Jump to content

സ്വാഭാവിക പ്രസവം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Vaginal delivery എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
നോർമൽ വജൈനൽ ഡെലിവറി (NVD) എന്നറിയപ്പെടുന്ന യോനി വഴിയുള്ള സ്വാഭാവിക പ്രസവത്തിൻ്റെ ഘട്ടങ്ങൾ
ഉപകരണത്തിൻ്റെ സഹായത്തോടെയുള്ള യോനി വഴിയുള്ള പ്രസവത്തിൽ ഒന്നായ വാക്വം അസിസ്റ്റഡ് ഡെലിവറി

സിസേറിയൻ ശാസ്ത്രക്രിയ വഴിയുള്ള പ്രസവത്തിൽ നിന്നു വ്യത്യസ്തമായി, സാധാരണ ഗതിയിൽ യോനി വഴിയുള്ള പ്രസവം ആണ് സ്വാഭാവിക പ്രസവം (ഇംഗ്ലീഷിൽ വജൈനൽ ഡെലിവറി) എന്ന് അറിയപ്പെടുന്നത്.[1][2] ഒരു ഫിസിഷ്യന്റേയോ മിഡ്വൈഫിന്റെയോ സഹായത്തോടെയുള്ള ആശുപത്രിയിലെ പ്രസവം, ഒരു മിഡ്‌വൈഫിന്റെ സഹായത്തോടെയുള്ള വീട്ടിലെ പ്രസവം അല്ലെങ്കിൽ ആരുടെയും സഹായം ഇല്ലാത്ത വീട്ടിലെ പ്രസവം എന്നിങ്ങനെയുള്ള ഏത് സന്ദർഭത്തിലും സ്വാഭാവിക പ്രസവം സംഭവിക്കാം. ഫോർസെപ്‌സ് അല്ലെങ്കിൽ വാക്വം കപ്പ് പോലുള്ള ചില ഉപകരണങ്ങളുടെയോ അതുമല്ലെങ്കിൽ പ്രസവ പ്രക്രിയയ്ക്ക് തുടക്കമിടാൻ പ്രേരിപ്പിക്കുന്ന വ്യത്യസ്ത മരുന്നുകളുടെ സഹായത്തോടെയൊ സ്വാഭാവിക പ്രസവം നടത്താം.[1] ലോകമെമ്പാടുമുള്ള ഏറ്റവും സാധാരണമായ പ്രസവ രീതിയാണിത്. സിസേറിയൻ (സി-സെക്ഷൻ) പ്രസവത്തേക്കാൾ രോഗബാധ, മരണനിരക്ക് എന്നിവ കുറഞ്ഞ പ്രസവ രീതിയായി ഇത് കണക്കാക്കപ്പെടുന്നു.[3]

മെഡിക്കൽ ഇടപെടൽ ഉള്ള പ്രസവത്തിന് വിരുദ്ധമായി, മെഡിക്കൽ ഇടപെടൽ പ്രത്യേകിച്ച് അനസ്തെറ്റിക് മരുന്നുകളുടെ ഉപയോഗം, ചെറു ശസ്ത്രക്രിയയായ എപ്പിസോടോമികൾ, ഫോഴ്‌സ്‌പ്സ്, വെന്റൗസ് ഡെലിവറികൾ, സിസേറിയൻ എന്നിവ പോലുള്ള ശസ്ത്രക്രിയാ ഇടപെടലുകൾ കുറയ്ക്കുന്ന തരത്തിലുള്ള പ്രസവത്തെ സൂചിപ്പിക്കാൻ ചില രാജ്യങ്ങളിൽ നാച്ചുറൽ ചൈൾഡ്ബർത്ത് എന്ന പദം ഉപയോഗിക്കുന്നു.

ചരിത്രം

[തിരുത്തുക]

ആദ്യകാലങ്ങളിൽ മിക്ക സ്ത്രീകളും അടിയന്തര വൈദ്യസഹായമില്ലാതെ വീട്ടിൽ ആയിരുന്നു പ്രസവിച്ചിരുന്നത്. ശസ്ത്രക്രിയയോ ഫാർമസ്യൂട്ടിക്കൽ ഇടപെടലോ ഇല്ലാതെയുള്ള പ്രസവങ്ങളിൽ മാതൃമരണനിരക്ക് 100,000 ജനനങ്ങളിൽ 1,500 മരണങ്ങൾ ആയി കണക്കാക്കപ്പെട്ടിരിക്കുന്നു. 1900-കളിൽ യുണൈറ്റഡ് സ്റ്റേറ്റ്സിൽ, ആധുനിക മെഡിക്കൽ സാങ്കേതികവിദ്യകൾ അവതരിപ്പിക്കുന്നതിനും മെച്ചപ്പെടുത്തുന്നതിനും മുമ്പ്, 100,000 ജനനങ്ങളിൽ ഏകദേശം 700 (.7%) മാതൃമരണങ്ങൾ ഉണ്ടായിരുന്നു.[4]

