വില്ലേജ് റോക്ക്സ്റ്റാർസ്
വില്ലേജ് റോക്ക്സ്റ്റാർസ് | |
---|---|
സംവിധാനം | റിമ ദാസ് |
നിർമ്മാണം | റിമ ദാസ് ജയാ ദാസ് |
രചന | റിമ ദാസ് |
അഭിനേതാക്കൾ | ഭാനിത ദാസ് |
ഛായാഗ്രഹണം | റിമാ ദാസ് |
ചിത്രസംയോജനം | റിമ ദാസ് |
വിതരണം | ഫ്ലൈയിംഗ് റിവർ ഫിലിംസ് |
റിലീസിങ് തീയതി | 2017 |
രാജ്യം | ഇന്ത്യ |
ഭാഷ | ആസ്സാമീസ്(കാമരൂപി) |
സമയദൈർഘ്യം | 87 മിനിറ്റ് |
റിമാ ദാസ് രചനയും സംവിധാനവും നിർവ്വഹിച്ച് 2017-ൽ പുറത്തിറങ്ങിയ ഒരു ആസ്സാമീസ് ഉപഭാഷയായ കാമരൂപിയിൽ നിർമ്മിച്ച ചലച്ചിത്രമാണ് വില്ലേജ് റോക്ക് സ്റ്റാർസ് (ആസ്സാമീസ്: ভিলেজ ৰকষ্টাৰছ্). [1]സ്വന്തമായി ഒരു ഗിറ്റാർ വാങ്ങുന്നതും കൂട്ടുകാരുമൊത്ത് ഒരു റോക്ക് ബാൻഡ് തുടങ്ങുന്നതും സ്വപ്നം കണ്ടു ജീവിക്കുന്ന ധനു എന്ന പത്തു വയസ്സുകാരി പെൺകുട്ടിയുടെ കഥയാണ് ചിത്രം പറയുന്നത്.[2] ആസാമിലെ ഒരു കുഗ്രാമത്തിന്റെയും അവിടുത്തെ ദരിദ്രകുടുംബങ്ങളുടെയും പശ്ചാത്തലത്തിലാണ് ചിത്രത്തിന്റെ കഥ പുരോഗമിക്കുന്നത്.[2] 2017ലെ അറുപത്തഞ്ചാമത് ദേശീയ ചലച്ചിത്ര പുരസ്കാരദാനച്ചടങ്ങിൽ മികച്ച ചലച്ചിത്രത്തിനുള്ള ദേശീയ പുരസ്കാരം ഈ ചിത്രത്തിനു ലഭിച്ചു.[3]ഇതിനുപുറമേ മികച്ച ബാലതാരം, മികച്ച ലൊക്കേഷൻ സൗണ്ട് റെക്കോർഡിസ്റ്റ്, മികച്ച എഡിറ്റിംഗ് എന്നിങ്ങനെ മൂന്നു വിഭാഗങ്ങളിലായി വില്ലേജ് റോക്ക്സ്റ്റാർസ് പുരസ്കാരങ്ങൾ കരസ്ഥമാക്കിയിട്ടുണ്ട്. 2018 ൽ ഓസ്കാറിലേക്ക് ഈ ചിത്രത്തെയാണ് ഇന്ത്യയിൽ നിന്ന് നാമനിർദ്ദേശം ചെയ്തിരുന്നത്.[4]
കഥാസംഗ്രഹം
[തിരുത്തുക]വടക്ക്-കിഴക്കൻ ഇന്ത്യയിലെ അൻസാമിലെ ചയാഗൺ ഗ്രാമത്തിൽ പത്ത് വയസുകാരനായ ധനു (ബനിത ദാസ്), വിധവയായ അമ്മ (ബസന്തി ദാസ്), ഇളയ സഹോദരൻ മാനബെന്ദ്ര (മാനബെന്ദ്ര ദാസ്) എന്നിവരോടൊപ്പം താമസിക്കുന്നു. ഒരു പ്രാദേശിക പരിപാടിയിൽ അമ്മയെ ലഘുഭക്ഷണം വിൽക്കാൻ സഹായിക്കുന്നു. അവൾ സ്വന്തം റോക്ക് ബാൻഡ്സംഘം സ്വപ്നം കാണുന്നു. ധനു എന്ന പെൺകുട്ടിയിലൂടെ ഊർജ്ജസ്വലത, ഭാവന, ആത്മവിശ്വാസങ്ങൾ എന്നിവയുള്ള പെൺജീവിത്തെ വരച്ചിടുന്നു.ഒരേസമയം സാമർത്ഥ്യം പ്രകടിപ്പിക്കുന്നതും ധീരയുമായ, ധനു ഒരു കോമിക്ക് പുസ്തകം വായിക്കുകയും യഥാർഥ ഉപകരണം പ്രയോഗിക്കുന്ന ഒരു ബാൻഡ് രൂപപ്പെടുത്താൻ തീരുമാനിക്കുകയും ചെയ്യുന്നു.