Jump to content

സഹീർ ഖാൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Zaheer Khan എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Zaheer Khan
വ്യക്തിഗത വിവരങ്ങൾ
വിളിപ്പേര്Zak, Zippy Zakky[1]
ബാറ്റിംഗ് രീതിRight-handed
ബൗളിംഗ് രീതിLeft-arm fast
റോൾBowler
അന്താരാഷ്ട്ര തലത്തിൽ
ദേശീയ ടീം
ആദ്യ ടെസ്റ്റ് (ക്യാപ് 231)10 November 2000 v Bangladesh
അവസാന ടെസ്റ്റ്24 January 2012 v Australia
ആദ്യ ഏകദിനം (ക്യാപ് 133)3 October 2000 v Kenya
അവസാന ഏകദിനം31 July 2012 v Sri Lanka
ഏകദിന ജെഴ്സി നം.34
പ്രാദേശിക തലത്തിൽ
വർഷംടീം
1999/00–2005/06Baroda
2004Surrey
2006Worcestershire
2006/07Mumbai
2011-presentBangalore Royal Challengers
2008–2010Mumbai Indians
കരിയർ സ്ഥിതിവിവരങ്ങൾ
മത്സരങ്ങൾ Test ODI FC LA
കളികൾ 83 199 150 252
നേടിയ റൺസ് 1,114 792 2,189 1047
ബാറ്റിംഗ് ശരാശരി 12.37 12.00 13.85 12.17
100-കൾ/50-കൾ 0/3 0/0 0/4 0/0
ഉയർന്ന സ്കോർ 75 34* 75 43
എറിഞ്ഞ പന്തുകൾ 16,719 10,043 30,579 12,691
വിക്കറ്റുകൾ 288 281 614 356
ബൗളിംഗ് ശരാശരി 31.78 29.35 27.49 29.07
ഇന്നിംഗ്സിൽ 5 വിക്കറ്റ് 10 1 32 1
മത്സരത്തിൽ 10 വിക്കറ്റ് 1 0 8 0
മികച്ച ബൗളിംഗ് 7/87 5/42 9/138 5/42
ക്യാച്ചുകൾ/സ്റ്റം‌പിംഗ് 18/– 42/– 42/– 56/–
ഉറവിടം: Cricinfo, 1 August 2012

സഹീർ ഖാൻ ഒരു ഇന്ത്യൻ ക്രിക്കറ്ററാണ്. 1978 ഒക്ടോബർ 7ന് മഹാരാഷ്ട്രയിലെ അഹമ്മദ്നഗർ ജില്ലയിലെ ശ്രീരം‌പൂർ പട്ടണത്തിൽ ജനിച്ചു. 2000 മുതൽ ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ അംഗമാണ്. ടെസ്റ്റിൽ ബംഗ്ലാദേശിനെതിരെ ധാക്കയിലും ഏകദിനത്തിൽ കെനിയക്കെതിരെ നെയ്റോബിയിലും അരങ്ങേറ്റം നടത്തി. ഇടം കയ്യൻ പേസ് ബൗളറായ സഹീറിനെ ശ്രദ്ധേയനാക്കിയത് പന്ത് രണ്ട് ദിശയിലേക്കും സ്വിങ് ചെയ്യിക്കാനുള്ള കഴിവാണ്. ടെസ്റ്റിൽ പതിനൊന്നാമനായി ബാറ്റിങ്ങിനിറങ്ങി ഏറ്റവും കൂടുതൽ റൺസ് നേടിയതിന്റെ റെക്കോർഡ് ഇദ്ദേഹത്തിനാണ്. ആദ്യ വർഷങ്ങളിൽ ഇന്ത്യയുടെ പേസ് ആക്രമണത്തെ നയിക്കാനായെങ്കിലും 2003, 2004 വർഷങ്ങളിൽ പരിക്കുമൂലം ടീമിൽ നിന്ന് പുറത്തുപോകേണ്ടി വന്നു. മടങ്ങിവന്നെങ്കിലും ഒരു വർഷത്തിനുള്ളിൽ-2005ൽ- വീണ്ടും ദേശീയ ടീമിലെ സ്ഥാനം നഷ്ടപ്പെട്ടു. അതിനുശേഷം ആഭ്യന്തര ക്രിക്കറ്റിൽ മികച്ച പ്രകടനം കാഴ്ചവെച്ച സഹീറിനെ ദേശീയ ടീമിലേക്ക് മടക്കിവിളിച്ചു.

അവലംബം

[തിരുത്തുക]
  1. [1], from Cricinfo Magazine


"https://ml.wikipedia.org/w/index.php?title=സഹീർ_ഖാൻ&oldid=2673167" എന്ന താളിൽനിന്ന് ശേഖരിച്ചത്