യു എൻ നമ്പർ
അപകടസാധ്യതയുള്ള വസ്തുക്കളെ സൂചിപ്പിക്കാൻ അവയ്ക്ക് ഐക്യരാഷ്ട്രസഭ നൽകുന്ന നാലക്കനമ്പറുകളാണ് യു എൻ നമ്പർ (UN numbers - United Nations numbers). പൊട്ടിത്തെറിക്കാൻ സാധ്യതയുള്ള വസ്തുക്കൾ, കത്താൻ സാധ്യതയുള്ള ദ്രാവകങ്ങൾ, വിഷപദാർത്ഥങ്ങൾ എന്നിവയെല്ലാം ഇതിൽ ഉൾപ്പെടുന്നു. ചിലവസ്തുക്കൾക്ക് സ്വന്തമായിത്തന്നെ യു എൻ നമ്പർ ഉള്ളപ്പോൾ ഒരേ സ്വഭാവമുള്ള ചില പദാർത്ഥങ്ങൾക്ക് ചിലപ്പോൾ ഒരു യു എൻ നമ്പറേ ഉണ്ടാവുകയുള്ളൂ. ഉദാഹരണത്തിനു മറ്റുതരത്തിൽ പറയാത്തപ്പോൾ തീപിടിക്കവുന്ന ദ്രാവകങ്ങൾക്ക് UN1993 എന്ന നമ്പറായിരിക്കും ഉണ്ടാവുക. രാസവസ്തുക്കളുടെ ഖരരൂപങ്ങൾക്കും വാതകരൂപങ്ങൾക്കും അവയുടെ സ്വഭാവത്തിൽ വ്യത്യാസമുണ്ടെങ്കിൽ ചിലപ്പോൾ രണ്ടുനമ്പറുകൾ ആവാം ഉണ്ടാവുന്നത്. ശുദ്ധതയുടെ അളവിലുള്ള വ്യത്യാസമുള്ള പദാർത്ഥങ്ങൾക്കും ചിലപ്പോൾ വ്യത്യസ്തനമ്പറുകൾ ഉണ്ടാവും.
UN 0004 മുതൽ ഏതാണ്ട് UN 3534 വരെ ഇവയുണ്ട് (UN 0001 – UN 0003 ഇപ്പോഴില്ല). ഐക്യരാഷ്ട്രസഭയുടെ ഒരു വിദഗ്ദ്ധകമ്മിറ്റിയാണ് ഇവ നൽകുന്നത്. ഇവ ഓറഞ്ച് ബുക്ക് എന്നറിയപ്പെടുന്ന Recommendations on the Transport of Dangerous Goods -ൽ ലഭ്യമാണ്.
കുഴപ്പങ്ങളൊന്നുമില്ലാത്ത പദാർത്ഥങ്ങൾക്ക് യു എൻ നമ്പർ ഉണ്ടാവില്ല. കൂടുതൽ വിവരത്തിന് യു എൻ നമ്പറുകളുടെ പട്ടിക കാണുക.
അമേരിക്കൻ ഗതാഗതവകുപ്പ് പുറപ്പെടുവിക്കുന്ന മറ്റൊരു നമ്പറാണ് എൻ എ നമ്പറുകൾ - NA numbers (North America). ഇവ യു എൻ നമ്പറുകൾ പോലെതന്നെയാണ്. ചിലപ്പോൾ യു എൻ നമ്പറുകൾ ഇല്ലാത്ത വസ്തുക്കൾക്കും എൻ എ നമ്പറുകൾ ഉണ്ടാകുമെന്നതൊഴിച്ചാൽ ഇവയ്ക്ക് കാര്യമായ വ്യത്യാസങ്ങളില്ല. എൻ എ നമ്പറുകൾ NA 9500 മുതൽ NA 9279 വരെയാണ് ഉപയോഗിക്കുന്നത്. ഇവയ്ക്കെല്ലാം അപവാദങ്ങളുമുണ്ട്.
കൂടുതൽ വിവരത്തിന് എൻ എ നമ്പറുകളുടെ പട്ടിക കാണുക.
അപകടകരമായ പദാർത്ഥങ്ങൾക്ക് ഉപയോഗിക്കുന്ന മൂന്നാമത്തെ തരം ഐഡൻറിഫിക്കേഷൻ നമ്പറാണ് ഐഡി നമ്പറുകൾ. ഐസിഎഒ സാങ്കേതിക ഉപദേശങ്ങൾ അംഗീകരിച്ചിട്ടുള്ള ശരിയായ ഷിപ്പിംഗ് നാമങ്ങളുമായി ഒരു ഐഡി നമ്പരുമായുള്ള പദങ്ങൾ ബന്ധപ്പെട്ടിരിക്കുന്നു.[1]
അവലംബം
[തിരുത്തുക]- ↑ "Title 49 - Part 173 - Subtitle B - Chapter I - Subchapter C - Part 172 - Subpart B". eCFR - Code of Federal Regulations. U.S. Government Publishing Office. Retrieved 2017-09-27.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- Search UN/NA-numbers HazMat Database based on US-CFR 49
- United Nations Committee of Experts on the Transport of Dangerous Goods
- UN Recommendations on the Transport of Dangerous Goods. Part 2 defines the hazard classes and their divisions and Part 3 contains a complete list of all UN numbers and their hazard identifiers.
- The Emergency Response Guidebook Archived 2016-06-14 at the Wayback Machine. from the U.S. Department of Transportation contains a list of all assigned NA numbers along with recommended emergency procedures.
- UN and NA Numbers. Archived 2014-09-29 at the Wayback Machine. Site provides bill of lading shipping descriptions for transportation in the U.S.