വ്യാവസായിക വിപ്ലവത്തിന്റെ തുടക്കത്തിൽ, തിരക്കേറിയ താമസസ്ഥലങ്ങളും വൃത്തികെട്ട ജീവിത സാഹചര്യങ്ങളും കാരണം വീട്ടിൽ പ്രസവിക്കുന്നത് കൂടുതൽ ബുദ്ധിമുട്ടായി മാറി. ഇത് നഗരങ്ങളിലെയും താഴ്ന്ന ക്ലാസിലെയും സ്ത്രീകളെ പ്രസവിക്കാൻ ആശുപത്രികളിലേക്ക് ചെല്ലാൻ പ്രേരിപ്പിച്ചു, അതേസമയം സമ്പന്നരും ഇടത്തരം സ്ത്രീകളും വീട്ടിൽ പ്രസവിക്കുന്നത് തുടർന്നു.[5] 1900 കളുടെ തുടക്കത്തിൽ ആശുപത്രികളുടെ എണ്ണം വർദ്ധിച്ചു, കൂടുതൽ സ്ത്രീകൾ പ്രസവത്തിന് ആശുപത്രിയിൽ പോകാൻ തുടങ്ങി. യുണൈറ്റഡ് സ്റ്റേറ്റ്സിൽ, മധ്യവർഗക്കാർ പ്രസവത്തെ വൈദ്യവൽക്കരിക്കുന്നതിന് പ്രത്യേകിച്ചും സ്വീകാര്യരായിരുന്നു, ഇത് സുരക്ഷിതവും വേദനയില്ലാത്തതുമായ പ്രസവം വാഗ്ദാനം ചെയ്തു. [6] വേദനയില്ലാതെ പ്രസവിക്കാനുള്ള കഴിവ് ആദ്യകാല ഫെമിനിസ്റ്റ് പ്രസ്ഥാനത്തിന്റെ ഭാഗമായിരുന്നു.

1847-ൽ സ്കോട്ടിഷ് പ്രസവചികിത്സകനായ ജെയിംസ് യംഗ് സിംപ്സൺ പ്രസവസമയത്ത് ക്ലോറോഫോം അനസ്തെറ്റിക് ആയി അവതരിപ്പിച്ചതോടെയാണ് പ്രസവത്തിൽ മരുന്നുകളുടെ ഉപയോഗം ആരംഭിച്ചത്, എന്നാൽ അന്ന് അതിസമ്പന്നരും ശക്തരുമായ സ്ത്രീകൾക്ക് (വിക്ടോറിയ രാജ്ഞിയെ പോലെ) മാത്രമേ അതു ലഭ്യമായിരുന്നുള്ളൂ. 1800-കളുടെ അവസാനത്തിൽ, യുണൈറ്റഡ് സ്റ്റേറ്റ്സിലെയും യുണൈറ്റഡ് കിംഗ്ഡത്തിലെയും ഫെമിനിസ്റ്റുകൾ പ്രസവസമയത്ത് വേദന കുറയ്ക്കാൻ മരുന്നുകൾ ആവശ്യപ്പെടാൻ തുടങ്ങി. [7] എന്നിരുന്നാലും, 20-ആം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളിൽ, മിഡ്‌വൈഫുകളുടെ സഹായത്തോടെയുള്ള സ്വാഭാവിക പ്രസവം ഗ്രാമപ്രദേശങ്ങളിലും ചില നഗര കേന്ദ്രങ്ങളിലും സാധാരണമായിരുന്നു. [8]

തരങ്ങൾ

[തിരുത്തുക]

യോനി വഴിയുള്ള സ്വാഭാവിക പ്രസവം സ്വയമേവയോ പ്രചോദിതമായോ ആകാം. വൈദ്യ ശാസ്ത്രപരമായി സ്വാഭാവിക പ്രസവം പല പേരുകളിൽ നിർവ്വചിച്ചിട്ടുണ്ട്:

ഒരു ഗർഭിണിയായ സ്ത്രീക്ക് പ്രസവത്തിന് പ്രേരിപ്പിക്കുന്ന മരുന്നുകളോ വാക്വം എക്സ്ട്രാക്ഷൻ, അല്ലെങ്കിൽ സിസേറിയൻ എന്നിവ ഉൾപ്പടെയുള്ള സാങ്കേതിക വിദ്യകളോ ഉപയോഗിക്കാതെ പ്രസവിക്കുമ്പോൾ, അത് സ്പോൺറ്റെന്നിയസ് വജൈനൽ ഡെലിവറി (SVD) എന്ന പേരിൽ അറിയപ്പെടുന്നു.

പ്രസവം തുടങ്ങാൻ മരുന്നുകളോ മാനുവൽ ടെക്നിക്കുകളോ ഉപയോഗിക്കുന്ന ലേബർ ഇൻഡക്ഷൻ ഉൾപ്പെടുന്ന ഒരു പ്രസവമാണ് ഇൻഡ്യൂസ്ഡ് വജൈനൽ ഡെലിവറി.[9]