ഒരു സ്ക്രാപ്പ് പത്രത്തിൽ ഒരു ലേഖനം വായിച്ച്, ഗിറ്റാർ കൈവശം വച്ചാൽ പോസിറ്റീവ് എനർജി ലഭിക്കുമെന്ന അറിവ് ലഭിക്കുന്നു.അങ്ങനെ ഗിറ്റാർ വാങ്ങാൻ തീരുമാനിക്കുന്നു.വെള്ളപ്പൊക്കം കുടുംബത്തിന്റെ വിളകൾ നശിപ്പിച്ചെങ്കിലും ധനു അവളുടെ ഗിറ്റാർ വാങ്ങാനുള്ള തീരുമാനത്തിന്റെ മുൻഗണന തിരുത്തുന്നില്ല. എല്ലായ്പ്പോഴും ധനു എന്ന നക്ഷത്രത്തിന്റെ തേജസ്സിൽ അവൾ ഉറച്ചു നിൽക്കുന്നു. ആൺകുട്ടികളുമായും അവളുടെ വിധവയായ അമ്മയുടെ സഹായത്തോടെയുംദൈനംദിന ജീവിതത്തിന്റെ പോരാട്ടങ്ങളെ അഭിമുഖീകരിക്കുകയും ആത്യന്തികമായി അവൾക്ക് വിജയം കൈവരുകയും ചെയ്യുന്നു.
അഭിനയിച്ചവർ
[തിരുത്തുക]- ബനിതാ ദാസ്
- ബസന്തി ദാസ്
- ബോലോറാം ദാസ്
- റിങ്കു ദാസ്
- ബിഷ്ണു കാളിത
- മാനബേന്ദ്ര ദാസ്
- ഭാസ്കർ ദാസ്
പുരസ്കാരങ്ങൾ
[തിരുത്തുക]- 2017ലെ ദേശീയ ചലച്ചിത്ര പുരസ്കാരം 2017[5]
- മികച്ച കഥാചിത്രം : റിമാ ദാസ്
- മികച്ച ബാലതാരം : ബനിതാ ദാസ്
- മികച്ച ശബ്ദലേഖനം : മല്ലികാ ദാസ്
- മികച്ച എഡിറ്റിംഗ് : റിമാ ദാസ്
- ക്രിട്ടിക്ക്സ് സർക്കിൾ ഓഫ് ഇന്ത്യ2017ലെ മികച്ച ഇന്ത്യൻ സിനിമ[6]Jio MAMI Film Festival 2017
- Golden Gateway award for best film in India Gold category[7]
- Oxfam Best Film for Gender Equality award[7]
- Young Critics Choice award.[7]
At International Children's Film Festival India (ICFFI) 2017
- Golden Elephant for Best Director (Feature Film) Competition Asian Panorama by Adult Jury : Rima Das[8]
- Special Jury award for the Best Child Performer : Bhanita Das[8]At Cork Film Festival
- Gradam Spiorad Na Féile / Spirit of the Festival Award[9] At Cairo International Film Festival
- Best Artistic Contribution from the International Critic’s Week competition[10] At Olympia International Film Festival for Children & Young people
- Best Actress - Bhanita Das[11]
- Best Director - Rima Das[11]
- Special Jury prize[11]At Smile International Film Festival for Children & Youth
- Best Film - Children[12]
- Best Actor (Bhanita Das)[12]At Cine Junior Film Festival, France 2018
