റാറ്റ് (റിമോർട്ട് ആക്‌സസ് ട്രോജൻ)
മറ്റൊരു വ്യക്തിയുടെ കംപ്യൂട്ടർ, സ്മാർട്ട്‌ഫോൺ പ്രവർത്തനങ്ങൾ അവർ അറിയാതെ കൈവശപ്പെടുത്തുന്ന സ്വയം പെരുകാത്ത പ്രത്യേകതരം മാൽവെയർ ആണ് റാറ്റ് അഥവാ റിമോർട്ട് ആക്‌സസ് ട്രോജൻ (Remote Access Trojan). ഈ വൈറസ്സ് വളരെ വലുതായി ബാധികുന്നത് കംപ്യൂട്ടറിനേക്കാൾ സുരക്ഷിതത്വം കുറഞ്ഞ ആൻഡ്രോയ്ഡ് ഫോണുകളെയാണ്. ഈ മാൽവെയർ സ്മാർട്ട്‌ഫോണിലോ കമ്പ്യൂട്ടറിലോ കയറികൂടി ഈ ഉപകരണങ്ങൾ പൂർണ നിയന്ത്രണം ഹാക്കറുടെ അധീനതയിലാകുന്നു. ഹാക്കർക്ക് വെബ് ക്യാമറ അല്ലെങ്കിൽ മൊബൈൽ ക്യാമറ ഉപയോഗിച്ച് ഉപഭോക്താക്കൾ അറിയാതെ ചിത്രങ്ങൾ വിഡിയോകൾ എടുക്കാനും സംസാരം റെക്കോർഡ് ചെയ്യാനും കഴിയുന്നതാണ്.[1] കൂടാതെ ഉപഭോക്താക്കളുടെ ഇമെയിൽ, സോഷ്യൽ മീഡിയ അക്കൗണ്ട്, ചിത്രങ്ങൾ ഫോൺ നമ്പറുകൾ തുടങ്ങി സ്മാർട്ട് ഫോണിൽ ഉള്ള എല്ലാ വിവരങ്ങളും ഉപഭോക്താക്കൾ അറിയാതെ മറ്റൊരു സ്ഥലത്ത് ഇരുന്നുകൊണ്ട് നിരീക്ഷിക്കുവാനും അത് ദുരുപയോഗം ചെയ്യാനും സാധിക്കും.
എങ്ങനെയാണ് ബാധിക്കുന്നത്
[തിരുത്തുക]- പ്രധാനമായും ഇത് ബാധിക്കുന്നത് അശ്ലീല വെബ്സൈറ്റുകൾ സന്ദർശിക്കുന്ന വേളയിൽ അവിടെ കാണുന്ന ലിങ്കുകളിൽ ക്ലിക്ക് ചെയ്യുകയും,ഡൌൺലോഡ് ചെയ്യുന്ന സമയത്താണ്.[2]
- ക്രാക്ക് ചെയ്ത സോഫ്റ്റ്‌വെയർ,മൊബൈൽ ആപ്ലിക്കേഷനുകൾ എന്നിവ ഉപയോക്കുമ്പോഴും ഇത് കയറിപറ്റുന്നു.[3]
- വിശ്വാസനീയം അല്ലാത്ത സ്രോതസ്സുകളിൽ നിന്ന് ലഭിക്കുന്ന ലിങ്കുകൾ ക്ലിക്ക് ചെയ്തു അവ ഡൌൺലോഡ്ചെയ്യുന്നത് വഴി[4].
- മൊബൈൽഫോണുകൾ ശരിയാക്കാൻ കൊടുക്കന്ന വേളയിൽ നമ്മൾ അറിയാതെ ഹാക്കർമാർക്ക് ചിലപ്പോൾ ഇത് ഇൻസ്റ്റാൾ ചെയ്യാൻ കഴിയും.
മുൻകരുതലുകൾ
[തിരുത്തുക]- സൗജന്യം അല്ലാത്ത നല്ലയിനം ആന്റി-വൈറസ് സോഫ്റ്റ്‌വെയർ നമ്മുടെ കമ്പ്യൂട്ടറുകളിലും സ്മാർട്ട് ഫോണുകളിലും ഉപയോഗിക്കുക[5]
- ക്രാക്ക് ചെയ്ത സോഫ്റ്റ്‌വെയർ എന്നിവ ഉപയോഗിക്കുന്നത് കഴിവതും ഒഴിവാക്കുക
- വിശ്വാസനീയം അല്ലാത്ത സ്രോതസ്സുകളിൽ നിന്ന് മൊബൈൽ ആപ്ലിക്കേഷനുകൾ ഇൻസ്റ്റാൾ ചെയ്തു ഉപയോഗിക്കാതിരിക്കുക[6]
- മൊബൈൽഫോണുകൾ ശരിയാക്കാൻ കൊടുത്ത് തിരിച്ചു വാങ്ങുന്ന വേളയിലും റീസെറ്റ് ചെയ്തു ഉപയോഗിക്കാൻ ശ്രമിക്കുക.
അവലംബങ്ങൾ
[തിരുത്തുക]- ↑ http://ukmalayalampathram.com/mobile/news-in-malayalam-55490.html
- ↑ https://www.manoramanews.com/news/spotlight/2017/10/08/adult-content-warning-video-uk-leak-webcam.html
- ↑ https://gbhackers.com/androrat-remote-access-trojan/
- ↑ http://www.mangalam.com/en-news/detail/153896-tech-news-adult-video-sites-could-leak-recordings-of-you-for-everyone-to-see.html
- ↑ https://www.europol.europa.eu/activities-services/public-awareness-and-prevention-guides/how-to-protect-yourself-against-remote-access-trojans-and-other-malware
- ↑ https://www.techrepublic.com/article/how-to-protect-yourself-from-the-telegram-exploiting-remote-access-android-herorat-trojan/