ഒരു ഗർഭിണിയായ സ്ത്രീയുടെ യോനിയിലൂടെ കുഞ്ഞിനെ പുറത്തെടുക്കാൻ ഫോഴ്‌സ്‌പ്സ് അല്ലെങ്കിൽ വാക്വം എക്‌സ്‌ട്രാക്‌റ്റർ പോലുള്ള പ്രത്യേക ഉപകരണങ്ങൾ ഉപയോഗിക്കേണ്ടിവരുമ്പോൾ അത് അസിസ്റ്റഡ് വജൈനൽ ഡെലിവറി (AVD) അല്ലെങ്കിൽ ഇൻസ്ട്രുമെന്റൽ വജൈനൽ ഡെലിവറി എന്ന് അറിയപ്പെടുന്നു.[10] പ്രസവത്തിന്റെ രണ്ടാം ഘട്ടത്തിൽ ഗർഭധാരണം പുരോഗമിക്കാത്ത സാഹചര്യത്തിലാണ് ഇത് സാധാരണയായി നടത്തുന്നത്. ഒരു ഹൃദ്രോഗി അനുഭവിച്ചേക്കാവുന്ന തള്ളലിന്റെ പ്രതികൂല ഫലങ്ങൾ ഒഴിവാക്കുക എന്ന ലക്ഷ്യത്തിലും ഇത് നടപ്പിലാക്കാം.[11] പ്രസവത്തെ സഹായിക്കുന്ന ഉപകരണങ്ങളുടെ ഉദാഹരണങ്ങളിൽ ഒബ്‌സ്ട്രറ്റിക്കൽ ഫോർസെപ്‌റ്റുകളും വാക്വം കപ്പ് ഉപകരണം ഉപയോഗിച്ചുള്ള വാക്വം എക്‌സ്‌ട്രാക്ഷൻ പോലെയുള്ളവയും ഉൾപ്പെടുന്നു.[10]

മരുന്നിന്റെയോ സാങ്കേതികതയുടെയോ സഹായം ഉള്ളതും ഇല്ലാത്തതുമായ ഒരു സാധാരണ യോനിയിലൂടെയുള്ള പ്രസവം നോർമൽ വജൈനൽ ഡെലിവറി (NVD) എന്ന് അറിയപ്പെടുന്നു.[12]

യോനി വഴി പ്രസവിക്കുന്നതിന്റെ പ്രയോജനങ്ങൾ

[തിരുത്തുക]

അമ്മയ്ക്കുള്ള ആനുകൂല്യങ്ങൾ

[തിരുത്തുക]

അമ്മയ്ക്കുള്ള ആനുകൂല്യങ്ങളിൽ ഇവ ഉൾപ്പെടുന്നു

  • ശസ്‌ത്രക്രിയ ഒഴിവാക്കുകയും സുഖം പ്രാപിക്കുന്ന സമയം വേഗത്തിലാവുകയും ഹോസ്പിറ്റൽ പ്രവേശനം കുറയുകയും ചെയ്യുന്നു[13]
  • മുലയൂട്ടലിന്റെ വേഗത്തിലുള്ള തുടക്കം[14]
  • പ്ലാസന്റ പ്രിവിയ ഉൾപ്പെടെയുള്ള ഭാവി ഗർഭ സങ്കീർണതകൾ കുറയുന്നു[15]

ശിശുക്കൾക്കുള്ള പ്രയോജനങ്ങൾ

[തിരുത്തുക]

ശിശുക്കൾക്കുള്ള പ്രയോജനങ്ങളിൽ ഇവ ഉൾപ്പെടുന്നു:

  • യോനി വഴി പ്രസവിക്കുമ്പോൾ അമ്മയുടെ കുടലിൽ ഉള്ള ബാക്ടീരിയകളുമായി സമ്പർക്കം പുലർത്തുന്നതിലൂടെയാണ് ശിശുക്കളുടെ മൈക്രോബയോട്ട വികസിപ്പിക്കുക, അതേസമയം സിസേറിയൻ വഴി ജനിക്കുന്ന കുഞ്ഞുങ്ങളുടെ മൈക്രോബയോട്ടയിൽ ആശുപത്രി പരിസരവുമായി ബന്ധപ്പെട്ട കൂടുതൽ ബാക്ടീരിയകളുള്ളതായി തെളിവുകൾ സൂചിപ്പിക്കുന്നു.[16]
  • ഇൻഫന്റ് റെസ്പിറേറ്ററി ഡിസ്ട്രസ് സിൻഡ്രോം, ട്രാൻസിയന്റ് ടാക്കിപ്നിയ ഓഫ് ദ ന്യൂ ബോൺ തുടങ്ങിയ ശ്വാസകോശ സംബന്ധിയായ അസുഖങ്ങളും NICU പ്രവേശനവും കുറയുന്നു[13]
  • മെച്ചപ്പെട്ട രോഗപ്രതിരോധ പ്രവർത്തനം, ഇത് ഒരുപക്ഷേ ജനനസമയത്ത് യോനിയിലെയും കുടലിലെയും ബാക്ടീരിയകളുമായുള്ള ശിശുവിന്റെ സമ്പർക്കം മൂലമാകാം[17]

യോനിയിലൂടെ പ്രസവിക്കുന്നതിന്റെ അപകടസാധ്യതകളും സങ്കീർണതകളും

[തിരുത്തുക]

