വിവേക് (നടൻ)
വിവേക് | |
---|---|
തൂലികാനാമം | ചിന്ന കലൈവാണർ, ജനഗളിൻ കലൈഗ്നൻ |
പേര് | വിവേകാനന്ദൻ |
ജനനം | (1961-11-19)നവംബർ 19, 1961 മധുര, തമിഴ്നാട്, ഇന്ത്യ |
മരണം | ഏപ്രിൽ 17, 2021(2021-04-17) (പ്രായം 59)[1] ചെന്നൈ, തമിഴ്നാട് [1] |
മാധ്യമം | Stand-up comedy, ചലച്ചിത്രം |
സ്വദേശം | ഇന്ത്യൻ |
ജീവിത പങ്കാളി | അരുൾസെൽവി വിവേകാനന്ദൻ |
തമിഴ് ചലച്ചിത്രമേഖലയിലെ ഒരു പ്രമുഖ ഹാസ്യനടനാണ് വിവേക് വിവേകാനന്ദൻ എന്ന വിവേക് (തമിഴ്: விவேக்) (ജനനം:19 നവംബർ 1961 - മരണം 2021 ഏപ്രിൽ 17). 1987-ൽ കെ. ബാലചന്ദറിന്റെ മനതിൽ ഉരുതി വേണ്ടും എന്ന ചിത്രത്തിലൂടെ അഭിനയരംഗത്ത് പ്രവേശിച്ച വിവേകിനെ ഏറെ ശ്രദ്ധേയനാക്കിയത് പിൽക്കാലത്ത് പുറത്തു വന്ന കുഷി, മിന്നലേ, റൺ, സാമി തുടങ്ങിയ ചിത്രങ്ങളിലെ അഭിനയങ്ങളാണ്. താളവും പ്രാസവുമൊപ്പിച്ചുള്ള സംഭാഷണശൈലിയും പ്രസരിപ്പുള്ള ഭാവപ്രകടനങ്ങളും അദ്ദേഹത്തിന്റെ പ്രത്യേകതകളാണ്. വിദ്യാഭ്യാസ-ആരോഗ്യ രംഗങ്ങളിലെ അഴിമതി, തൊഴിലില്ലായ്മ, കള്ളപ്പണം, ജനപ്പെരുപ്പം, കപടരാഷ്ട്രീയം തുടങ്ങി സമൂഹജീവിതത്തിലെ ദുഷ്പ്രവണതകളെ ഹാസ്യാത്മകമായി അവതരിപ്പിക്കുന്നതിൽ അദ്ദേഹത്തിനുള്ള പ്രാവിണ്യം ശ്രദ്ധേയമാണ്.
മികച്ച ഹാസ്യനടനുള്ള ഫിലിംഫെയർ അവാർഡ് നാലു തവണ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. റൺ, സാമി, പേരഴഗൻ, ശിവാജി എന്നീ ചിത്രങ്ങളിലെ അഭിനയത്തിനായിരുന്നു അവാർഡ്. കലാലോകത്തിന് നൽകിയ സംഭാവനകളെ പരിഗണിച്ച് രാഷ്ട്രം അദ്ദേഹത്തിന് പത്മശ്രീ പുരസ്കാരം(2009) സമ്മാനിച്ചിട്ടുണ്ട്.[2]
മരണം
[തിരുത്തുക]2021 ഏപ്രിൽ 17-ന് വിവേക് അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ഗുരുതരാവസ്ഥയിലെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിൽ ആയിരുന്നു ഇദ്ദേഹം. ഷൂട്ടിംഗ് സെറ്റിൽവച്ചു കുഴഞ്ഞു വീണതിനെ തുടർന്ന് ചെന്നൈയിലെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.[1]
അവലംബം
[തിരുത്തുക]- ↑ 1.0 1.1 1.2 "തമിഴ് ചലച്ചിത്രതാരം വിവേക് അന്തരിച്ചു". Archived from the original on 2021-04-18. Retrieved 2021-04-18.
{{cite web}}
:|archive-date=
/|archive-url=
timestamp mismatch; 2021-04-17 suggested (help) - ↑ A crown on my head: Vivek – Tamil Movie News Archived 2009-01-27 at the Wayback Machine.. IndiaGlitz. Retrieved on 26 May 2011.
ബാഹ്യ ലിങ്കുകൾ
[തിരുത്തുക]International | |
---|---|
National | |
Artists |