- Grand Prix (Best Film)[13]At Muestra de Cine Lanzarote 2017, Spain
- Best Young Film[14]
പ്രദർശിപ്പിക്കപ്പെട്ട ഫിലിംഫെസ്റ്റിവലുകൾ
[തിരുത്തുക]- ടൊറന്റൊ ഇന്റർനാഷനൽ ഫിലിം ഫെസ്റ്റ്l (Discovery Section) 2017[15]
- സാൻ സെബാസ്റ്റ്യൻ ഇന്റർനാഷനൽ ഫിലിം ഫെസ്റ്റിവൽ (New Directors Competition) 2017[16]
- ഗുവാട്ടി ഇന്റർനാഷനൽ ഫിലിം ഫെസ്റ്റിവൽ[17]
- ധരംശാലഇന്റർനാഷനൽ ഫിലിം ഫെസ്റ്റിവൽ,[18] (closing film)
- കാൻ ഇന്റർനാഷനൽ ഫിലിം ഫെസ്റ്റിവൽ,2017 [19]
- കേരള ഇന്റർനാഷനൽ ഫിലിം ഫെസ്റ്റിവൽ, (അന്താരാഷ്ട്ര മത്സര വിഭാഗം) 2017 [20]
- സ്മൈൽ ഇന്റർനാഷനൽ ഫിലിം ഫെസ്റ്റിവൽ ഫോർ ചിൽഡ്രൻസ് & യൂത്ത്(SIFFCY)[21] 2017 (Opening film)
- Tallinn Black Nights 2017[22]
- ഹോങ്കോങ്ങ് ഇന്റർനാഷനൽ ഫിലിം ഫെസ്റ്റിവൽ (HKIFF),2018[23]
- ഇന്റർനാഷനൽ ഫിലിം ഫെസ്റ്റിവൽ, ഓഫ് ഇനത്യ, ഗോവI 2017[24]
- ഗ്ലാസ്സ്ഗോവ് ഫിലിം ഫെസ്റ്റിവൽ,, UK 2018 (UK premiere)[25]
- കൈറോ ഇന്റർനാഷനൽ ഫിലിം ഫെസ്റ്റിവൽ, 2017, ഈജിപ്റ്റ്[26]
- MAMI Mumbai Film Festival 2017, India[7]
- Medellín International Film Festival 2017, Colombia
- International Children's Film Festival India 2017, India (Competition Section)[27]
- Leiden International Film Festival, Netherlands 2017[28]
- Cork Film Festival 2017, Ireland[9]
- Olympia International Film Festival 2017, Greece (Competition Section)[11]
- Cine Junior Film Festival, France, 2018 (French premiere)[13]
- Les Toiles Filantes, France, 2018
- Cairo International Women's Film Festival, Egypt, 2018
- Aga Khan Museum, Canada, 2018[29]
- Reel 2 Real International Film Festival for Youth, Canada, 2018[30]
- Tromso International Film Festival, Norway, 2018 (Norwegian premiere)
- Göteborg International Film Festival, Sweden, 2018 (Swedish Premiere)
- MOOOV Film Festival, Belgium, 2018 (Belgium premiere)
- Muestra de Cine de Lanzarote, Spain, 2017[14]
- Jogjakarta Film Festival, Indonesia 2017 (South East Asian Premiere)
- ബംഗളുരു ഫിലിം ഫെസ്റ്റിവൽ, ഇന്ത്യ.
