സിന്ധുലി ജില്ല
Sindhuli सिन्धुली | |
---|---|
Country | Nepal |
Region | Central (Madhyamanchal) |
Zone | Janakpur |
Headquarters | Kamalamai |
• ആകെ | [[1 E 9_m²|2,491 ച.കി.മീ.]] (962 ച മൈ) |
(2011) | |
• ആകെ | 296,192 |
• ജനസാന്ദ്രത | 120/ച.കി.മീ.(310/ച മൈ) |
സമയമേഖല | UTC 5:45 (NPT) |
Main language(s) | Nepali,Magar,Tamang,Chepang Newari |
വെബ്സൈറ്റ് | www |
സിന്ധുലി ജില്ല നേപ്പാളിലെ 75 ജില്ലാകളിൽ ഒരു ജില്ലയാണ്. ഈ ജില്ലയുടെ തലസ്ഥാനം സിന്ധുലിമതി കമലാമൈ ആണ്. 2,491ചതുരശ്രകിലോമീറ്റർ വിസ്തൃതിയുണ്ട്. 2001ൽ 279,821 ജനസംഖ്യയുണ്ടായിരുന്നു. 2011 ലെ കണക്കുപ്രകാരം, 296,192 ആണ് ജനസംഖ്യ. [1][2]
പേരുവന്നത്
[തിരുത്തുക]നേപ്പാളിന്റെ അവിഭാജ്യ ഘടകം ആകും മുമ്പ് മക്വാനി രാജാവിന്റെ കീഴിലായിരുന്നു ഈ സ്ഥലം. 1530ൽ രഘബ് നരേന്ദ്ര സെൻ മക്വൻപൂറിലെ രാജാവ് ആയിരുന്നു. സിന്ധുൾ എന്നാണ് അദ്ദേഹം അറിയപ്പെട്ടത്. അങ്ങനെയാണ് സിന്ധുലി എന്ന പേരു സിദ്ധിച്ചത്. ഇതുമായി ബന്ധപ്പെട്ട മറ്റു രണ്ടു കാരണങ്ങൾ കൂടിയുണ്ട്. [3]
പ്രാചീന കാലത്ത്, ഒരു വിശുദ്ധൻ സിന്ധുലിയുടെ പർവ്വതപ്രദേശങ്ങൾ തങ്ങളുടെതാമസത്തിനുപയോഗിച്ചു. (സമുദ്രനിരപ്പിൽനിന്നും 1077 മീറ്റർ ആണുയരം) സിദ്ധബാബ എന്നാണത്രെ അദ്ദേഹം അറിയപ്പെട്ടത്. ഈ സ്ഥലം അദ്ദേഹത്തിന്റെ പെരിൽ സിദ്ധസ്ഥലി എന്നു വിളിക്കപ്പെട്ടു. പിന്നീട് സിന്ധുലി ആയി എന്നു പറയപ്പെടുന്നു.
ഈ പ്രദേശത്തെ പ്രധാന പ്രാദേശിക വർഗ്ഗം തമാങുകൾ എന്നറിയപ്പെട്ടു. അവരുടെ ഭാഷയിൽനിന്നും ഈ പേർ സിദ്ധിച്ചു എന്നും പറയപ്പെടുന്നു.
