Jump to content

വാക്വം ക്ലീനർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Vacuum cleaner എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)


വീടുകളിൽ ഉപയോഗിക്കുന്ന വാക്വം ക്ലീനർ.

വാതകപമ്പിന്റെ പ്രവർത്തനം മൂലം സൃഷ്ടിക്കുന്ന ശൂന്യത (വാക്വം) ഉപയോഗിച്ച് പൊടി, ചെളി എന്നിവ വലിച്ചെടുത്ത് വൃത്തിയാക്കുന്ന ഉപകരണമാണ് വാക്വം ക്ലീനർ. വൈദ്യുതസഹായത്തോടെ പ്രവർത്തിക്കുന്ന ഈ ഉപകരണം ഉപയോഗിച്ച് നിലം, പരവതാനി, സോഫ, കർട്ടൻ മുതലായ പ്രതലങ്ങളിൽ നിന്ന് പൊടി വലിച്ചെടുക്കാൻ പറ്റും. ഇങ്ങനെ വലിച്ചെടുക്കുന്ന പൊടി പിന്നീട് ഒഴിവാക്കുന്നതിനായി യന്ത്രത്തിലെ ഒരു പൊടിസഞ്ചി ( ഡസ്റ്റ് ബാഗ്) യിൽ ശേഖരിക്കുന്നു. വീടുകൾ മുതൽ വലിയ വ്യവസാസസ്ഥാപനങ്ങൾ അടക്കം മിക്ക മേഖലകളിലും വാക്വം ക്ലീനർ ഉപയോഗിക്കുന്നുണ്ട്.

പ്രവർത്തനം

[തിരുത്തുക]

വായുമർദം വ്യത്യാസപ്പെടുത്തുന്നതിന്റെ സഹായത്തോടെയാണ് ഈ ഉപകരണം പൊടി വലിച്ചെടുക്കുന്നത്. ഒരു വൈദ്യുതഫാൻ യന്ത്രത്തിനകത്തെ മർദം കുറയ്ക്കുന്നു. അപ്പോൾ അന്തരീക്ഷമർദം കാരണം പുറത്തുള്ള വായു വാക്വം ക്ലീനറിന്റെ കുഴൽ വഴി യന്ത്രത്തിനകത്തേയ്ക്ക് ശക്തിയോടെ കയറുന്നു. വായുവിന്റെ ശക്തമായ ഈ തള്ളലിന്റെ ഫലമായി പൊടിപടലങ്ങളും കുഴൽ വഴി യന്ത്രത്തിലേയ്ക്ക് കയറുന്നു. ഈ പൊടി യന്ത്രത്തിലെ പൊടിസഞ്ചിയിൽ ശേഖരിക്കുന്നു.

അനുബന്ധങ്ങൾ

[തിരുത്തുക]

പൊടി വലിച്ചെടുക്കുന്ന കുഴലിന്റെ അറ്റത്ത് ഘടിപ്പിക്കാവുന്ന നിരവധിതരം ബ്രഷുകൾ ഇന്ന് നിലവിൽ ഉണ്ട്. വൃത്തിയാക്കേണ്ട പ്രതലത്തിന് അനുയോജ്യമായ ബ്രഷുകൾ ഓരോ തവണയും ഉപയോഗിക്കാൻ കഴിയും. കാറിനകം വൃത്തിയാക്കാൻ ഉതകുന്ന രീതിയിൽ 12 വോൾട്ടിൽ പ്രവർത്തിക്കുന്നവയും കമ്പ്യൂട്ടർ അനുബന്ധ ഉപകരണങ്ങൾ വൃത്തിയാക്കാൻ യു.എസ്.ബി.യിൽ പ്രവർത്തിക്കുന്ന ചെറിയ തരവും ലഭ്യമാണ്.

അവലംബം

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=വാക്വം_ക്ലീനർ&oldid=3091312" എന്ന താളിൽനിന്ന് ശേഖരിച്ചത്