10

462 51 7
                                    

അന്ന് രാത്രി ആമിയും അവർക്കൊപ്പം ആണ് കിടന്നത്.... ആമി ഉറങ്ങിയെന്ന് മനസ്സിലായതും alexy പുറത്തേക് നടന്നു...

ആദം എപ്പോഴും. ഇരിക്കാറുള്ള ബെഞ്ചിലായി ഇരുന്നു...

അതികം വൈകാതെ റിയയും അവനടുതായി വന്ന് ഇരുന്നു....

അത് അറിയവേ ആന്റോ അവളിലേക്കു കൂടുതൽ ചേർന്നിരുന്നു അവളുടെ തല അവന്റെ തോളിൽ ആയി ചായ്ച്ചു വെച്ചു.....

അവൾ ആകാശത്തേക് തന്നെ നോക്കി ഇരുന്നു... അവൻ അവളെയും...

തന്റെ കാമുകി... ഭാര്യ.... തന്റെ കുഞ്ഞിന്റെ അമ്മ.... തന്റെ ഒരാളുടെ വാക്കിന്റെ പുറത്ത് തനിക് വേണ്ടി കഴിഞ്ഞ 3 വർഷം ആയി കാത്തിരിക്കുന്നവൾ... ഒരു പരാതിയും പറഞ്ഞിട്ടില്ല.... വല്ലപ്പോഴും മാത്രം ഉള്ള calls... അതിലും പകുതിയും സംസാരിക്കുന്നത് ആമി ആകും.... വർഷത്തിൽ ഒരിക്കൽ മാത്രേ കാണാൻ പറ്റു.... എങ്കിലും പരാതി പറഞ്ഞിട്ടില്ല എന്തിനാ പോണേ എവിടെക്കാ പോണേ.... ഒന്നും ചോദിച്ചിട്ടില്ല... പകരം എന്തിന് പോയാലും തിരികെ അവളിലേക്കും കുഞ്ഞിലേക്കും എത്തണം എന്ന് മാത്രം പറയും....അവനെ മാത്രം വിഷ്വസിച്ചു ജീവിക്കുന്ന അവന്റെ പെണ്ണ്...

അവൻ അവളേ കൂടുതൽ അവനിലേക് ചേർത്ത് പിടിച്ചു....

അവന്റെ ഓർമ 3 വർഷം മുമ്പോട്ട് പോയി....

Flashback...

അന്ന് ഒരു മഴ ഉള്ള ദിവസം ആയിരുന്നു... അവൻ അവളേം കാത്ത് പുതിയപ്പള്ളിയുടെ ഓരം നിന്നു.....

അതികം വൈകാതെ ... അവളും എത്തിയിരുന്നു....

വന്നതും അവൾ അവനെ  കെട്ടിപിടിച്ചു.....

"Alexy,എന്താ..എന്താ പെട്ടന്ന് കാണണം എന്നെ പറഞ്ഞെ...."

"Ehy റിയാ relaxe..
ഞാൻ പറയുന്നത് നീ ശ്രെധിച്ചു കേൾക്കണം...i love you... Ohkk... ഒരിക്കലും അത് മറന്ന് പോകരുത്...."

"എന്താ alexy നീ എന്താ പെട്ടന്ന്...."

"ഞാൻ പറയുന്നത് നീ കേൾക്ക്...
ഞാൻ.. Ñ ഞാൻ ഇവിടുന്ന് പോകുവാണ് ഒരു കാര്യം ചെയ്ത് തീർക്കാൻ ഉണ്ട്.... ഇവിടെ നിന്നാൽ അത് സാധിക്കില്ല.... ഒഴിച് വിടാൻ പറ്റില്ല പോയെ പറ്റു..."

🤎ആദമിന്റെ ഏദൻതോട്ടം🤎Where stories live. Discover now