സ്വാഭാവിക പ്രസവവുമായി ബന്ധപ്പെട്ട സങ്കീർണ്ണതകൾ പ്രധാനമായും പ്രസവ പുരോഗതിയിലെ പരാജയം, ഗർഭപിണ്ഡത്തിന്റെ അസാധാരണമായ ഹൃദയമിടിപ്പ്, ഇൻട്രാപാർട്ടം അല്ലെങ്കിൽ പോസ്റ്റ്പാർട്ടം രക്തസ്രാവം എന്നിവ മൂലമാകാം. നിർദ്ദിഷ്ട സങ്കീർണ്ണതകളിൽ തടസ്സപ്പെടുന്ന പ്രസവ പ്രക്രിയ, പോസ്റ്റ്‌പാർട്ടം ബ്ലീഡിംഗ്, എക്ലാംപ്സിയ, പോസ്റ്റ്‌പാർട്ടം അണുബാധ, പ്രായമേറിയവരുടെ പ്രസവം എന്നിവ ഉൾപ്പെടുന്നു. മാതൃശിശു മരണം ഇതിന്റെ ഗുരുതരമായ ഒരു പ്രശ്നമാണ്. പ്രസവാനന്തര രക്തസ്രാവം, അംനിയോട്ടിക്‌ ഫ്ലൂയിഡ് എമ്പോളിസം എന്നിവ അമ്മയുടെ മരണത്തിന് കാരണമാകുന്ന ഗുരുതരമായ രോഗവസ്ഥകളാണ്. പ്രസവശേഷം ഗർഭപാത്രം പൂർവസ്ഥിതിയിലേക്ക് ചിലപ്പോൾ ചരുങ്ങാറില്ല. ഇത് കടുത്ത രക്തസ്രാവത്തിലേക്ക് നയിക്കുകയും, ശരീരം മരുന്നുകളോട് പ്രതികരിക്കാതിരിക്കുകയും, അമ്മയുടെ ജീവൻ നഷ്ടപ്പെടാൻ കാരണമാകുകയും ചെയ്യും. മറ്റൊന്ന് അംനിയോട്ടിക്‌ ഫ്ലൂയിഡ് അമ്മയുടെ രക്തത്തിൽ കലരുകയും അത് സ്ത്രീയുടെ ജീവൻ അപകടത്തിലാക്കുകയും ചെയ്തേക്കാം. മേൽപ്പറഞ്ഞ പല പ്രശ്നങ്ങളും പ്രസവം വളരെ സങ്കീർണ്ണമായ, ചിലപ്പോൾ ജീവൻ പോലും നഷ്ടപ്പെടുന്ന ഒന്നായി മാറ്റാറുണ്ട്.

പ്രസവപ്രക്രിയ മന്ദഗതിയിലാകുമ്പോഴോ പൂർണ്ണമായി നിലയ്ക്കുമ്പോഴോ ഉള്ള അവസ്ഥയാണ് ഫെല്യവർ ടു പ്രോഗ്രസ്, ഇത് സെർവിക്കൽ ഡൈലേഷൻ മന്ദഗതിയിലാണെന്ന് സൂചിപ്പിക്കുന്നു. ഒരു സ്ത്രീയുടെ ഗർഭധാരണത്തിന് കൂടുതൽ അപകടസാധ്യത നൽകുന്ന ഘടകങ്ങളിൽ ഉയർന്ന മാതൃപ്രായം, മെംബറേനുകളുടെ അകാലത്തിലെ പൊട്ടൽ ആയ പ്രിമെച്വർ റപ്ചർ ഓഫ് മെംബ്രെൻ (Premature Rupture of Membranes), ലേബർ ഇൻഡക്ഷൻ എന്നിവ ഉൾപ്പെടുന്നു.[18] യൂട്ടറോണിക് ഏജന്റായ ഓക്സിടോസിൻ, പ്രസവം പ്രേരിപ്പിക്കുന്നതിന് നൽകാം.[19] ഗർഭധാരണം എന്നിട്ടും പുരോഗമിക്കാതെ വരുമ്പോൾ സിസേറിയനും സാധാരണയായി പരിഗണിക്കപ്പെടുന്നു.[20] സിസേറിയനിൽ, ഗർഭപാത്ര അണുബാധയുണ്ടാകാനുള്ള സാധ്യത അല്ലെങ്കിൽ ത്രോംബോബോളിക് സങ്കീർണതകൾ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. ഇതിന് മരണ സാധ്യതയും കൂടുതലാണ്.[20]

