Jump to content

വി.വി.എസ്. ലക്ഷ്മൺ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(V. V. S. Laxman എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
വ്യക്തിഗത വിവരങ്ങൾ
മുഴുവൻ പേര്Vangipurapu Venkata Sai Laxman
വിളിപ്പേര്Very Very Special
ബാറ്റിംഗ് രീതിRight-handed
ബൗളിംഗ് രീതിRight-arm off spin
അന്താരാഷ്ട്ര തലത്തിൽ
ദേശീയ ടീം
ആദ്യ ടെസ്റ്റ് (ക്യാപ് 209)20 November 1996 v South Africa
അവസാന ടെസ്റ്റ്26 December 2010 v South Africa
ആദ്യ ഏകദിനം (ക്യാപ് 112)9 April 1998 v Zimbabwe
അവസാന ഏകദിനം3 December 2006 v South Africa
പ്രാദേശിക തലത്തിൽ
വർഷംടീം
1992 – presentHyderabad
2007, 2009Lancashire (സ്ക്വാഡ് നം. 5, 26)
2008 – 2010Deccan Chargers
2011Kochi
കരിയർ സ്ഥിതിവിവരങ്ങൾ
മത്സരങ്ങൾ Test ODI FC LA
കളികൾ 134 86 247 173
നേടിയ റൺസ് 8781 2,338 18,434 5,078
ബാറ്റിംഗ് ശരാശരി 45.17 30.76 52.81 34.54
100-കൾ/50-കൾ 17/56 6/10 53/89 9/28
ഉയർന്ന സ്കോർ 281 131 353 131
എറിഞ്ഞ പന്തുകൾ 324 42 1,835 698
വിക്കറ്റുകൾ 2 0 22 8
ബൗളിംഗ് ശരാശരി 63.00 34.27 68.50
ഇന്നിംഗ്സിൽ 5 വിക്കറ്റ് 0 0 0 0
മത്സരത്തിൽ 10 വിക്കറ്റ് 0 n/a 0 n/a
മികച്ച ബൗളിംഗ് 1/2 0/5 3/11 2/42
ക്യാച്ചുകൾ/സ്റ്റം‌പിംഗ് 119/– 39/– 261/1 74/–
ഉറവിടം: CricketArchive, 7 August 2010

വി.വി.എസ് ലക്ഷ്മൺ എന്ന പേരിൽ അറിയപ്പെടുന്ന വംഗിപുരപ്പു വെങ്കട്ട സായി ലക്ഷ്മൺ ഒരു ഇന്ത്യൻ ക്രിക്കറ്ററാണ്. 1974 നവംബർ 1ന് ആന്ധ്രാപ്രദേശിലെ ഹൈദരാബാദിൽ ജനിച്ചു. വലംകയ്യൻ മധ്യനിര ബാറ്റ്സ്മാനും വലം കയ്യൻ ഓഫ് സ്പിൻ ബൗളറുമാണ്. 2012 ആഗസ്റ്റ് 18ന് അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിച്ചതായി പ്രഖ്യാപിച്ചു. [1] [2][3]

ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ ലക്ഷ്മൺ ഹൈദരാബാദിനെ പ്രതിനിധീകരിക്കുന്നു. ഇംഗ്ലീഷ് കൗണ്ടി ക്രിക്കറ്റിൽ ലങ്കാഷെയറിനുവേണ്ടി കളിച്ചിട്ടിണ്ട്. ബാറ്റ്സ്മാനെന്ന നിലയിൽ മികച്ച സമയ ക്രമീകരണം ലക്ഷമണിനെ ശ്രദ്ധേയനാക്കി. ഇദ്ദേഹത്തിന്റെ ബാറ്റിംഗ് ശൈലി മറ്റൊരു പ്രശസ്ത ഹൈദരാബാദി ക്രിക്കറ്ററായ മുഹമ്മദ് അസറുദീന്റേതിന് സമാനമാണ്. താൻ മാതൃകയാക്കുന്നത് അസറുദീനേയാണെന്ന് ലക്ഷ്മൺ പറഞ്ഞിട്ടുണ്ട്.

2012ൽ രാജ്യം പത്മശ്രീ പുരസ്കാരം നൽകി ഇദ്ദേഹത്തെ ആദരിച്ചു.[4].