- ചെന്നൈ ഇന്റർനാഷനൽ ഫിലിം ഫെസ്റ്റിവൽ, ഇന്ത്യ[31]
സംവിധായകയുടെ കുറിപ്പ്
[തിരുത്തുക]മൂന്നു വർഷങ്ങൾക്കുമുൻപ് ഞാൻ എന്റെ ഗ്രാമത്തിൽ വെച്ച് മാൻ വിത്ത് ദി ബൈനോക്കുലർ (അന്തർദൃഷ്ടി) എന്ന സിനിമയിലെ ഷൂട്ടിംഗ് സമയത്ത്, ഈ ഗ്രാമീണ കുട്ടികളുമായി പതിവായി ബന്ധപ്പെട്ട് അവരുടെ കഥ പറയാൻ തീരുമാനിച്ചു, അത് എന്റെ കഥ കൂടിയായിരുന്നു.ഈ സമ്പന്ന അനുഭവങ്ങളെക്കുറിച്ച് ഞാൻ തിരിച്ചെത്തുമ്പോൾ, കുട്ടികൾ ചെയ്യേണ്ട പ്രവർത്തനങ്ങളാൽ ഞാൻ അതിശയപ്പെടുന്നു, നഗരങ്ങളിലെ കുട്ടികളുടെ ജീവിതത്തിന്റെ ഭാവനകൾ എത്ര വ്യത്യസ്തമാണ്.എല്ലാ വസ്തുക്കളെയും ഞാൻ പകർത്തി.യുവതി, ധനു, മഴ എന്നിവയെയും ആൺകുട്ടികളുടെ സംഘവും അവരുടെ ദുരന്തങ്ങളും യഥാർത്ഥ മഴയിലും വെള്ളപ്പൊക്കത്തിലുംതന്നെ ഷൂട്ട് ചെയ്തു.എന്റെ ആദ്യ ചിത്രത്തിനൊപ്പം ഞാൻ ഇത് ഷൂട്ട് ചെയ്യാൻ തുടങ്ങി. ഫണ്ടില്ലെങ്കിലും എന്റെ ക്യാമറയിൽ നിന്ന് ഷൂട്ടിംഗ് പൂർത്തിയാക്കി. എന്റെ കസിൻ മല്ലികയും സിനിമയിൽ അഭിനയിച്ച കുട്ടികളും എന്നെ സഹായിച്ചു. ഞാൻ മുംബൈയിലേക്കും എന്റെ ഗ്രാമമായ ഛായാഗോണിലേക്കും മാറിത്താമസിക്കുന്ന സമയം. കുട്ടികൾ എന്റെ വരവിനായി കാത്തിരുന്നു.അടുത്ത ദിവസം ഷൂട്ടിംഗ് ഷെഡ്യൂൾ എടുക്കുന്നതിനു മുൻപായി അവർ പങ്കെടുക്കുന്നു, സൂര്യോദയത്തിന്റെ ആദ്യ പ്രകാശത്തെ പിടിക്കാൻ അവർ എന്നെ കിടക്കയിൽ നിന്ന് വലിച്ചിഴയ്ക്കുന്നതുപോലെയാണെനിക്കാ അനുഭവം.[32]
അവലംബം
[തിരുത്തുക]- ↑ https://www.youtube.com/watch?v=tTov2nVgXaU
- ↑ 2.0 2.1 "പലായനത്തിന്റെ പൊള്ളുന്ന ദൃശ്യങ്ങൾ, കലാപത്തിന്റെയും". മാധ്യമം ദിനപത്രം. 2017-12-10. Archived from the original on 2018-04-13. Retrieved 2018-04-13.
{{cite web}}
: zero width space character in|title=
at position 10 (help) - ↑ https://www.youtube.com/watch?v=YS4J-z3Fdp8
- ↑ https://www.manoramaonline.com/literature/literaryworld/2018/10/05/thalsamayam-ns-madhavan.html
- ↑ https://en.wikipedia.org/wiki/65th_National_Film_Awards
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2016-11-26. Retrieved 2018-04-13.
- ↑ 7.0 7.1 7.2 7.3 http://indiatoday.intoday.in/story/village-rockstar-steals-the-show-at-mami-2017-bags-3-awards/1/1071351.html
- ↑ 8.0 8.1 https://m.timesofindia.com/city/hyderabad/assamese-filmmaker-rima-das-village-rockstars-wins-big-at-icffi/articleshow/61660383.cms
- ↑ 9.0 9.1 "Awards". corkfilmfest.org (in ബ്രിട്ടീഷ് ഇംഗ്ലീഷ്). Cork Film Festival. Retrieved 2018-03-17.