ചരിത്രം
[തിരുത്തുക]ഈ സ്ഥലത്തിനു ചരിത്രപ്രാധാന്യമുള്ളതാണ്. 1767ൽ ബ്രിട്ടിഷുകാർ ആദ്യമായി ഏഷ്യയിൽ പരാജയം രുചിച്ച സ്ഥലമാണിത്. ഗൂർഖ പട്ടാളക്കാരായിരുന്നു വിജയത്തിനു പിന്നിൽ പ്രവർത്തിച്ചത്. അന്ന് ബ്രിട്ടിഷ് പട്ടാളത്തിനു വെറ്റിമരുന്നും തോക്കും ഉണ്ടായിരുന്നു. ഗൂർഖകൾ അമ്പും വില്ലും കത്തികളും മാത്രം കൊണ്ട് നേരിട്ടു. ധൈര്യപൂർവ്വം ബ്രിട്ടീഷുകാരെ നേരിട്ട അവർ ബ്രിട്ടിഷുകാരെ പരാജയപ്പെടുത്തി. ക്യാപ്റ്റൻ കിൻലോക്കിന്റെ നേതൃത്വത്തിലുള്ള പട്ടാളം കാത്മണ്ഡുവിന്റെ അന്നത്തെ ഭരണാധിപനായിരുന്ന ജൈ പ്രകാശ് മല്ലയുമായി കൂടി. പൃത്വി നാരായൺ ഷായ്ക്കെതിരെ സഖ്യം കൂടി. ഗോർഖപ്പടയ്ക്ക് ദുർഘടമായ പർവ്വതപ്രദേശങ്ങൾ പരിചിതമായിരുന്നു. ആ സൗകര്യം അവർ പരമാവധി ഉപയോഗിച്ചു. ബ്രിട്ടിഷുകാർ ആവരുടെ ആയുധങ്ങൾ ഉപേക്ഷിച്ച് പാഞ്ഞു.
വിദ്യാഭ്യാസം
[തിരുത്തുക]സിന്ധുലി ജില്ലയിൽ പ്രത്യേകിച്ച് കമലമൈ മുനിസിപ്പാലിറ്റിയിൽ എസ് എൽ സി വരെ നല്ല നിലവാരമുള്ള വിദ്യാഭ്യാസം ലഭിക്കുന്നുണ്ട്. 2 വിദ്യാഭ്യാസവും താരതമ്യേന മികച്ചതാണ്. അനേകം കൊമേഴ്സ് പഠിപ്പിക്കുന്ന 2 കോളേജുകൾ സ്വകാര്യ മേഖലയിലുണ്ട്. പക്ഷെ, സയൻസ് കോളജുകൾ വളരെക്കുറച്ചെണ്ണമേയുള്ളു. എന്നിരുന്നാലും കമല ഹയർസെക്കന്ററി പോലുള്ള സ്ഥാപനങ്ങൾ മികച്ചതാണ്. സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളും ഇവിടെ പ്രവർത്തിച്ചുവരുന്നു. CTEVTയിൽ അഫിലിയേറ്റുചെയ്തതാണ് ഇത്തരം സ്ഥാപനങ്ങൾ. മറ്റു സ്ഥലങ്ങളിലെപോലെ ഇവിടെയും ഒരു കേന്ദ്രീകൃത ഹെഡ് ക്വാർട്ടേഴ്സിനു കീഴിലാണ് ഇവയെല്ലാം പ്രവർത്തിക്കുന്നത്.
ഉന്നതവിദ്യാഭ്യാസം
[തിരുത്തുക]ഉന്നതവിദ്യാഭ്യാസരംഗത്ത് ഇവിടെ അനേകം സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നു. നേപ്പാൾ സർവ്വകലാശാലയിൽ അഫിലിയേറ്റു ചെയ്തവയാണിവ. സിന്ധുലി മുൾട്ടിപ്പിൾ കാമ്പസ് ഈ വിഭാഗത്തിൽപ്പെട്ടതാണ്. കമല സയൻസ് കാമ്പസിൽ ബിഎസ് സി കോഴ്സുകൾ നടത്തിവരുന്നു.
