Jump to content

ടോഗോ (നായ)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Togo (dog) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഏകദേശം 1924-1925 കാലഘട്ടത്തിൽ തന്റെ ആറ് സ്ലെഡ് നായ്ക്കൾക്കൊപ്പം പോസ് ചെയ്യുന്ന മുഷർ ലിയോൺഹാർഡ് സെപ്പാല. നായയുടെ പേരുകൾ ഇടത്തുനിന്ന് വലത്തോട്ട് - ടോഗോ, കരിൻസ്കി, ജാഫെറ്റ്, പീറ്റ്, അജ്ഞാത നായ, ഫ്രിറ്റ്സ്.
Speciesകാനിസ് ലൂപ്പസ് ഫാമിലിയാരിസ്
Breedസൈബീരിയൻ ഹസ്കി
Sexആൺ
Born1913
DiedDecember 5, 1929 (aged 16)
Poland Spring, മെയ്ൻ
Resting placeഅലാസ്കയിലെ വസില്ലയിൽ
Occupationതെന്നുവണ്ടി നായ
Known for1925-ലെ നോമിലേക്കുള്ള സിറം യാത്ര.
Titleഎക്കാലത്തെയും വീര മൃഗം - "ടൈം മാഗസിൻ"
Ownerലിയോനാർഡ് സെപ്പാല
OffspringTogo (II), Kingeak, Paddy, Bilka (and others).
Named afterTōgō Heihachirō

ലിയോൺഹാർഡ് സെപ്പാലയുടെ ഉടമസ്ഥതയിലുള്ള ഒരു സ്ലെഡ് (ലീഡ് ഡോഗ്) നായയായിരുന്നു ടോഗോ (1913 – December 5, 1929).[1] 1925-ൽ അലാസ്‌കയിൽ നടന്ന നോം സിറം റണിൽ (നോമിലെ രോഗികളായ കുട്ടികൾക്ക് മരുന്ന് എത്തിക്കാനുള്ള യാത്ര) പങ്കെടുത്ത് 300 മൈലുകൾ (480 km) ഓടിയ നായയാണ്. ഈ യാത്രയിൽ ബാൾട്ടോ എന്ന പ്രസിദ്ധമായ നായ ഓടിയത് 50 കിലോമീറ്റർ മാത്രമായിരുന്നു.[2] ഗണ്ണർ കാസൻ എന്ന മഷെറും (Rider) ബാൾട്ടോയും അവസാന ഭാഗം ചെയ്തതിനാൽ ഏറ്റവും പ്രശസ്തനായി. മാധ്യമങ്ങൾ ബാൾട്ടോയ്ക്ക് നൽകിയ ശ്രദ്ധ ടോഗോയ്ക്ക് ലഭിക്കേണ്ടതായിരുന്നുവെന്ന് പലരും വിശ്വസിക്കുന്നു. 2019-ൽ ടോഗോയെക്കുറിച്ച് ഹോളിവുഡിൽ സാഹസിക സിനിമ ഇറങ്ങി.

അവലംബം

[തിരുത്തുക]
  1. Houdek, Jennifer; Brown, Tricia. "Togo and Balto, Dog Heroes". LitSite Alaska. University of Alaska Anchorage. Retrieved November 14, 2012.
  2. Steinmetz, Katy (2011-03-21). "Top 10 Heroic Animals". Time. ISSN 0040-781X. Retrieved 2016-07-25.
"https://ml.wikipedia.org/w/index.php?title=ടോഗോ_(നായ)&oldid=3813048" എന്ന താളിൽനിന്ന് ശേഖരിച്ചത്