Jump to content

സ്റ്റീവ് വോ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Steve Waugh എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്റ്റീവ് വോ
വ്യക്തിഗത വിവരങ്ങൾ
മുഴുവൻ പേര്സ്റ്റീഫൻ റോഡ്ജർ വോ
വിളിപ്പേര്ടഗ്ഗ, ഐസ്‌മാൻ, മാൻ-ഓ'വാർ
ബാറ്റിംഗ് രീതിവലംകൈയൻ
ബൗളിംഗ് രീതിവലംകൈയൻ മീഡിയം
റോൾബാറ്റ്സ്മാൻ
ബന്ധങ്ങൾഡീൻ വോ, മാർക്ക് വോ (സഹോദരന്മാർ)
അന്താരാഷ്ട്ര തലത്തിൽ
ദേശീയ ടീം
ആദ്യ ടെസ്റ്റ് (ക്യാപ് 335)ഡിസംബർ 26 1985 v ഇന്ത്യ
അവസാന ടെസ്റ്റ്ജനുവരി 2 2004 v ഇന്ത്യ
ആദ്യ ഏകദിനം (ക്യാപ് 90)ജനുവരി 9 1986 v ന്യൂ സീലന്റ്
അവസാന ഏകദിനംഫെബ്രുവരി 3 2002 v ദക്ഷിണാഫ്രിക്ക
ഏകദിന ജെഴ്സി നം.5
പ്രാദേശിക തലത്തിൽ
വർഷംടീം
1984/85–2003/04ന്യൂ സൗത്ത് വെയിൽസ്
2002കെന്റ്
1998അയർലന്റ്
1987–1988സോമെർസെറ്റ്
കരിയർ സ്ഥിതിവിവരങ്ങൾ
മത്സരങ്ങൾ ടെസ്റ്റ് ഏകദിനം ഫസ്റ്റ്ക്ലാസ് ലിസ്റ്റ് എ.
കളികൾ 168 325 356 436
നേടിയ റൺസ് 10,927 7,569 24,052 11,764
ബാറ്റിംഗ് ശരാശരി 51.06 32.90 51.94 37.70
100-കൾ/50-കൾ 32/50 3/45 79/97 13/67
ഉയർന്ന സ്കോർ 200 120* 216* 140*
എറിഞ്ഞ പന്തുകൾ 7,805 8,883 17,428 11,245
വിക്കറ്റുകൾ 92 195 249 257
ബൗളിംഗ് ശരാശരി 37.44 34.67 32.75 33.49
ഇന്നിംഗ്സിൽ 5 വിക്കറ്റ് 3 0 5 0
മത്സരത്തിൽ 10 വിക്കറ്റ് 0 n/a 0 n/a
മികച്ച ബൗളിംഗ് 5/28 4/33 6/51 4/32
ക്യാച്ചുകൾ/സ്റ്റം‌പിംഗ് 112/– 111/– 273/– 150/–
ഉറവിടം: Cricinfo, ഡിസംബർ 31 2004

സ്റ്റീവ് റോജർ വോ (ജ. ജൂൺ 2, 1965, കാന്റർബറി, ന്യൂ സൗത്ത് വെയിൽ‌സ്) ഓസ്ട്രേലിയയുടെ പ്രമുഖ ക്രിക്കറ്റ് താരമായിരുന്നു. 1999 മുതൽ 2004 വരെ ഓസ്ട്രേലിയൻ ക്രിക്കറ്റ് ടീമിന്റെ നായകനായിരുന്ന വോ 1999-ൽ തന്റെ ടീമിനെ ലോകകപ്പ് ഏകദിന ക്രിക്കറ്റ് കിരീടമണിയിച്ചു. ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും കൂടൂതൽ വിജയ ശതമാനം ഉള്ള നായകനാണ് സ്റ്റീവ് വോ.57 മത്സരങ്ങളിൽ ഓസ്ട്രേലിയയെ നയിച്ചതിൽ 41 വിജയങ്ങൾ നേടി. 71.93 ആണ് വിജയശതമാനം.

ബാറ്റിങ്ങും ബൗളിങ്ങും ഒരുപോലെ വശമാക്കിയ ഓൾറൗണ്ടർ എന്ന നിലയിൽ 1985-86 ലാണ് സ്റ്റീവ് വോ രാജ്യാന്തര ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ചത്. അയൽ രാജ്യമായ ന്യൂസിലൻ‌ഡിനെതിരെയായിരുന്നു ആദ്യ ഏകദിന അന്താരാഷ്ട്ര മത്സരം. അരങ്ങേറ്റ ടെസ്റ്റ് മത്സരം ഇന്ത്യക്കെതിരെയും. ക്രിക്കറ്റ് ലോകത്ത് സ്ഥിരതയാർന്ന പ്രകടനത്താൽ ശ്രദ്ധേയനായിരുന്നു വോ മോശം പ്രകടനത്തിന്റെ പേരിൽ ഒരിക്കൽ മാത്രമേ ടീമിൽ നിന്നും പുറത്തായിട്ടുള്ളൂ. ആ പുറത്താക്കലിൽ പകരക്കാരനായി എത്തിയത് സ്റ്റീവിന്റെ ഇരട്ട സഹോദരൻ മാർക്ക് വോ ആണെന്നതാണ് രസകരമായ വസ്തുത.

1999-2001 കാലഘട്ടത്തിൽ നായക സ്ഥാനത്ത് നിന്ന് തുടർച്ചയായ 16 ടെസ്റ്റ് വിജയങ്ങൾ നേടിക്കൊണ്ട് റെക്കോർഡ് നേടിയിരുന്നു. റിക്കിപോണ്ടിങ്ങാണ് പിന്നീട് ഇത് തകർത്തത്. 1987-ൽ ടീമിന്റെ ലോകകപ്പ് വിജയത്തിൽ പങ്കാളിയാവുകയും 1999ൽ ടീമിന്റെ ക്യാപ്റ്റനായി ലോകകിരീടം നേടിക്കൊടുക്കുകയും ചെയ്തു. ടെസ്റ്റ് പദവിയുള്ള എല്ലാ രാജ്യങ്ങൾക്കുമെതിരെ 150 ഓ അതിലധികമോ റൺസ് ഒരു ഇന്നിംഗ്സിൽ നേടിയ ഒരേയൊരു കളിക്കാരനും സ്റ്റീവ് വോ തന്നെ.[1]

അവലംബം

[തിരുത്തുക]
  1. "ICC-Steve Waugh". Archived from the original on 2013-04-01. Retrieved 2012-09-09.


"https://ml.wikipedia.org/w/index.php?title=സ്റ്റീവ്_വോ&oldid=4101641" എന്ന താളിൽനിന്ന് ശേഖരിച്ചത്