Jump to content
Reading Problems? Click here

സൻഷിറോ സുഗാത

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Sanshiro Sugata എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സൻഷിറോ സുഗാത
സംവിധാനംഅകിര കുറോസാവ
നിർമ്മാണംകെയ്ജി മറ്റ്സുസാക്കി
രചനഅകിര കുറോസാവ
ടോമിത സുനിയോ
ആസ്പദമാക്കിയത്Sanshiro Sugata
by സുനിയോ ടോമിത
അഭിനേതാക്കൾദെൻജിറോ ഒകോച്ചി
സുസുമു ഫുജിത
യുകികോ ടോഡോറോകി
ടകാഷി ഷിമുറ
സംഗീതംസെയിച്ചി സുസുകി
ഛായാഗ്രഹണംഅകിര മിമുറ
ചിത്രസംയോജനംടോഷിയോ ഗോട്ടോ
അകിര കുറോസാവ
സ്റ്റുഡിയോടോഹോ സ്റ്റുഡിയോ
വിതരണംടോഹോ കമ്പനി ലിമിറ്റഡ്
റിലീസിങ് തീയതി
  • മാർച്ച് 25, 1943 (1943-03-25)
രാജ്യംജപ്പാൻ
ഭാഷജാപ്പനീസ്
സമയദൈർഘ്യം79 / 97 മിനിട്ടുകൾ

ജാപ്പനീസ് ചലച്ചിത്ര സംവിധായകൻ അകിര കുറോസാവയുടെ ആദ്യ ചിത്രമാണ് സൻഷിറോ സുഗാത (姿三四郎 സുഗാത സൻഷിറോ?, aka ജൂഡോ സാഗ). 1943 മാർച്ച് 25-ന് ജപ്പാനിലാണ് ഈ ചലച്ചിത്രം ആദ്യം റിലീസ് ചെയ്തത്. ടോഹോ സ്റ്റുഡിയോ ആയിരുന്നു നിർമാതാക്കൾ. 1974 ഏപ്രിൽ 28-നാണ് ഈ ചലച്ചിത്രം അമേരിക്കൻ ഐക്യനാടുകളിൽ ആദ്യമായി റിലീസ് ചെയ്തത്. ടോമിത സുനിയോ രചിച്ച ഇതേ പേരിലുള്ള നോവലിനെ അടിസ്ഥാനമാക്കിയാണ് ഈ ചലച്ചിത്രം തയ്യാറാക്കിയിരിക്കുന്നത്. ടോമിത സുനിയോ പ്രസിദ്ധ ജൂഡോക ആയ ടോമിത സുൻജിറോയുടെ പുത്രനായിരുന്നു. പിടിവാശിക്കാരനായ യുവാവായ സൻഷിറോയെ ആണ് ഈ ചലച്ചിത്രം പിൻതുടരുന്നത്. ജുജിറ്റ്സു പഠിക്കുവാനായി ഇയാൾ നഗരത്തിലേയ്ക്ക് വരുന്നുവെങ്കിലും ജൂഡോ എന്ന മറ്റൊരു ആത്മരക്ഷാ മാർഗ്ഗം ഇയാൾക്ക് മുന്നിലെത്തുന്നു. ഷിറോ സായിഗോയെ ആസ്പദമാക്കിയാണ് പ്രധാന കഥാപാത്രത്തെ സൃഷ്ടിച്ചിട്ടുള്ളത്.[1]

സിനിമാനിർമ്മാണത്തെ കുറസോവ പെട്ടെന്നുതന്നെ പൂർണ്ണമായി മനസ്സിലാക്കിയിരുന്നുവെന്നതിന്റെ ആദ്യകാല ഉദാഹരണങ്ങളിലൊന്നാണ് ഈ ചിത്രം. ഇദ്ദേഹത്തിന്റെ ചിത്രങ്ങളിൽ ധാരാളമായി കാണുന്ന പല പ്രത്യേക രീതികളും (വൈപ്പുകൾ ഉദാഹരണം) ഈ ചിത്രത്തിൽ കാണാം. വ്യക്തികളുടെ മാനസികാവസ്ഥയെ പ്രതിഫലിപ്പിക്കുവാൻ പ്രകൃതിയെ ഉപയോഗിക്കുക, കാമറയുടെ സ്പീഡ് പെട്ടെന്ന് മാറ്റുക എന്നീ രീതികളൊക്കെ ഈ ചിത്രത്തിലുണ്ട്. ആ കാലത്ത് വലിയ സ്വാധീനം ചെലുത്തിയ ചിത്രമായിരുന്നു ഇത്. അഞ്ച് പ്രാവശ്യം ഈ ചിത്രം പുനർനിർമിച്ചിട്ടുണ്ട്. 1945-ൽ കുറസോവ തന്നെ സംവിധാനം ചെയ്ത സൻഷിറോ സുഗാത രണ്ടാം ഭാഗം ഈ ചലച്ചിത്രത്തിന്റെ തുടർച്ചയാണ്.