ഗർഭപിണ്ഡത്തിന്റെ അസാധാരണമായ ഹൃദയമിടിപ്പ് അല്ലെങ്കിൽ പ്രസവസമയത്ത് ഗർഭപിണ്ഡത്തിന്റെ ഹൃദയമിടിപ്പ് മന്ദഗതിയിലായതു സൂചിപ്പിക്കുന്നത്, തലയുടെ കംപ്രഷൻ, കോഡ് കംപ്രഷൻ, ഹൈപ്പോക്സെമിയ അല്ലെങ്കിൽ വിളർച്ച എന്നിവയാണ്. യൂട്ടറിൻ ടാക്കിസിസ്റ്റോൾ, ഓക്സിടോസിൻ (സാധാരണയായി ഒരു പ്രശ്നമുള്ള ഡോസേജിന്റെ ഫലമായി) എന്നിവയുടെ ഏറ്റവും സാധാരണമായ പ്രതികൂല ഫലമാണ് ഇവ. ഓക്‌സിടോസിൻ ഇൻഫ്യൂഷൻ കുറയുകയോ നിർത്തുകയോ ചെയ്യുമ്പോൾ ഈ ലക്ഷണങ്ങൾ തിരിച്ച് സാധാരണ നിലയിലെത്തും.[21] ഗർഭപിണ്ഡത്തിന്റെ അസാധാരണമായ ഹൃദയമിടിപ്പ് നിലനിൽക്കുകയും യൂട്ടറിൻ ടാക്കിസിസ്റ്റോൾ തുടരുകയും ചെയ്താൽ, ടെർബ്യൂട്ടാലിൻ പോലുള്ള ടോക്കോലൈറ്റിക് പ്രതിവിധികൾ ഉപയോഗിക്കാവുന്നതാണ്. അതിനുശേഷം, ആവശ്യമെങ്കിൽ യൂട്ടറിൻ ടോണും അടിസ്ഥാന നിലയിലേക്ക് മടങ്ങുകയും ഗർഭപിണ്ഡത്തിന്റെ അവസ്ഥ സ്ഥിരമാവുകയും ചെയ്താൽ ഓക്സിടോസിൻ ഒരു ലേബർ ഓഗ്മെന്റിംഗ് ഏജന്റ് എന്ന നിലയിൽ പുനരാരംഭിക്കാവുന്നതാണ്.[22] ഗർഭപിണ്ഡത്തിന്റെ ഹൃദയമിടിപ്പ് അസാധാരണമായി തുടരുന്നത് ഒരു സിസേറിയൻ ആവശ്യമാണെന്ന് സൂചിപ്പിക്കാം.[23]

പ്രസവസമയത്ത് രക്തത്തിന്റെ കൂടിയ സാന്നിധ്യമാണ് ഇൻട്രാപാർട്ടം ഹെമറേജിന്റെ സവിശേഷത. പ്ലാസന്റൽ അബ്റപ്ഷൻ, യൂട്ടറിൽ റപ്ചർ, പ്ലാസന്റ അക്രിറ്റ്, രോഗനിർണയം നടത്താത്ത പ്ലാസന്റ പ്രിവിയ അല്ലെങ്കിൽ വാസ പ്രിവിയ എന്നിവ മൂലം രക്തസ്രാവം സംഭവിക്കാം. ഇവ ഒരു സിസേറിയൻ ആവശ്യമാണെന്ന് സൂചിപ്പിക്കാം.

പ്രസവശേഷം 24 മണിക്കൂറിനുള്ളിൽ ഹൈപ്പോവോളീമിയയുടെ ലക്ഷണങ്ങളോടൊപ്പം കുറഞ്ഞത് 1,000 മില്ലി രക്തം നഷ്ടപ്പെടുന്നതാണ് പോസ്റ്റ്-പാർട്ടം ഹെമറേജ് എന്ന് അറിയപ്പെടുന്നത്. സാധാരണഗതിയിൽ, ടാക്കിക്കാർഡിയയോടൊപ്പമുള്ള അമിത രക്തസ്രാവമാണ് ആദ്യത്തെ ലക്ഷണം. ഗണ്യമായ രക്തനഷ്ടം ഹൈപ്പോടെൻഷൻ, ഓക്കാനം, ശ്വാസതടസ്സം, നെഞ്ചുവേദന എന്നിവയ്ക്കും കാരണമായേക്കാം.[24] യോനിയിലൂടെ പ്രസവിക്കുന്ന സ്ത്രീകളിൽ 3% മുതൽ 5% വരെ പേർക്ക് പ്രസവാനന്തര പോസ്റ്റ്-പാർട്ടം ഹെമറേജ് അനുഭവപ്പെടുമെന്ന് കണക്കാക്കപ്പെടുന്നു. ഫീറ്റൽ മാക്രോസോമിയ, പ്രീ-എക്ലാംസിയ, നീണ്ടുനിൽക്കുന്ന പ്രസവം എന്നിവ അപകട ഘടകങ്ങളിൽ ഉൾപ്പെടുന്നു.[24] പ്രസവസമയത്ത് ഓക്‌സിടോസിൻ (പിറ്റോസിൻ) നൽകലും നേരത്തെയുള്ള പൊക്കിൾക്കൊടി ക്ലാമ്പിംഗും അടങ്ങുന്നതാണ് പ്രതിരോധം.[25] പ്രസവശേഷം ഗർഭപാത്രം സങ്കോചിക്കാതെ വരുമ്പോൾ, പ്രസവാനന്തര രക്തസ്രാവം സാധാരണയായി യൂട്രസ് അറ്റോണി മൂലമാണ് സംഭവിക്കുന്നത്.[26]

രോഗനിർണ്ണയ മാനദണ്ഡങ്ങളിലെയും മാനുഷിക വ്യതിയാനങ്ങളുടേയും പൊരുത്തക്കേടുകളുടെ ഫലമായി, പ്രസവപ്രക്രിയ മന്ദഗതിയിലാകുമ്പോഴോ പൂർണ്ണമായി നിലയ്ക്കുമ്പോഴോ ഉള്ള അവസ്ഥകളുമായി ബന്ധപ്പെട്ട മാതൃ-ഗർഭപിണ്ഡ മരണത്തെക്കുറിച്ചുള്ള ഡാറ്റയിൽ വലിയ വ്യത്യാസമുണ്ട്.[20]

