സാകർ ഖാൻ
ദൃശ്യരൂപം
(Sakar Khan എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പ്രമുഖ രാജസ്ഥാനി നാടോടി കലാകാരനും ഖമൈച വാദകനുമാണ് സാകർ ഖാൻ (1938 - 10 ഓഗസ്റ്റ് 2013). പത്മശ്രീ പുരസ്കാരം ലഭിച്ചിട്ടുണ്ട്.
ജീവിതരേഖ
[തിരുത്തുക]രാജസ്ഥാനിലെ ഹമീര ഗ്രാമത്തിൽ ജനിച്ച സാകർ ഖാൻ മോങ്ണ്യാർ നാടോടി സംഗീത രംഗത്തെ മുതിർന്ന കലാകാരനാണ്. വിശ്രുത ഖമൈച കലാകാരനായ ചുനാർ ഖാന്റെ മകനാണ്. യഹൂദി മെനൂഹിനൊപ്പവും ബീറ്റിൽസിലെ ജോർജ്ജ് ഹാരിസണൊപ്പവും സംഗീത പരിപാടികൾ അവതരിപ്പിച്ചിട്ടുണ്ട്. അമേരിക്ക, ഫ്രാൻസ്, ജപ്പാൻ, റഷ്യ തുടങ്ങി നിരവധി വിദേശ രാജ്യങ്ങളിൽ മോങ്ണ്യാർ നാടോടി സംഗീത അവതരണങ്ങളിൽ പങ്കെടുത്തു. സാകർ ഖാന്റെ ഭൈരവി, കല്യാൺ രാഗാവതരണങ്ങളുടെ റെക്കോർഡിംഗ്, അമേരിക്കയിലെ ദേശീയ മ്യൂസിയമായ സ്മിത്ത്സോണിയൻ എത്ത്നോമ്യൂസിക്കോളജി ആർക്കൈവ്സിൽ സൂക്ഷിച്ചിട്ടുണ്ട്.[1]
സാകർ ഖാന്റെ മക്കളായ ഗേവാർ ഖാനും ദാരാ ഖാനും അറിയപ്പെടുന്ന ഖമൈച വാദകരാണ്.
ആൽബം
[തിരുത്തുക]- അറ്റ് ഹോം : സാകർ ഖാൻ
പുരസ്കാരങ്ങൾ
[തിരുത്തുക]- പത്മശ്രീ (2012)
- തുളസി സമ്മാൻ (1990)
- കേന്ദ്ര സംഗീത നാടക അക്കാദമി അവാർഡ്(1991)
അവലംബം
[തിരുത്തുക]- ↑ Mahim Pratap Singh (August 11, 2013). "Noted Kamaicha player Sakar Khan passes away". thehindu. Retrieved 2013 ഓഗസ്റ്റ് 12.
{{cite news}}
: Check date values in:|accessdate=
(help)