chapter 1

330 22 0
                                    

വർഷങ്ങൾക്ക് ശേഷം നാട്ടിലേക്ക് ഒരു തിരിച്ചുപോക്ക് ഹരി ആഗ്രഹിച്ചതല്ല പക്ഷേ ഒഴിവാക്കാൻ കഴിയില്ല.

"അമ്മ"
അമ്മ നിർബന്ധിച്ചത് കൊണ്ട് മാത്രമാണ് താൻ ഇന്ന് കോയമ്പത്തൂർ എന്ന ജോലി സ്ഥലത്ത് നിന്ന് മടപൂർ എന്ന തൻ്റെ നാട്ടിലേക്ക് വണ്ടി കേറിയത്

ജീവിതത്തിൽ ഒരിക്കൽ പോലും തിരിച്ച് നാട്ടിലേക്ക് പോകുന്നതിനെ കുറിച്ച് ചിന്തിക്കാതിരിക്കാൻ കഴിയുമായിരുന്നില്ല... ആലോചിച്ചിട്ട് ഉണ്ട് പലവട്ടം അപ്പോഴും ഓടി ഒളിച്ചിട്ടേ ഒള്ളൂ , അപ്പോഴും യാഥാസ്ഥികത അതിന് സമ്മതിച്ചില്ല

"അവൾ"- മറവി എന്ന നൂലു പൊട്ടിയ പട്ടത്തിന്ന് വിട്ട് കൊടുക്കാൻ ശ്രമിച്ചിട്ടും വീണ്ടും വീണ്ടും തന്നിലേക്ക് വരുന്ന തൻ്റെ പെണ്ണ്.. വിട്ട് കൊടുക്കണം എന്ന് ബുദ്ധി പറയുമ്പോഴും കൂടുതൽ ചേർത്ത് പിടിക്കാൻ പറയുന്ന മനസ്സ്
ഈ രണ്ടു ശക്തികൾ തമ്മിലുള്ള വാക്ക്വാദങ്ങളിൽ നിന്ന് ഓടി ഒളിക്കാൻ ജോലിയേ കൂട്ട് പിടിച്ച നിമിഷങ്ങൾ ...

-എല്ലാം ഹരി ഓർത്തെടുക്കുക്കയാണ്... മറക്കാൻ ആകാതെ തൻ്റെ പ്രണയത്തെ , തൻ്റെ ഭൂതകാലത്തെ , തൻ്റെ നാടിനെ അങ്ങനെ എല്ലാം എല്ലാം......

നിന്നോളം...Where stories live. Discover now