ലോകജനസംഖ്യ
ഭൂമിയിൽ അധിവസിക്കുന്ന മനുഷ്യരുടെ ആകെ എണ്ണത്തെയാണ് ലോക ജനസംഖ്യ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. യു.എൻ.ജനസംഖ്യ കണക്കുപ്രകാരം 2011 ഒക്ടോബർ 31-ന് ലോക ജനസംഖ്യ 700 കോടി തികഞ്ഞു.[1]
ചരിത്രം
[തിരുത്തുക]1804 വരെ ലോക ജനസംഖ്യ 100 കോടി എത്തിയിരുന്നില്ല. എന്നാൽ 1927-ൽ 200 കോടിയായും 1959-ൽ 300 കോടിയായും ഇത് വർധിച്ചു. 1974-ൽ 400 കോടിയായും 1987-ൽ 500 കോടിയായും വർധിച്ച ജനസംഖ്യ 1998 ലാണ് 600 കോടിയായും 2019-ൽ 760 കോടി ആകുമെന്നാണ് കണക്ക്
6 ബില്യൺത് ബേബി
[തിരുത്തുക]ബോസ്നിയയുടെ തലസ്ഥാനമായ സരാജവോയിൽ പിറന്ന ഒരു കുട്ടിയുടെ പേരാണ് 6 ബില്യൺത് ബേബി. പേരു സൂചിപ്പിക്കുന്നതു പോലെ തന്നെ ഈ കുട്ടിയുടെ ജനനത്തോടെയാണ് ലോക ജനസംഖ്യ അറുനൂറു കോടി തികഞ്ഞതെന്ന് രേഖപ്പെടുത്തിയിട്ടുള്ളത്. 1999 ഒക്ടോബർ 12നാണ് 6 ബില്യൺത് ബേബി ജനിച്ചത്. ഈ കുട്ടിയുടെ പേര് അഡ്നാൻ ബെവിക്ക് എന്നാണ്.
ഭാവിയിൽ
[തിരുത്തുക]2025 ൽ ലോകത്തെ ജനസംഖ്യ 8 ബില്യനായും 2083 ഓടെ 1000 കോടിയുമായി വർധിക്കുമെന്നാണ് യുഎൻ കണക്കുകൾ പറയുന്നത്.
വെല്ലുവിളി
[തിരുത്തുക]ജനങ്ങളുടെ എണ്ണം ക്രമാതീതമായി വർധിക്കുന്നത് പല തരത്തിലുള്ള വെല്ലുവിളികളെ നേരിടേണ്ട സാഹചര്യത്തിലേക്ക് മനുഷ്യസമൂഹത്തെ എത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നു. 2025-ഓടെ 180 കോടി ജനങ്ങൾ ഗുരുതരമായ ശുദ്ധജലക്ഷാമത്തിന് വിധേയരാകുമെന്നാണ് ഇന്റർ നാഷണൽ മാനേജ്മെൻറ് ഇൻസ്റ്റിറ്റിയൂട്ട് വ്യക്തമാക്കിയിരിക്കുന്നത്[2]
ലോക ജനസംഖ്യയുമായി ബന്ധപ്പെട്ട പട്ടികകൾ
[തിരുത്തുക]ഏറ്റവും ഉയർന്ന ജനസംഖ്യയുള്ള പത്തു രാഷ്ട്രങ്ങൾ
[തിരുത്തുക]ലോകജനസംഖ്യ (ദശലക്ഷം)[3] | ||||
---|---|---|---|---|
# | ഏറ്റവും ഉയർന്ന ജനസംഖ്യയുള്ള പത്തു രാഷ്ട്രങ്ങൾ | 1990 | 2008 | 2025* |
1 | ചൈന | 1,141 | 1,333 | 1,458 |
2 | ഭാരതം | 849 | 1,140 | 1,398 |
3 | അമേരിക്കൻ ഐക്യനാടുകൾ | 250 | 304 | 352 |
4 | ഇന്തോനേഷ്യ | 178 | 228 | 273 |
5 | ബ്രസീൽ | 150 | 192 | 223 |
6 | പാകിസ്താൻ | 108 | 166 | 226 |
7 | ബംഗ്ലാദേശ് | 116 | 160 | 198 |
8 | നൈജീരിയ | 94 | 151 | 208 |
9 | റഷ്യ | 148 | 142 | 137 |
10 | ജപ്പാൻ | 124 | 128 | 126 |
മൊത്തം | 5,265 | 6,688 | 8,004 | |
ശതമാനക്കണക്കിൽ (%) | 60.0% | 58.9% | 57.5% | |
1 | ഏഷ്യ | 1,613 | 2,183 | 2,693 |
ചൈന | 1,141 | 1,333 | 1,458 | |
OECD പസഫിൿ* | 187 | 202 | 210 | |
2 | ആഫ്രിക്ക | 634 | 984 | 1,365 |
3 | യൂറോപ്പ്* | 564 | 603 | 659 |
റഷ്യ | 148 | 142 | 137 | |
പൂർവ്വ സോവ്യറ്റ് യൂണിയൻ* | 133 | 136 | 146 | |
4 | ലാറ്റിൻ അമേരിക്ക | 355 | 462 | 550 |
5 | വടക്കേ അമേരിക്ക* | 359 | 444 | 514 |
6 | മദ്ധ്യപൂർവ്വരാഷ്ട്രങ്ങൾ | 132 | 199 | 272 |
ആസ്ത്രേലിയ | 17 | 22 | 28 | |
യൂറോപ്യൻ യൂണിയൻ - 27 രാജ്യങ്ങൾ | 473 | 499 | 539 | |
US Canada | 278 | 338 | 392 | |
മുൻ സോവിയറ്റ് യൂണിയൻ | 289 | 285 | 289 | |
Geographical definitions as in IEA Key Stats 2010 p. 66 Notes:
|
അവലംബം
[തിരുത്തുക]- ↑ "നർഗീസും ഡാനികയുമെത്തി; ജനസംഖ്യ 700 കോടിതികഞ്ഞു". Archived from the original on 2014-08-19. Retrieved 2013-06-12.
- ↑ "World population to hit 7 billion". the hindu online. 2011-10-16. Retrieved 2011-10-17.
- ↑ CO2 Emissions from Fuel Combustion Archived 2009-10-12 at the Wayback Machine. Population 1971–2008 (pdf Archived 2012-01-06 at the Wayback Machine., pp. 83–85) IEA (OECD/ World Bank) (original population ref OECD/ World Bank, e.g., in IEA Key World Energy Statistics 2010-page 57)