സുശ്രുതസംഹിത
ബുദ്ധന്റെ സമകാലീനനെന്ന് (ബി സി 800 - 600) കരുതപ്പെടുന്ന[1] സുശ്രുതൻ രചിച്ച ആയുർവേദ ഗ്രന്ഥമാണ് സുശ്രുത സംഹിത. ശസ്ത്രക്രിയയെ സംബന്ധിച്ചു രചിക്കപ്പെട്ട ആധികാരിക ഗ്രന്ഥങ്ങളിൽ ആദ്യത്തേതാണിത്[2] സുശ്രുതൻ ജീവിച്ചിരുന്ന കാലഘട്ടത്തെപ്പറ്റി വ്യക്തമായ തെളിവുകളില്ലയെങ്കിലും, മറ്റ് ഗ്രന്ഥങ്ങളിലെ പരാമാർശങ്ങളെ അടിസ്ഥാനമാക്കി ബി സി 800 നും 600 നും ഇടയ്ക്കു ജീവിച്ചിരുന്നു എന്ന് അനുമാനിക്കാം[1] ചില ചരിത്രകാരന്മാർ, സുശ്രുതൻ ജീവിച്ചിരുന്നത് ബി സി 3000 മുതൽ എ ഡി 10 ആം നൂറ്റാണ്ടു വരെയുള്ള പല കാലഘട്ടങ്ങളിലെന്ന് അവകാശപ്പെടുന്നു[3] നാഗാർജ്ജുനൻ (ക്രി വ 1 ആം നൂറ്റാണ്ട്) രചിച്ച ഉപായഹൃദയം എന്ന ആയുർവേദ ഗ്രന്ഥത്തിൽ സുശ്രുതനെപ്പറ്റി പരാമർശിച്ചിട്ടുണ്ട്. അതിനാൽ സുശ്രുതൻ നാഗർജ്ജുനനു മുൻപ് ജീവിച്ചിരുന്നു എന്ന് ചിലർ സ്ഥാപിക്കുന്നു. പതഞ്ജലിയുടെ(ബി സി 2 ആം നൂറ്റാണ്ട്) മഹാഭാഷ്യത്തിലും കാത്യായനന്റെ (ബി സി 3 ആം നൂറ്റാണ്ട്) വർത്തികത്തിലും സുശ്രുതനെപ്പറ്റി പരാമർശങ്ങളുണ്ട്[3] പാണിനിയടക്കമുള്ള പണ്ഡിതന്മാർ അവരുടെ രചനകളിൽ സുശ്രുതൻ “ഒരു പുതിയ ശാസ്ത്രത്തിന്റെ ഉപജ്ഞാതാവ്” എന്ന് വിശേഷിപ്പിക്കുന്നു.സുശ്രുതന്റെ ഗുരു ദിവോദാസ ധന്വന്തരി, ധന്വന്തരി മഹർഷിയുടെ നാലാം തലമുറയായി ജനിച്ചുവെന്ന് ഗരുഡപുരാണത്തിൽ പരാമർശിച്ചിട്ടുണ്ടെങ്കിലും അന്നത്തെ സാമൂഹിക വ്യവസ്ഥയിൽ കുടുംബത്തിലെ പ്രശസ്തരായവരുടെ പേരുകൾ അനന്തര തലമുറകളിൽ ഉപയോഗിക്കുന്നത് വളരെ സാധാരണയായിരുന്നതിനാൽ[1] വ്യത്യസ്ത കാലഘട്ടങ്ങളിൽ ജീവിച്ചിരുന്ന ഒരേ പേരുള്ള രണ്ട് വ്യക്തികളായിരുന്നു അവർ[3] അപധനവൻ, അറഭ്രൻ, പഷ്കലവതൻ തുടങ്ങിയവർ സുശ്രുതന്റെ സഹപാഠികളായിരുന്നു[3] ഇവർ ശസ്ത്രക്രിയയെപറ്റി രചിച്ച പ്രബന്ധങ്ങളും സുശ്രുത സംഹിതയിൽ ഉപയോഗിച്ചിട്ടുണ്ട്. സുശ്രുതനു ശേഷമുള്ള കാലഘട്ടത്തിൽ ആയുർവേദത്തിന്റെ മറ്റു വിഭാഗങ്ങൾ വളർന്നുവെങ്കിലും ശസ്ത്രക്രിയ പഠനത്തിനായി ശവശരീരം തുറന്നുള്ള പഠനവും നിരീക്ഷണങ്ങളും നിഷിദ്ധമായിരുന്നതിനാൽ[3] അത് പ്രാധാന്യമർഹിക്കാത്ത ഒരു വിഷയമായി അധഃപതിച്ചു[3].
രണ്ട് വിഭാഗങ്ങളായാണ് സുശ്രുതസംഹിത[1][3]
- പൂർവ്വതന്ത്രം
- അഞ്ച് ഉപവിഭാഗങ്ങളിലായി നൂറ്റി ഇരുപത് അദ്ധ്യായങ്ങൾ[1]
- ഉത്തരതന്ത്രം
- ശസ്ത്രക്രിയയുടെ അനന്തര ഫലങ്ങളും കണ്ണ്, ചെവി, മൂക്ക്, തല എന്നീഅവയവങ്ങളിലെ ശസ്ത്രക്രിയകൾ വിശദീകരിക്കുന്ന നാല് ഉപവിഭാഗങ്ങൾ[1]
സുശ്രുത സംഹിത ഇപ്പോഴുള്ള ചിട്ടയായ രൂപത്തിൽ സംസ്കരിച്ചെടുത്തത് നാഗാർജ്ജുനൻ എന്ന വ്യക്തിയെന്ന് ആദ്യകാല വ്യാഖ്യാതാക്കൾ വൃദ്ധ സുശ്രുതൻ എന്ന പേരും ചിലർ ഉപയോഗിച്ചിട്ടുണ്ട്[3][4]
വ്യാഖ്യാനങ്ങൾ
[തിരുത്തുക]- ഡൽഹണൻ ക്രി വ് 12ആം നൂറ്റാണ്ട് നാബന്ധ സംഗ്രഹം[5]
- ഗയദാസൻ 10ആം നൂറ്റാണ്ട്[6]
- ചന്ദ്രതൻ 12ആം നൂറ്റാണ്ട്[7]
അവലംബം
[തിരുത്തുക]- ↑ 1.0 1.1 1.2 1.3 1.4 1.5 KAVIRAJ KUNJALAL BHISHAGRATNA, MRAS; AN ENGLISH TRANSLATION OF THE SUSHRUTA SAMHITA; 1911.
- ↑ [1] Indian Journal Of Ophthalmology
- ↑ 3.0 3.1 3.2 3.3 3.4 3.5 3.6 3.7 ഇൻഫിനിറ്റി ഫൌണ്ടേഷൻ[പ്രവർത്തിക്കാത്ത കണ്ണി]
- ↑ [2] Indian Journal Of Plastic Surgery
- ↑ [3] Indian Journal Of Plastic Surgery
- ↑ [4] Indian Journal Of Plastic Surgery
- ↑ [5] Indian Journal Of Plastic Surgery