നിർമ്മാണം

[തിരുത്തുക]

അഞ്ച് വർഷം ഉമ, റോപ്പയുടെ ഹണിമൂൺ മുതലായ ചിത്രങ്ങളുടെ രണ്ടാം യൂണിറ്റ് സംവിധായകനായി പ്രവർത്തിച്ച കുറസോവയ്ക്ക് അവസാനം സംവിധാനച്ചുമതല ലഭിക്കുകയായിരുന്നു. ഉമ പോലുള്ള ചിത്രങ്ങളിൽ തനിക്ക് പ്രൊഡക്ഷന്റെ നിയന്ത്രണമുണ്ടായിരുന്നുവെന്നും സംവിധായകനാണ് താൻ എന്നുതന്നെയാണ് തനിക്ക് തോന്നിയിരുന്നതെന്നും കുറസോവ പ്രസ്താവിച്ചിട്ടുണ്ട്. ടോമിത സുനിയോയുടെ ഒരു പുതിയ നോവലിനെപ്പറ്റി അറിഞ്ഞശേഷം ഇവാവോ മോറിയോട് തനിക്കുവേണ്ടി ഈ ചിത്രത്തിന്റെ അവകാശം വാങ്ങുവാൻ ആവശ്യപ്പെടുകയായിരുന്നു.

ജാപ്പനീസ് ചലച്ചിത്രമേഖലയിൽ വിദഗ്ദ്ധനായ ഡൊണാൾഡ് റിച്ചിയുടെ അഭിപ്രായത്തിൽ കുറസോവ രണ്ട് ചലച്ചിത്ര സ്ക്രിപ്റ്റുകൾ പ്രസിദ്ധീകരിച്ചിരുന്നതിനാലും ഇതിൽ ഒരെണ്ണത്തിന് വിദ്യാഭ്യാസമന്ത്രിയുടെ പുരസ്കാരം ലഭിച്ചിരുന്നതിനാലുമാണ് ഇദ്ദേഹത്തിന് ഈ ചിത്രം സംവിധാനം ചെയ്യാനുള്ള അവസരം ലഭി‌ച്ചത്. യുദ്ധസമയത്തെ ചലച്ചിത്രങ്ങൾക്കായി ഭരണകൂടം തയ്യാറാക്കിയിരുന്ന ചട്ടക്കൂടിൽ പെടുന്നതായിരുന്നില്ല ഈ സ്ക്രിപ്റ്റുകൾ. ടോമിതയുടെ നോവൽ ജൂഡോയും ജുജിറ്റ്സുവും തമ്മിലുള്ള മത്സരം പോലെയുള്ള ഒരു ജപ്പാനീസ് വിഷയമാണ് കൈകാര്യം ചെയ്തിരുന്നത് എന്നതിനാൽ ഇത് സുരക്ഷിതമായ വിഷയമാണെന്നും ജനപ്രീതിയുള്ള പ്രമേയമാണെന്നും കണക്കാക്കപ്പെട്ടു. സാധാരണ ചലച്ചിത്രങ്ങൾ പോലെയുള്ള ഒരു സിനിമ നിർമ്മിക്കാനാണ് കുറസോവ തീരുമാനി‌ച്ചത്.

റിലീസിനു ശേഷം സെൻസർമാർ ചലച്ചിത്രത്തിന്റെ 17 മിനിട്ടുകൾ വെട്ടിമാറ്റി. ഈ ഭാഗം പിന്നീട് കണ്ടെടുക്കപ്പെട്ടിട്ടില്ല. പക്ഷേ ഈ ഭാഗമുൾപ്പെടുന്ന സ്ക്രിപ്റ്റ് ഇപ്പോഴും നിലവിലുണ്ട്. 1952-ൽ ഈ ചിത്രം വീണ്ടും റിലീസ് ചെയ്യപ്പെട്ടു (2009 -ലെ ക്രൈറ്റീരിയൺ ഡിവിഡി 52-ലെ രൂപത്തിൽ നിന്നുണ്ടാക്കിയതാണ്) ആരംഭിക്കുന്നത് ഒരു എഴുത്തിലൂടെയാണ്: "ഈ ചലച്ചിത്രം അകിര കുറസോവ 1943-ൽ ആദ്യം പുറത്തിറക്കിയ രൂപത്തിൽ നിന്ന് മാറ്റങ്ങളോടെയാണ് പുറത്തിറക്കിയിരിക്കുന്നത്. സംവിധായകന്റെയോ പ്രൊഡക്ഷൻ സ്റ്റാഫിന്റെയോ അറിവ് കൂടാതെ 1944-ൽ ചലച്ചിത്രത്തിന്റെ 1,845 അടി ഗവണ്മെന്റിന്റെ യുദ്ധകാല നയമനുസരിച്ച് വെട്ടി മാറ്റപ്പെട്ടിരുന്നു.“