മനഃശാസ്ത്രപരമായ വശങ്ങൾ

[തിരുത്തുക]

പല സ്ത്രീകളും സ്വാഭാവിക ജനനം വഴിയുള്ള ശാക്തീകരണത്തെ പരിഗണിക്കുകയും, ഇത് ജനന പ്രക്രിയയിൽ സ്ത്രീകൾക്ക് കൂടുതൽ നിയന്ത്രണം നൽകുന്നുവെന്നു വിശ്വസിക്കുകയും ചെയ്യുന്നു. [27] ജനിച്ചയുടനെ ഒരു അമ്മയും നവജാതശിശുവും തമ്മിലുള്ള ചർമ്മ-ചർമ്മ സമ്പർക്കം അമ്മയ്ക്കും കുഞ്ഞിനും പ്രയോജനകരമാണെന്ന് പഠനങ്ങൾ കാണിക്കുന്നു. ലോകാരോഗ്യ സംഘടന നടത്തിയ ഒരു അവലോകനത്തിൽ, ജനനശേഷം അമ്മമാരും കുഞ്ഞുങ്ങളും തമ്മിലുള്ള ചർമ്മ-ചർമ്മ സമ്പർക്കം കരച്ചിൽ കുറയ്ക്കുകയും അമ്മ-ശിശു ഇടപെടൽ മെച്ചപ്പെടുത്തുകയും അമ്മമാരെ വിജയകരമായി മുലയൂട്ടാൻ സഹായിക്കുകയും ചെയ്യുന്നു എന്ന് പറയുന്നു. നവജാതശിശുക്കൾ ജനിച്ച് ആദ്യത്തെ രണ്ട് മണിക്കൂറുകളിൽ അമ്മയുമായി ബന്ധം സ്ഥാപിക്കാൻ അനുവദിക്കണമെന്ന് അവർ ശുപാർശ ചെയ്യുന്നു, ആ കാലഘട്ടത്തിൽ അവർ ആദ്യകാല ജീവിതത്തിന്റെ തുടർന്നുള്ള മണിക്കൂറുകളേക്കാൾ കൂടുതൽ ജാഗ്രത പുലർത്തുന്നു. [28]

മെഡിക്കൽ ഇടപെടലിന്റെ വ്യാപനം

[തിരുത്തുക]

2021-ൽ ആഗോളതലത്തിൽ നടന്ന 80% ജനനങ്ങളും യോനിയിലൂടെയുള്ള പ്രസവങ്ങളാണ്, സബ്-സഹാറൻ ആഫ്രിക്കയിലെ 95% മുതൽ കരീബിയൻ പ്രദേശങ്ങളിൽ 45% വരെ നിരക്ക് വ്യത്യാസപ്പെടുന്നു.[29] ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ട് അടിസ്ഥാനപ്പെടുത്തിയുള്ള 2010 വരെയുള്ള കണക്കുകൾ പ്രകാരം ഇന്ത്യയിൽ സിസേറിയൻ പ്രസവങ്ങളുടെ വ്യാപനം 8.5 ശതമാണമാണ്.[30]

2019-ൽ യുണൈറ്റഡ് സ്റ്റേറ്റ്സിലെ 70% ജനനങ്ങളും സ്വാഭാവിക പ്രസവങ്ങളായിരുന്നു.[31] 2007-ൽ യുഎസിൽ: 93% അമ്മമാരും ഇലക്ട്രോണിക് ഗർഭപിണ്ഡ നിരീക്ഷണം ഉപയോഗിച്ചു; 63% എപ്പിഡ്യൂറലുകൾ ഉപയോഗിക്കുന്നു; 55% പേർക്ക് മെംബ്രെൻ റപ്ചർ സംഭവിച്ചു; ലേബർ പുരോഗതിയെ ഉത്തേജിപ്പിക്കുന്നതിനായി 53% പേർ ഓക്സിടോസിൻ സ്വീകരിച്ചു; കൂടാതെ 52% പേർക് എപ്പിസോടോമി ചെയ്തു. [32]

വിമർശനങ്ങൾ

[തിരുത്തുക]

സിസേറിയൻ ഒഴിവാക്കി സ്വാഭാവിക പ്രസവം ചെയ്യാൻ പ്രേരിപ്പിക്കുക വഴി പല തരത്തിലുള്ള അപകടങ്ങളും സംഭവിച്ചിട്ടുണ്ട്.[33][34]

പാശ്ചാത്യ രാജ്യങ്ങളിലെ 'നാച്ചുറൽ ചൈൽഡ്ബർത്ത് രീതിയിലുള്ള പ്രസവത്തിനായുള്ള' വാദം അതിശയോക്തിപരമാണെന്നും അത് സ്ത്രീകളെ ദോഷകരമായി ബാധിക്കുമെന്നും ചില പഠനങ്ങൾ വാദിക്കുന്നു.[35]

