വല്യമ്പാട്ടുന്ന് അമ്മയും കൂട്ടി ഹരി വീട്ടിലേക്ക് നടന്നു. അമ്മയെ വീട്ടിലാക്കിയിട്ടു വേണം പാടത്തേക്ക് പോകാൻ. കൊയ്ത്തു കഴിഞ്ഞ് കിടക്കുന്നത് കൊണ്ട് ഇനി അത് കുട്ടിയോൾക്ക് കളിസ്ഥലമാകും.നേരത്തെ കണ്ടപ്പോ അപ്പും നന്ദുവും പറഞ്ഞിരുന്നു, പന്തുകളിക്കാൻ പാടത്ത് ഗോൾ പോസ്റ് കെട്ടികൊടുക്കണമെന്ന് .
"ഒന്ന് വേഗം നടക്കെൻ്റെമ്മേ!!!" ഹരി ധൃതി വച്ചു.
"നടക്കുവല്ലേ ഞാൻ, നിൻ്റെത്രെയും ആവതുണ്ടോ ഹരി എനിക്ക്?"
"ഞാൻ പറഞ്ഞതല്ലേ, വല്യമ്പാട്ടെ വേലക്കു പോകുന്നത് നിർത്താൻ.എൻ്റെ പരീക്ഷ ഒക്കെ കഴിഞ്ഞില്ലേ വൈകാതെ ജോലിയും ശരിയാകും, പിന്നെ എന്തിനാ?"
"നിനക്ക് അങ്ങനെ പറയാം, ഈ കണ്ട നാളത്രയും ആ വീട്ടിലെ പണി എടുത്തിട്ടാ നമ്മള് കഴിഞ്ഞത്. ഒരു വാല്യക്കാരിയായി ഇന്നുവരെ ആ വീട്ടുകാര് എന്നോട് പേരുമാറിയിട്ടില്ല.നിന്നെയും അങ്ങനെ തന്നെയല്ലേ? സർവ്വ സ്വാതന്ത്ര്യവും ഇല്ലേ നിനക്ക് ആ വീട്ടില്. വല്യ അദ്ദേഹത്തിന് നിന്നെ നല്ല കാര്യമാണു താനും"
"ഒന്നും അറിയാഞ്ഞിട്ടല്ല .ചെറുപ്പം മുതല് അമ്മ ഇങ്ങനെ കഷ്ടപ്പെടണതല്ലേ , അതാ ഞാൻ പറഞ്ഞേ. നന്ദികേട് ഒന്നും അല്ല.വല്യച്ഛൻ കാരണല്ലേ എനിക്ക് ഇത്രയും പഠിക്കാൻ തന്നെ പറ്റണത്"
"അതേ, അതുകൊണ്ട് നന്ദികേട് ഒന്നും കാണിക്കരുത് എൻ്റെ മോൻ.ഒന്നും മറന്ന് ജീവിക്കുകയും ചെയ്യരുത്"
YOU ARE READING
നിന്നോളം...
Romanceനിന്നോളം മനോഹരമായ ഒന്നും എന്നിൽ വേരോടിയിട്ടിയില്ല, ഒരു പക്ഷേ ഞാൻ അത് ആഗ്രഹിക്കുന്നുമില്ല...... Picture edits are owned by respected editors not by me.💚💜 •ഇത് ഒരു സിമ്പിൾ സ്റ്റോറി ആണ്. എനിക്ക് എഴുതാൻ തോന്നിയപ്പോൾ എഴുതിയത്, അത് കൊണ്ട് തന്നെ ഒരുപ്...