Jump to content

കൊല്ലം ടെക്നോപാർക്ക്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Technopark, Kollam എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ടെക്നോപാർക്ക് കൊല്ലം
സർക്കാർ സ്ഥാപനം
വ്യവസായംവിവരസാങ്കേതികവിദ്യ വ്യവസായ പാർക്ക്
Genreഅടിസ്ഥാന സൗകര്യ ദാതാവ്
സ്ഥാപിതം2011 ഫെബ്രുവരി 15
ആസ്ഥാനം,
പ്രധാന വ്യക്തി
കെ. ജി. ഗിരീഷ് ബാബു, സി.ഇ.ഒ
ഉടമസ്ഥൻകേരള സർക്കാർ
വെബ്സൈറ്റ്www.technopark.org

കേരളത്തിൽ കൊല്ലം ജില്ലയിലെ കുണ്ടറയിൽ സ്ഥിതി ചെയ്യുന്ന വിവരസാങ്കേതിക വിദ്യാ സ്ഥാപനമാണ് കൊല്ലം ടെക്നോപാർക്ക്. തിരുവനന്തപുരം ടെക്നോപാർക്കിന്റെ ഒരു ഉപകേന്ദ്രവുമാണിത്. ഇലക്ട്രോണിക്സ്, വിവരസാങ്കേതിക വിദ്യാ രംഗത്ത് പതിനായിരത്തോളം തൊഴിലവസരങ്ങൾ ലക്ഷ്യമിട്ട് 2011 ഫെബ്രുവരി 15-ന് അന്നത്തെ മുഖ്യമന്ത്രിയായിരുന്ന വി.എസ്.അചുതാനന്ദനാണ് പദ്ധതിയുടെ ഉദ്ഘാടനം നിർവ്വഹിച്ചത്. കേരളാസർക്കാരിന്റെ വ്യവസായവകുപ്പിനു കീഴിലുള്ള ഇലക്ട്രോണിക്സ് ടെക്നോളജി പാർക്സ് കേരളയാണ് ടെക്നോപാർക്കിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നത്.

നിലവിൽ, 44.46 ഏക്കർ സ്ഥലത്തായി വ്യാപിച്ചിട്ടുള്ള ടെക്നോപാർക്ക് കൊല്ലം നഗരത്തിൽ നിന്ന് 22 കിലോമീറ്റർ അകലെയായി സ്ഥിതി ചെയ്യുന്നു. ഒരു ലക്ഷം ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള കെട്ടിടം 2011-ൽ പൂർത്തിയാകും. സ്വയംതൊഴിൽ സംരംഭങ്ങളെ പ്രോൽ‍സാഹിപ്പിക്കുക, കൂടുതൽ തൊഴിൽദാതാക്കളെ സൃഷ്ടിക്കുക എന്നിവയാണ് ഈ സംരംഭത്തിന്റെ ലക്ഷ്യങ്ങൾ. സ്ഥാപനത്തിന്റെ സി.ഇ.ഒ. മെർവിൻ അലക്സാണ്ടറാണ്.

അവലംബം

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=കൊല്ലം_ടെക്നോപാർക്ക്&oldid=4091741" എന്ന താളിൽനിന്ന് ശേഖരിച്ചത്