Jump to content

നിർമ്മല ജോഷി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Sister Nirmala എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സിസ്റ്റർ നിർമ്മല ജോഷി, മിഷനറീസ് ഓഫ് ചാരിറ്റി
ജനനം(1934-07-23)23 ജൂലൈ 1934
മരണം23 ജൂൺ 2015(2015-06-23) (പ്രായം 80)
ദേശീയതബ്രിട്ടീഷ് ഇന്ത്യൻ (1934-1947), ഇന്ത്യൻ (1947-2015)
വിദ്യാഭ്യാസംരാഷ്ട്രമീമാംസയിൽ മാസ്റ്റേഴ്സ്, ഡോക്ടർ ജൂറിസ്

റോമൻ കത്തോലിക്കാ സഭയിലെ ഒരു കന്യാസ്ത്രീയായിരുന്നു സിസ്റ്റർ നിർമ്മല എന്ന നിർമ്മല ജോഷി. 1950-ൽ മദർ തെരേസ സ്ഥാപിച്ച മിഷനറീസ് ഓഫ് ചാരിറ്റിയിൽ മദറിനു ശേഷം സുപ്പീരിയർ ജനറലായി നിയമിക്കപ്പെട്ടു.[1][2]

1934-ൽ റാഞ്ചിയിൽ ഒരു ഹിന്ദു ബ്രാഹ്മണകുടുംബത്തിലാണ് നിർമ്മല ജോഷിയുടെ ജനനം. നിർമ്മല ജോഷിയുടെ മാതാപിതാക്കൾ നേപ്പാളിൽ നിന്നുള്ളവരായിരുന്നു. പിതാവ് ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിക്കും വരെ ബ്രിട്ടീഷ് കരസേനയിലെ സൈനികനായിരുന്നു. കുടുംബം ഹിന്ദുക്കളായിരുന്നുവെങ്കിലും നിർമ്മല ജോഷിക്ക് പാറ്റ്നയിൽ ക്രിസ്ത്യൻ മിഷനറികളിൽ നിന്നാണ് വിദ്യാഭ്യാസം ലഭിച്ചത്. ഇക്കാലത്ത് മദർ തെരേസയുടെ സേവനങ്ങളെക്കുറിച്ച് അറിഞ്ഞ നിർമ്മല ഇതിൽ ഭാഗഭാക്കാകാൻ ആഗ്രഹിച്ചു. റോമൻ കത്തോലിക്ക മതവിശ്വാസത്തിലേയ്ക്ക് പരിവർത്തി‌തയായ നിർമ്മല 17-ആം വയസ്സിൽ മദർ തെരേസ സ്ഥാപിച്ച മിഷനറീസ് ഓഫ് ചാരിറ്റിയിൽ ചേർന്നു.[3]

1976-ൽ മിഷനറീസ് ഒഫ് ചാരിറ്റിയുടെ ശാഖകൾ നിർമ്മല ആരംഭിച്ചു. മദർ തെരേസ മരിച്ച് ആറു മാസത്തിന് ശേഷമാണ് മിഷനറിയുടെ സുപ്പീരിയർ പദവി നിർമ്മലയ്ക്ക് ലഭിച്ചത്. 1997-ൽ മദർ തെരേസയുടെ മരണത്തെ തുടർന്നാണ് സിസ്റ്റർ നിർമ്മല മദർ സുപ്പീരിയർ ജനറലായത്.[4] അനാരോഗ്യം മൂലം 2009-ൽ നേതൃത്ത്വത്തിൽ നിന്നും പിൻവാങ്ങിയിരുന്നു.

2009-ലെ റിപ്പബ്ലിക് ദിനത്തിൽ ദേശത്തിനു നൽകിയ സേവനങ്ങൾക്ക് രാജ്യം നിർമ്മല ജോഷിക്ക് പദ്മവിഭൂഷൺ നൽകി ആദരിച്ചു.[5] 2015 ജൂൺ 23-ന് പുലർച്ചെ രണ്ടുമണിയോടെ കൊൽക്കത്തയിലെ ഒരു ആശുപത്രിയിൽ വച്ച് 81-ആം വയസ്സിൽ അവർ അന്തരിച്ചു.[6]

അവലംബം

[തിരുത്തുക]
  1. Asianews
  2. "Letter to Coworkers". Archived from the original on 2016-03-03. Retrieved 2014-03-16.
  3. "How India remembers Mother Teresa". Catholic Archdiocese of Melbourne. Archived from the original on 2015-06-29. Retrieved September 11, 2012. {{cite web}}: Italic or bold markup not allowed in: |publisher= (help)
  4. "സിസ്റ്റർ നിർമ്മല അന്തരിച്ചു". ജന്മഭൂമി. Archived from the original on 2015-06-23. Retrieved 23 ജൂൺ 2015.{{cite web}}: CS1 maint: bot: original URL status unknown (link)
  5. Padma Vibhushan
  6. "മദർ തെരേസയുടെ പിൻഗാമി സിസ്റ്റർ നിർമ്മല അന്തരിച്ചു". മനോരമ. Archived from the original on 2015-06-23. Retrieved 23 ജൂൺ 2015.{{cite web}}: CS1 maint: bot: original URL status unknown (link)

പുറത്തേയ്ക്കുള്ള കണ്ണികൾ

[തിരുത്തുക]
റോമൻ കത്തോലിക്കാ സഭയിലെ അധികാരപദവികൾ
മുൻഗാമി സുപ്പീരിയർ ജനറൽ ഓഫ് ദി
,മിഷനറീസ് ഓഫ് ചാരിറ്റി

1997–2009
പിൻഗാമി
"https://ml.wikipedia.org/w/index.php?title=നിർമ്മല_ജോഷി&oldid=4092738" എന്ന താളിൽനിന്ന് ശേഖരിച്ചത്