നെ വോട്ട് ചെയ്യാനും നിങ്ങളുടെ അഭിപ്രായങ്ങൾ പറയാനും മറക്കല്ലേ... ചുമ്മാതെ ഒന്നും അല്ലല്ലോ നല്ലവണ്ണം ഇരന്നിട്ട് അല്ലേ പ്ലീസ് 🥺🤌
.
.
😁 അടുത്തത് വേഗന്ന് ഇടാൻ ശ്രമിക്കട്ടോ!!!