ഇതും കാണുക

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. 1.0 1.1 "സ്വാഭാവിക പ്രസവവും സിസേറിയനും; ഗർഭിണി അറിയേണ്ടതെല്ലാം". Samayam Malayalam.
  2. Patterson DA, Winslow M, Matus CD (August 2008). "Spontaneous vaginal delivery". American Family Physician. 78 (3): 336–41. PMID 18711948.
  3. Desai NM, Tsukerman A (2021). "Vaginal Delivery". StatPearls. Treasure Island (FL): StatPearls Publishing. PMID 32644623. Retrieved 2021-08-30.
  4. Van Lerberghe W, De Brouwere V. Of blind alleys and things that have worked: history’s lessons on reducing maternal mortality. In: De Brouwere V, Van Lerberghe W, eds. Safe motherhood strategies: a review of the evidence. Antwerp, ITG Press, 2001 (Studies in Health Services Organisation and Policy, 17:7–33). "Where nothing effective is done to avert maternal death, “natural” mortality is probably of the order of magnitude of 1,500/100,000...In the USA of 1900, for example, there were about 700 maternal deaths for 100,000 births"
  5. Cassidy, Tina (2006). Birth. New York: Atlantic Monthly Press. pp. 54–55. ISBN 0-87113-938-3.
  6. Thompson, C.J. (2005). "Consumer Risk Perceptions in a Community of Reflexive Doubt". Journal of Consumer Research. 32 (2): 235–248. doi:10.1086/432233.
  7. Susan Downe (30 May 2008). Normal Childbirth: Evidence and Debate. Elsevier Health Sciences. pp. 37–. ISBN 978-0-7020-3792-4.
  8. Copeland, CS (Nov–Dec 2012). "You've Come A Long Way, Baby: Birth outcomes and expanding birth options in New Orleans" (PDF). Healthcare Journal of New Orleans: 11–20.
  9. Gunay T, Turgut A, Demircivi Bor E, Hocaoglu M (May 2020). "Comparison of maternal and fetal complications in pregnant women with breech presentation undergoing spontaneous or induced vaginal delivery, or cesarean delivery". Taiwanese Journal of Obstetrics & Gynecology. 59 (3): 392–397. doi:10.1016/j.tjog.2020.03.010. PMID 32416886.
  10. 10.0 10.1 Verma, Ganga L.; Spalding, Jessica J.; Wilkinson, Marc D.; Hofmeyr, G. Justus; Vannevel, Valerie; O'Mahony, Fidelma (2021-09-24). "Instruments for assisted vaginal birth". The Cochrane Database of Systematic Reviews. 2021 (9): CD005455. doi:10.1002/14651858.CD005455.pub3. ISSN 1469-493X. PMC 8462579. PMID 34559884.
  11. Wilson, John; Schnettler, William; Lubert, Adam; Veldtman, Gruschen; Girnius, Andrea (2022). "6 - Obstetric Events That Affect Cardiac Patients". Maternal Cardiac Care A Guide to Managing Pregnant Women with Heart Disease (in ഇംഗ്ലീഷ്) (1 ed.). Elsevier Health Sciences. p. 42. ISBN 978-0-323-82465-1.
  12. Omona, Kizito (2021-11-03), Ray, Amita (ed.), "Vaginal Delivery", Empowering Midwives and Obstetric Nurses (in ഇംഗ്ലീഷ്), IntechOpen, doi:10.5772/intechopen.96097, ISBN 978-1-83969-065-5, S2CID 241148030, retrieved 2021-12-06
  13. 13.0 13.1 Gregory KD, Jackson S, Korst L, Fridman M (January 2012). "Cesarean versus vaginal delivery: whose risks? Whose benefits?". American Journal of Perinatology. 29 (1): 7–18. doi:10.1055/s-0031-1285829. PMID 21833896.
  14. Chapman DJ, Pérez-Escamilla R (April 1999). "Identification of risk factors for delayed onset of lactation". Journal of the American Dietetic Association. 99 (4): 450–4, quiz 455–6. doi:10.1016/s0002-8223(99)00109-1. PMID 10207398.
  15. Gurol-Urganci I, Cromwell DA, Edozien LC, Smith GC, Onwere C, Mahmood TA, et al. (November 2011). "Risk of placenta previa in second birth after first birth cesarean section: a population-based study and meta-analysis". BMC Pregnancy and Childbirth. 11 (1): 95. doi:10.1186/1471-2393-11-95. PMC 3247856. PMID 22103697.{{cite journal}}: CS1 maint: unflagged free DOI (link)
  16. Wellcome Trust Sanger Institute (18 September 2019). "Babies' gut bacteria affected by delivery method: Vaginal delivery promotes mother's gut bacteria in babies' gut". ScienceDaily. Archived from the original on 24 November 2021. Retrieved 31 May 2022.
