Jump to content

സൗരജ്വാല

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Solar flare എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഹൈനോഡ് ടെലസ്കോപ്പ് ജി-ബാൻഡിൽ പകർത്തിയ സൗരജ്വാലയുടെ ചിത്രം. സൂര്യകളങ്കത്തിന്റെ വടക്കുഭാഗത്തായി റിബണുകൾ പോലെ കാണപ്പെടുന്നത്.

സൂര്യനെപോലെയുള്ള നക്ഷത്രങ്ങളുടെ അന്തരീക്ഷങ്ങളിലുണ്ടാകുന്ന ശക്തമായ പൊട്ടിത്തെറിയും അതിനെതുടർന്നുണ്ടാകുന്ന ഭീമമായ ഊർജ്ജ പ്രവാഹത്തെയുമാണ് സൗരജ്വാല എന്ന് വിളിക്കുന്നത്. 6 x 1025 ജൂൾ ഊർജ്ജം വരെ ഇത്തരത്തിൽ പ്രവഹിക്കപ്പെടുന്നു. സൗരാന്തരീക്ഷത്തിലും സൂര്യന്റെ കൊറോണയിലും പ്ലാസ്മയുടെ ഊഷ്മാവ് ദശലക്ഷങ്ങളോളം കെൽ‌വിൻ ഉയരുകയും തുടർന്ന് ഇലക്ട്രോണുകൾ, പ്രോട്ടോണുകൾ, മൂലകങ്ങളുടെ അയോണുകൾ തുടങ്ങിയവ പ്രകാശത്തോടടുത്ത വേഗത്തിൽ ശക്തമായി പ്രവാഹിക്കുകയും ചെയ്യുന്നു.

ഇത്തരം ആളലുകൾ വഴിയുണ്ടാകുന്ന എക്സ്-റേ അൾട്രാ വയലറ്റ് വികിരണങ്ങൾ ഭൂമിയുടെ അയണോസ്ഫിയറിനെ ബാധിക്കുകയും ദീർഘദൂര റേഡിയോ സം‌പ്രേക്ഷണത്തെ തടസ്സപ്പെടുത്തുകയും ചെയ്യുന്നു.

ഹൈനോഡ് ബഹിരാകാശ പേടകം

[തിരുത്തുക]

ബൊഞൊഉർസ് ജെ മപെല്ലെ വിൻകെന്റ് ജെ വിസ് ഔ കനദ സൗരജ്വാലയെപ്പറ്റി കൂടുതൽ ഗഹനമായും കൃത്യമായും പഠിക്കാനായി; 2006 സെപ്റ്റംബറിൽ ഹൈനോഡ് എന്ന പേരിലറിയപ്പെടുന്ന ഒരു ബഹിരാകാശ പേടകം ജപ്പാന്റെ ജപ്പാൻ എയറോസ്പേസ് എക്സ്പ്ലൊറേഷൻ ഏജൻസി വിക്ഷേപിച്ചിട്ടുണ്ട്. അതിലെ ഉപഹഗ്രഹങ്ങൾ യു.എസ്, യു.കെ, നോർവേ തുടങ്ങിയ രാജ്യങ്ങൾ സമ്യുക്തമായാണ്‌ വികസിപ്പിച്ചെടുത്തത്. [1]

അവലംബം

[തിരുത്തുക]
  1. "ബി.ബി.സി റിപ്പോർട്ട്". Retrieved 2008-06-15.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]


ഫലകം:Solar storms

"https://ml.wikipedia.org/w/index.php?title=സൗരജ്വാല&oldid=3800733" എന്ന താളിൽനിന്ന് ശേഖരിച്ചത്