chapter 5

162 19 14
                                    

                         ഹരി വഴിയിൽ നിന്നും മുറ്റത്തേക്ക് കയറിയപ്പോൾ തന്നെ കണ്ടു, ഉമ്മറത്ത് അരഭിത്തിയിൻമേൽ  ഇരിക്കുന്ന ഭദ്രയേ, കൈയിൽ എന്തൊ കഴിക്കാൻ ഉള്ളതും ഉണ്ട്. അവൻ  തിണ്ണയിലേക്ക് കയറി.

" ആഹാ നീ  കഴിക്കാൻ ആണോ പാതിക്ക് വച്ച് ഓടി വന്നത്? - അവളുടെ തലക്ക് ഒന്ന് കൊട്ടികൊണ്ട് അവൻ ചോദിച്ചു.

" ഓ പിന്നെ, എനിക്ക് വിശന്നിട്ടാ " ഭദ്ര തല തിരുമ്മികൊണ്ട് പറഞ്ഞു

" പിന്നേ ഒരു വിശപ്പ്"

" ഹാ, തുടങ്ങിയോ രണ്ടും  കൂടി? നീ വന്നതല്ലേ ഒള്ളൂ എൻ്റെ ഹരീ, അപ്പോഴേക്കും അടി വച്ചോ രണ്ടും തമ്മിൽ? - സതിയമ്മ ഉമ്മറത്തേക്ക് വന്ന് ചോദിച്ചു.

" ഞാൻ അല്ല, സതീയമ്മേ ഈ ഉണ്ണി എട്ടനാ! "  - ഭദ്ര പരിഭവം പറഞ്ഞുകൊണ്ട് സതിയോട് ഒട്ടി നിന്നു

" ഞാൻ അല്ല, നീയാ, പാവം എൻ്റെ അമ്മ എനിക്ക് വേണ്ടി ഉണ്ടാക്കിയതെല്ലാം അവള് വന്ന് കട്ടുതിന്നുന്നു."

"എങ്കിലേ കണക്കായിപ്പോയി, ഞാൻ പോവാ"  എന്നും പറഞ്ഞു അവള് ഹരിയെ  പുച്ഛിച്ച് കൊണ്ട് അകത്തേക്ക് കയറിപോയി.
" ഡീ അങ്ങോട്ടേക്ക് അല്ല പുറത്തേക്ക്!!" ഹരി വിളിച്ചു പറഞ്ഞു. പക്ഷേ ആര് കേൾക്കാൻ.

" യാത്ര ഒക്കെ സുഖയിരുന്നോ മോനെ?"
"ആയിരുന്നു അമ്മേ പക്ഷേ പാലക്കാട് കഴിഞ്ഞപ്പോ കുറച്ച് നേരം പിടിച്ചിട്ടു. അതാ നേരം വൈകിയത്, അമ്മ കഴിക്കാൻ എന്തെങ്കിലും എടുത്തു വയ്ക്ക് നല്ലപോലെ വിശക്കുന്നു"

"നീ കുളിച്ച് ഈ മുഷിഞ്ഞതും എല്ലാം മാറിട്ടു വാ, അമ്മ കഴിക്കാൻ എടുക്കാം"
 
"മ്മ്"

"നീ കുളിച്ച് ഈ മുഷിഞ്ഞതും എല്ലാം മാറിട്ടു വാ, അമ്മ കഴിക്കാൻ എടുക്കാം"  "മ്മ്"

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

സതിയമ്മ(ഹരിയുടെ അമ്മ)

••••••••••••••••••••••••••••••••••••••••••••••••••••••

നിന്നോളം...Where stories live. Discover now