കോളജുകൾ
[തിരുത്തുക]കമല സയൻസ് കാമ്പസ്, സിന്ധുലി മൾട്ടിപ്പിൾ കോളജ്, സിദ്ധ ജ്യോതി ശിക്ഷ കാമ്പസ് എന്നിവയാണ് ഇവിടത്തെ പ്രധാന കോളേജുകൾ
സ്കൂളുകൾ
[തിരുത്തുക]1)കമല ഹയർ സെക്കന്ററി സ്കൂൾ
2)സിദ്ധസ്തലി ഇംഗ്ലിഷ് ബോർഡിംഗ് ഹയർ സെക്കന്ററി സ്കൂൾ
3)ശ്രീ ജന ജ്യോതി ഹയർ സെക്കന്ററി സ്കൂൾ
4)ബൈങ്കടേശ്വോർ ഹയർ സെക്കന്ററി സ്കൂൾ
5)ബഗവതി ഹയർ സെക്കന്ററി ബോർഡിങ് സ്കൂൾ
6)ഗൗമതി ഹയർ സെക്കന്ററി സ്കൂൾ
7)ബറുൺ ദേവി ഹയർ സെക്കന്ററി സ്കൂൾ
8)ശ്രീ ദ്യൂറലി ലോവർ സെക്കന്ററി സ്കൂൾ
9)പൈനിതങ്കി ഹയർ സെക്കന്ററി സ്കൂൾ
10)കലിമതി നിമ്ന സെക്കന്ററി സ്കൂൾ
11)ന്യൂ ഇംഗ്ലിഷ് സെക്കന്ററി ബോർഡിങ് സ്കൂൾ
12)സിദ്ധബാബ ഇംഗ്ലിഷ് ബോർഡിംഗ് സ്കൂൾ
13)സ്കോളെഴ്സ് അക്കാദമി
14)ന്യൂ സ്റ്റാർ അക്കാദമി
15)സൂര്യോദയ സെക്കന്ററി ഇംഗ്ലിഷ് ബോർഡിങ് സ്കൂൾ
16)ജനത ഹയർ സെക്കന്ററി ഇംഗ്ലിഷ് ബോർഡിങ് സ്കൂൾ
സാങ്കേതിക ഇൻസ്ടിട്യൂട്ടുകൾ
[തിരുത്തുക]- സിന്ധുലി കമ്മ്യൂണിറ്റി ടെക്നിക്കൽ ഇൻസ്റ്റിട്യൂട്ട് (SCTI)
ഭൂമിശാസ്ത്രവും കാലാവസ്ഥയും
[തിരുത്തുക]Climate Zone[4] | Elevation Range | % of Area |
---|---|---|
Lower Tropical | below 300 meters (1,000 ft) | 13.7% |
Upper Tropical | 300 to 1,000 meters 1,000 to 3,300 ft. |
61.7% |
Subtropical | 1,000 to 2,000 meters 3,300 to 6,600 ft. |
23.6% |
Temperate | 2,000 to 3,000 meters 6,400 to 9,800 ft. |
0.5% |
ഗ്രാമ വികസന കമ്മിറ്റി (VDCs)
[തിരുത്തുക]
|
ആരോഗ്യം
[തിരുത്തുക]സിന്ധുലി ജില്ലയിൽ 55 ആരോഗ്യകേന്ദ്രങ്ങളും 372 ആരോഗ്യപ്രവർത്തകരുമുണ്ട്. എങ്കിലും ആരോഗ്യമേഖല കാര്യക്ഷമമല്ല. [5]
See also
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ "Household and population by districts, Central Bureau of Statistics (CBS) Nepal" (PDF). Archived from the original (PDF) on 2015-02-13. Retrieved 2016-11-30.
- ↑ General Bureau of Statistics, Kathmandu, Nepal, Nov. 2012
- ↑ जिल्ला बिकाश समिति,सिन्धुली
- ↑ The Map of Potential Vegetation of Nepal – a forestry/agroecological/biodiversity classification system (PDF), . Forest & Landscape Development and Environment Series 2-2005 and CFC-TIS Document Series No.110., 2005, ISBN 87-7903-210-9, archived from the original (PDF) on 2013-12-03, retrieved Nov 22, 2013
- ↑ http://thehimalayantimes.com/nepal/manpower-crunch-hits-health-facilities/