  17. Neu J, Rushing J (June 2011). "Cesarean versus vaginal delivery: long-term infant outcomes and the hygiene hypothesis". Clinics in Perinatology. 38 (2): 321–31. doi:10.1016/j.clp.2011.03.008. PMC 3110651. PMID 21645799.
  18. Sheiner E, Levy A, Feinstein U, Hallak M, Mazor M (March 2002). "Risk factors and outcome of failure to progress during the first stage of labor: a population-based study". Acta Obstetricia et Gynecologica Scandinavica. 81 (3): 222–6. PMID 11966478.
  19. Husain, Tauqeer; Fernando, Roshan; Segal, Scott (2019). "25 - Uterotonic Use". Obstetric Anesthesiology An Illustrated Case-Based Approach (in ഇംഗ്ലീഷ്). Cambridge University Press. p. 134. ISBN 978-1-107-09564-9.
  20. 20.0 20.1 20.2 James, David; Steer, Philip; Weiner, Carl; Gonik, Bernard; Robson, Stephen (2017). "61". High-Risk Pregnancy: Management Options (in ഇംഗ്ലീഷ്). Vol. 2. Cambridge University Press. p. 1750. ISBN 978-1-108-42615-2.
  21. Bienstock, Jessica; Fox, Harold; Wallach, Edward; Johnson, Clark; Hallock, Jennifer (2015). Johns Hopkins Manual of Gynecology and Obstetrics (in ഇംഗ്ലീഷ്) (5 ed.). Lippincott Williams & Wilkins. p. 140. ISBN 978-9-351-29590-7.
  22. Gabbe, Steven; Niebyl, Jennifer; Galan, Henry; Jauniaux, Henry; Landon, Mark; Simpson, Joe; Driscoll, Deborah (2012). "14 - Abnormal Labor and Induction of Labor". Obstetrics: Normal and Problem Pregnancies Elsevier E-book on VitalSource (in ഇംഗ്ലീഷ്) (6 ed.). Elsevier Health Sciences. p. 292. ISBN 978-0-323-31573-9.
  23. Keenan-Lindsay, Lisa; Samsl, Cheryl; O'Connor, Constance; Perry, Shannon; Hockenberry, Marilyn; Lowdermilk, Deitra; Wilsonl, David (2022). "20 - Chapter 20 Labour and Birth at Risk". Maternal Child Nursing Care in Canada - Elsevier eBook on VitalSource (in ഇംഗ്ലീഷ്) (3 ed.). Elsevier Health Sciences. p. 459. ISBN 978-0-323-75922-9.
  24. 24.0 24.1 Evensen, Ann; Anderson, Janice M.; Fontaine, Patricia (2017-04-01). "Postpartum Hemorrhage: Prevention and Treatment". American Family Physician. 95 (7): 442–449. ISSN 0002-838X. PMID 28409600.
  25. "How is postpartum hemorrhage prevented?". www.medscape.com. Retrieved 2021-09-13.
  26. Ray, C. Le; Fraser, W.; Rozenberg, P.; Langer, B.; Subtil, D.; Goffinet, F. (2011-10-01). "Duration of passive and active phases of the second stage of labour and risk of severe postpartum haemorrhage in low-risk nulliparous women". European Journal of Obstetrics and Gynecology and Reproductive Biology (in English). 158 (2): 167–172. doi:10.1016/j.ejogrb.2011.04.035. ISSN 0301-2115. PMID 21640464. S2CID 659698.{{cite journal}}: CS1 maint: unrecognized language (link)
  27. Having a Great Birth in Australia, David Vernon, Australian College of Midwives, 2005
  28. "RHL". extranet.who.int. Archived from the original on December 20, 2016. Retrieved 2019-05-14.
  29. "Caesarean section rates continue to rise, amid growing inequalities in access: WHO". www.who.int (in ഇംഗ്ലീഷ്). Retrieved 2021-08-30.
  30. "സിസേറിയൻ വേണ്ടേവേണ്ട; അനിവാര്യഘട്ടത്തിലല്ലാതെ". Janmabhumi.
  31. "FastStats". www.cdc.gov (in ഇംഗ്ലീഷ്). 2021-03-24. Retrieved 2021-08-30.
  32. Gissespie, M., Strauss, M (2007). "What Women Aren't Told about Childbirth". Archived from the original on 2011-11-21. Retrieved 2023-01-22.{{cite web}}: CS1 maint: multiple names: authors list (link)
  33. "സ്വാഭാവിക പ്രസവം വാഗ്ദാനം ചെയ്ത് ചികിത്സ; കുട്ടി മരിച്ചു, 6.24 ലക്ഷം നഷ്ടപരിഹാരം നൽകാൻ വിധി". Manoramanews (in ഇംഗ്ലീഷ്).
  34. ഡെസ്ക്, വെബ് (2 ഓഗസ്റ്റ് 2022). "സ്വാഭാവിക പ്രസവം വാഗ്ദാനം ചെയ്​തെങ്കിലും കുഞ്ഞ് മരിച്ച സംഭവം: ആറേകാൽ ലക്ഷത്തോളം രൂപ നഷ്ടപരിഹാരം നൽകാൻ വിധി | Madhyamam". www.madhyamam.com. {{cite news}}: zero width space character in |title= at position 31 (help)
  35. Articles:
"https://ml.wikipedia.org/w/index.php?title=സ്വാഭാവിക_പ്രസവം&oldid=4143165" എന്ന താളിൽനിന്ന് ശേഖരിച്ചത്