സിംഗർ, ഗ്ലാമർ, എജുക്കേറ്റഡ് റേഡിയോ ജോക്കിയായി ജോബ് അങ്ങനെ അയാൻ ആസിഫിനെ കുറിച്ചു പറയാൻ ഹന്നയ്ക്കു നൂറു നാവായിരുന്നു. അവളുടെ ഭ്രാന്തമായ ആരാധാന കണ്ടിട്ടാണ് അയാളെ കുറിച്ചറിയാനുളള അഗ്രഹം എന്നിൽ പൂവിട്ടത്.
ഹന്നയും ഞാനും ചൈൽ ഹുഡ് മുതലുള്ള ബന്ധമാണ്. ഈ ലോകത്ത് പപ്പയും ഉമ്മയും കഴിഞ്ഞാൽ എനിക്ക് എല്ലാം ഹന്നയാണ്. അവളുടെ നിർബധത്തിനു വഴങ്ങിയാണ് Musical night Program നു പോവാൻ തീരുമാനിച്ചത്.
പപ്പയിൽ നിന്നും ടിക്കറ്റും പിന്നെ പോക്കറ്റ് മണിയും തട്ടി ഞങ്ങൾ ഹന്നയുടെ കസ്സിൻ ഷിഹാസിന്റ്റെ കൂടെ indian social cultural centre ൽ എത്തിയപ്പോഴേക്കും Program തുടങ്ങിയിരുന്നു.
പല വർണ്ണത്തിലുളള ലെയ്സർ ലൈറ്റുക്കൾ കൊണ്ട് അവിടം മുഴുവൻ തിളങ്ങി. സ്റ്റേജിൽ Band show തകർത്താടുകയാണ്. അഞ്ച് വരെയുളള റോ VIP ഗസ്റ്റുകൾക്കു വേണ്ടിയുളളതായിരുന്നു.
വൈകി എത്തിയതിനാൽ കിട്ടയ സ്ഥലത്തു ഇരിക്കുകയല്ലാതെ മറ്റു മാർഗ്ഗമില്ലായിരുന്നു.
സ്റ്റേജിൽ നടക്കുന്നതെല്ലാം ഒരു നിഴൽ പോലെ കാണാം ഒന്നിനും വ്യക്തതയില്ല .ആ നേരം ഇവിടെ വരാൻ തോന്നിയതിൽ മനസ്സിൽ ശപിച്ചിരിക്കുമ്പോഴാണ് മിസ്റ്റർ അയാൻ ആസിഫിന്റ്റെ എൻട്രി.
തൃശൂർ പൂരം വിളംബരം ചെയ്യുമ്പോൾ നമ്മടെ ഗഡികൾക്കു ഉണ്ടാവുന്ന ആവേശമായിരുന്നു ഹന്നയുടെ മുഖത്ത്. അവൾ സ്ഥലകാലബോധമില്ലാതെ തുളളി ചാടി.
'' ഹന്ന പ്ലീസ് ... ഇവിടെ ഇരിക്ക് "
അവളുടെ സ്കേർട്ട് പിടിച്ചു വലിച്ചു ഇരുത്താൻ ഞാൻ ശ്രമിച്ചുകൊണ്ടേയിരുന്നു.Band ശരിക്കും റോക്ക് തന്നെയായിരുന്നു ക്ലാരറ്റ്, ഡ്രമ്മം , ട്രംപറ്റ് ,ഗിറ്റാർ എല്ലാ ഇൻസ്ട്രമെറ്റും ഓർക്കസ്ട്ര ക്രൂ കൂടി ചേർന്നപ്പോൾ അയാൻ ആസിഫിന്റ്റെ പാട്ടിന് കൂടതൽ താളമേക്കി
"ബത്തമീസേ ദിൽ ബത്തമീസേ ദിൽ
ബത്തമീസേ ദിൽ മാനേഞ്ഞ "നിഷ്പ്രയാസം കാണികളെ കൈകുമ്പിളിൽ ഒതുക്കി പാടി കൊണ്ടിരുന്നു.
പൊതുവേ ഫാസ്റ്റ് പാട്ടുകൾ കേൾക്കാൻ മുതിരാത്ത ഞാൻ അയാളുടെ മാന്ത്രിക വലയത്തിൽ അകപ്പെട്ടു. പാട്ട് കഴിഞ്ഞ് MJ5 ന്റ്റെ ഡാൻസ് തുടങ്ങിയതും എല്ലാം ഞൊടിയിടയിൽ ആയിരുന്നു.
ഇത്തവണ എന്റെ ഫേവറൈറ്റ് സോങ്ങ് പാടിയാണ് രംഗത്ത് എത്തിയത്.
"ഭാഹോം കേ ദർമ്മിയ
ദോ പ്യായർ മീൽ റഹേ ഹേ
ജാനെ ക്യാ ബോലെ മൻ
ഡോലെ സുൻ കേ ബത്തൻ
ദടക്കൻ ബനീ സുഭാ"ആ സ്വരമാധുരി കൊണ്ട് അയാൾഎന്റെ മനസ്സിനെയും കീഴ്പ്പെടുത്തി .കൈയ്കളടിച്ചു പ്രാത്സാഹിപ്പിക്കുന്ന പ്രക്ഷകരുടെ കൂട്ടത്തിൽ ഞാനും അറിയാതെ അറിയാതെ.....
♡☆☆☆☆☆☆☆☆☆☆☆☆☆♡
YOU ARE READING
ഇതൾ വിരിഞ്ഞ കാലം (The bloomig day)
Romance(പടച്ചോനേ... #1 in Romance - 15 April 2017 thanks my all Supports) ഞാൻ ഒരു എഴുത്തുകാരി അല്ല പക്ഷേ കഥകളെയും അത് എഴുതുന്നവരേയും വളരെ അധികം ആരാധിക്കുന്ന ഒരാൾ ആണു.എന്നിൽ നിന്നും വരുന്ന തെറ്റു'''കൾ ക്ഷമിച്ചു കൊണ്ട് വായിക്കുവാൻ ആപേക്ഷിക്കുന്നു.' ഇത് എ...