- ↑ "Cairo International Film Festival". www.ciff.org.eg. Archived from the original on 2018-03-05. Retrieved 2018-03-17.
- ↑ 11.0 11.1 11.2 11.3 "Τα Βραβεία του 20ου Φεστιβάλ Ολυμπίας". Olympia Festival (in അമേരിക്കൻ ഇംഗ്ലീഷ്). 2017-12-10. Archived from the original on 2018-03-17. Retrieved 2018-03-17.
- ↑ 12.0 12.1 "Siffcy Winner". siffcy.org (in ഇംഗ്ലീഷ്). Archived from the original on 2018-03-15. Retrieved 2018-03-17.
- ↑ 13.0 13.1 "Palmarès du Festival Ciné Junior 2018" (PDF). Archived from the original (PDF) on 2018-03-17.
{{cite web}}
: Cite has empty unknown parameter:|dead-url=
(help) - ↑ 14.0 14.1 ""Milla", de Valerie Massadian, se alza con el Premio a la Mejor película de la 7ª Muestra de cine de Lanzarote - Muestra de Cine de Lanzarote". Muestra de Cine de Lanzarote (in യൂറോപ്യൻ സ്‌പാനിഷ്). 2017-12-04. Archived from the original on 2018-03-17. Retrieved 2018-03-17.
- ↑ "Village Rockstars". www.tiff.net (in ഇംഗ്ലീഷ്). Retrieved 2018-03-17.
- ↑ "San Sebastian Film Festival". sansebastianfestival. Retrieved 2018-03-17.
- ↑ "'Village Rockstars' to be screened at Guwahati international film fest - Times of India". The Times of India. Retrieved 2018-03-17.
- ↑ http://indianexpress.com/article/entertainment/regional/village-rockstars-rima-das-4890447/
- ↑ https://thenewsmill.com/rima-dass-village-rockstars-showcased-cannes-film-festival/amp/
- ↑ girish, girish. "Village Rockstars". 22nd International Film Festival of Kerala (in അമേരിക്കൻ ഇംഗ്ലീഷ്). Archived from the original on 2018-03-17. Retrieved 2018-03-17.
- ↑ http://siffcy.org/
- ↑ Pandya, Sonal. "Ajji, Mukkabaaz, Village Rockstars among 5 Indian films chosen for Black Nights Film Festival in Estonia". Cinestaan. Archived from the original on 2018-03-18. Retrieved 2018-03-17.
- ↑ Frater, Patrick (2018-02-28). "Hong Kong Festival Sets Debut Features as Opening Film Pair". Variety (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2018-03-17.
- ↑ "Indian Panorama 2017". IFFI Goa (in അമേരിക്കൻ ഇംഗ്ലീഷ്). 2017-11-10. Archived from the original on 2017-11-15. Retrieved 2018-03-17.
- ↑ "Scotland's original independent cinema is the". glasgowfilm.org (in ഇംഗ്ലീഷ്). Glasgow Film Theatre. 2018-03-17. Retrieved 2018-03-17.
{{cite web}}
: CS1 maint: others (link) - ↑ "'Village Rockstars' wins Cairo film festival award". The New Indian Express. Retrieved 2018-03-17.
- ↑ "20th International Children's Film Festival India". cfsindia.org. Archived from the original on 2018-03-19. Retrieved 2018-03-17.
- ↑ "Village Rockstars". liff.nl (in ഇംഗ്ലീഷ്). Leiden International Film Festival. Archived from the original on 2018-03-18. Retrieved 2018-03-17.
- ↑ "Aga Khan Museum". Aga Khan Museum (in ഇംഗ്ലീഷ്). Retrieved 2018-03-17.
- ↑ "Village Rockstars | R2R Festival". www.2018.r2rfestival.org (in ഇംഗ്ലീഷ്). Archived from the original on 2018-03-16. Retrieved 2018-03-17.
- ↑ "Films". Chennai International Film Festival (in അമേരിക്കൻ ഇംഗ്ലീഷ്). 2016-11-28. Archived from the original on 2018-03-18. Retrieved 2018-03-17.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2019-07-15. Retrieved 2018-04-20.