തീമുകൾ

[തിരുത്തുക]

സുഗാത ജൂഡോയിലേയ്ക്ക് ഇറങ്ങിച്ചെല്ലുന്നതും അദ്ദേഹത്തിന്റെ ജൂഡോ അഭ്യാസവുമാണ് ഈ ചിത്രത്തിലെ പ്രധാന പ്രമേയങ്ങൾ. ജൂഡോയെപ്പറ്റി പഠിക്കുന്നതിലൂടെ സുഗാത സ്വയം മനസ്സിലാക്കുകയും ചെയ്യുന്നു. സിനിമയിലെ ഒരു പ്രധാന സീൻ ഈ പ്രമേയം വ്യക്തമാക്കുന്നു. ഒരു തെരുവുയുദ്ധത്തിൽ ഏർപ്പെട്ടതിന് യാനോ സുഗാതയെ ഗുണദോഷിക്കുമ്പോൾ സുഗാത യാനോയുടെ ക്ഷേത്രത്തിന് സമീപത്തുള്ള കുളത്തിലെ തണുത്ത വെള്ളത്തിലേയ്ക്ക് ചാടുന്നു. തന്റെ അദ്ധ്യാപകന് തന്റെ ആത്മാർത്ഥത കാണിച്ചുകൊടുക്കുവാനും ജീവിക്കുന്നോ മരിക്കുന്നോ എന്നത് തനിക്ക് ഒരു പ്രാധാന്യവുമില്ലാത്ത വിഷയമാണെന്നും വ്യക്തമാക്കാനാണ് സുഗാത ഇത് ചെയ്യുന്നത്.

അഭിനേതാക്കൾ

[തിരുത്തുക]

റീമേക്കുകൾ

[തിരുത്തുക]

സൻഷിറോ സുഗാത റിലീസിനു ശേഷം അഞ്ച് തവണ റീമേക്ക് ചെയ്യപ്പെട്ടിട്ടുണ്ട്. ഈ റീമേക്കുകൾ പാശ്ചാത്യലോകത്ത് ലഭിക്കുവാൻ ഒറിജിനൽ ലഭിക്കാനുള്ളതിനേക്കാൾ ബുദ്ധിമുട്ടാണ്. 1955-ലെ റീമേക്കും 1965-ലെ റീമേക്കും ആദ്യ രൂപത്തിന്റെ സ്ക്രിപ്റ്റ് ഉപയോഗിച്ചുതന്നെയാണ് നിർമിച്ചിട്ടുള്ളത്. പിന്നിടുള്ള മൂന്ന് റീമേക്കുകൾ നേരിട്ട് നോവലിനെ ആസ്പദമാക്കി സ്ക്രിപ്റ്റ് തയ്യാറാക്കുകയാണ് ചെയ്തിട്ടുള്ളത്.

  • സുഗാത സൻഷിറോ (1955) - ഷിഗേയോ ടനാക സംവിധാനം ചെയ്തത്
  • സുഗാത സൻഷിറോ (1965) - സെയിച്ചിറോ ഉച്ചികാവ
  • നിൻക്യോ യവാറ ഇചിഡായി (1966) - സഡാവോ നകാജിമ സംവിധാനം ചെയ്തത്
  • സുഗാത സൻഷിറോ (1970) - കുനിയോ വടാനബേ സംവിധാനം ചെയ്തത്
  • സുഗാത സൻഷിറോ (1977) - കിഹാചി ഓകമോട്ടോ സംവിധാനം ചെയ്തത്

ഇവയും കാണുക

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. "Judoinfo". Retrieved 2009. {{cite web}}: Check date values in: |accessdate= (help)

പുറത്തേയ്ക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=സൻഷിറോ_സുഗാത&oldid=3297759" എന്ന താളിൽനിന്ന് ശേഖരിച്ചത്