ക്രിക്കറ്റ് ജീവിതം

[തിരുത്തുക]

രാഹുൽ ദ്രാവിഡിനോളവും സച്ചിനോളവും പ്രതിഭാധനനായിരുന്നിട്ടും ലക്ഷമൺ ശ്രദ്ധിക്കപ്പെട്ടിട്ടില്ല. അതിന് പ്രധാന കാരണം ഈ ദ്വയങ്ങളുടെ സുവർണ തലമുറയിൽ കളിച്ചു എന്നതുതന്നെയാണ്. മാത്രമല്ല മിക്കപ്പോഴും നാലും അഞ്ചും സ്ഥാനങ്ങളിലായിരുന്നു ലക്ഷമൺ ബാറ്റിംഗിനിറങ്ങിയിരുന്നത്.[5]

ബാറ്റിംഗ് ശൈലി

[തിരുത്തുക]

ശാന്തതയായിരുന്നു ലക്ഷമണിന്റെ മുഖമുദ്ര. ബദ്ധപ്പെട്ടോ തിരക്ക് പിടിച്ചോ ഉള്ള ഒരു ചലനങ്ങളും ലക്ഷ്മണിന്റെ ഭാഗത്തു നിന്ന് കാണാൻ സാധിക്കാറില്ല. സ്വെഞ്ച്വറികളിലേക്ക് നടന്നെത്തുമ്പോഴും അദ്ദേഹം സംയമനം പാലിച്ചു. ഓഫ് സൈഡിൽ വീഴുന്ന എത്ര വേഗത്തിലുള്ള പന്തിനേയും മനോഹരമായ ഡ്രൈവിലൂടെ അദ്ദേഹം ലോങ് ഓൺ അതിർത്തിയിലെത്തിക്കും. അദ്ദേഹത്തിന്റെ ബാറ്റിംഗ് ശൈലിയാണ് വെരി വെരി സ്‌പെഷൽ എന്ന വിളിപ്പേര് നേടിക്കൊടുത്തത്.

വാലറ്റ ബാറ്റ്സ്മാന്മാർക്ക് അവസരം കൊടുക്കാൻ അദ്ദേഹം പ്രത്യേകം ശ്രദ്ധിച്ചിരുന്നു. ഇത് മറ്റു ബാറ്റ്സ്മാന്മാരിൽ നിന്നും അദ്ദേഹത്തിന്റെ ഒരു പ്രത്യേകതയായിരുന്നു. സാധാരണ ഗതിയിൽ അവസാന വിക്കറ്റുകളിൽ ഒരു സ്പെഷ്യലിസ്റ്റ് ബാറ്റ്സ്മാൻ ക്രീസിലുണ്ടെങ്കിൽ എല്ലാ ഓവറിലും അയാൾ സ്ട്രൈക്ക് നിലനിർത്താൻ ശ്രമിക്കും. എന്നാൽ ലക്ഷമൺ ഇതിന് വിപരീതമായിരുന്നു. അദ്ദേഹത്തിന്റെ ഈ രീതി ഏറെക്കുറേയൊക്കെ വിജയിച്ചിട്ടുമുണ്ട്.[5]

വിരമിക്കൽ പ്രഖ്യാപനം

[തിരുത്തുക]

2012 ആഗസ്റ്റ് 18നാണ് ലക്ഷമൺ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിച്ചതായി പ്രഖ്യാപിച്ചത്.ആഗസ്റ്റ് 23ന് സ്വന്തം നാടായ ഹൈദരാബാദിൽ ന്യൂസിലൻഡിനെതിരെ നടക്കുന്ന ടെസ്റ്റിനു ശേഷം വിരമിക്കുമെന്ന് നേരത്തേ അഭ്യൂഹങ്ങൾ പരന്നിരുന്നു. ഈ വാർത്തയ്ക്ക് ഏതാനും മണിക്കൂറുകൾക്ക് ശേഷം ലക്ഷമൺ വിരമിച്ചതായി പ്രഖ്യാപിച്ചു. ഈ സംഭവത്തിന് കാരണക്കാർ ക്രിക്കറ്റ് ബോർഡും സെലക്ഷൻ കമ്മിറ്റിയും ക്യാപ്റ്റൻ മഹേന്ദ്രസിങ് ധോണിയുമാണെന്ന് ആരോപിച്ച് മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ സൗരവ് ഗാംഗുലി വിമർശനവുമായി രംഗത്തെത്തി. കരുത്തുറ്റ തീരുമാനമെടുത്തതിന് ലക്ഷ്മണിനെ ഗാംഗുലി അഭിനന്ദിക്കുകയും ചെയ്തു.[6]

ഈ സീസണിൽ ടീമിനുവേണ്ടി കളിക്കാൻ ലക്ഷ്മൺ തയ്യാറായിരുന്നു. ഇതിനുവേണ്ടി പരിശീലനം നടത്തുകയുംചെയ്തു. തൽക്കാലം വിരമിക്കുന്നില്ലെന്ന സൂചനയായിരുന്നു അത്. പക്ഷെ ന്യൂസിലൻഡിനെതിരെയുള്ള പരമ്പരയോടെ കളി നിർത്താൻ ബോർഡ് ലക്ഷ്മണിനോട് ആവശ്യപ്പെട്ടതാണ് പെട്ടെന്നുള്ള വിരമിക്കലിന്റെ കാരണമെന്ന് ചില വാർത്തകൾ പറയുന്നു. തനിക്കുനേരെയുള്ള മുൻ താരങ്ങളുടെ വാക്ശരങ്ങളെ പ്രതിരോധിക്കാൻ ബോർഡ് തയ്യാറാകാത്തത് ലക്ഷ്മണിനെ വിരമിക്കലിന് പ്രേരിപ്പിച്ചു എന്ന് കരുതുന്നു. ഈ അവസരത്തിലാണ് സ്വന്തംകാണികൾക്കുമുന്നിൽവച്ച് കളിനിർത്താനുള്ള അവസരം എന്ന ബോർഡിന്റെ ഔദാര്യം തനിക്കാവശ്യമില്ലെന്ന് ലക്ഷ്മൺ വേണ്ടെന്നുവച്ചത്. ലക്ഷ്മണിനെ ബോർഡ് അപമാനിച്ചുവെന്നാണ് ഗാംഗുലി അഭിപ്രായപ്പെട്ടത്. ലക്ഷ്മണിന് ഒരിക്കൽപ്പോലും ധോണിയുടെ പിന്തുണ കിട്ടിയിട്ടില്ല എന്നും അദ്ദേഹം പറഞ്ഞു. മുഖ്യ സെലക്ടർ കൃഷ്ണമാചാരി ശ്രീകാന്തിനേയും ഗാംഗുലി വിമർശിച്ചു.

എന്നാൽ, ലക്ഷ്മണിന്റെ തീരുമാനത്തിനുപിന്നിൽ തങ്ങൾക്ക് ഒരു പങ്കുമില്ലെന്നാണ് ബിസിസിഐയുടെ വാദം. പ്രഖ്യാപനത്തിനുതൊട്ടുമുമ്പ് ബോർഡ് പ്രസിഡന്റ് എൻ ശ്രീനിവാസനുമായി ലക്ഷ്മൺ ഇക്കാര്യം ചർച്ചചെയ്തിരുന്നുവെന്നും വിരമിക്കൽ കാരണം അറിയില്ലെന്നും സെക്രട്ടറി സഞ്ജയ് ജഗ്ദലെ പറഞ്ഞു.

സച്ചിൻ ടെൻഡുൽക്കർ, യുവരാജ് സിങ്, ഹർഭജൻ സിങ് എന്നിവർ തീരുമാനം ഞെട്ടിക്കുന്നതാണെന്നു ട്വിറ്ററിൽ കുറിച്ചതല്ലാതെ മറ്റു പല താരങ്ങളും ഒന്നും പ്രതികരിച്ചില്ല. [7]

അവലംബം

[തിരുത്തുക]
  1. "വി.വി.എസ്. ലക്ഷ്മൺ വിരമിച്ചു, മാതൃഭൂമി ഓൺലൈൻ". Archived from the original on 2012-08-18. Retrieved 2012-08-18.
  2. Laxman retires from international cricket, ICCnews[പ്രവർത്തിക്കാത്ത കണ്ണി]
  3. "ഇനിയില്ല 'വെരി വെരി സ്‌പെഷൽ', മാതൃഭൂമി ഓൺലൈൻ". Archived from the original on 2012-08-18. Retrieved 2012-08-19.
  4. Padma Awards Announced
  5. 5.0 5.1 "ശൂന്യത ഉയർത്തുന്ന സന്ദേഹങ്ങൾ, മാതൃഭൂമി ഓൺലൈൻ". Archived from the original on 2012-08-20. Retrieved 2012-08-21.
  6. "ശ്രീകാന്തിനെയും ധോണിയെയും വിമർശിച്ച് ഗാംഗുലി, ദേശാഭിമാനി ഓൺലൈൻ". Archived from the original on 2016-03-05. Retrieved 2012-08-20.
  7. ലക്ഷ്മൺ വിരമിച്ചത് മനംനൊന്ത്, ദേശാഭിമാനി ഓൺലൈൻ[പ്രവർത്തിക്കാത്ത കണ്ണി]

പുറമെ നിന്നുള്ള സംഭാവനകൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=വി.വി.എസ്._ലക്ഷ്മൺ&oldid=4018733" എന്ന താളിൽനിന്ന് ശേഖരിച്ചത്