രവി ശാസ്ത്രി
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
വ്യക്തിഗത വിവരങ്ങൾ | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
മുഴുവൻ പേര് | രവിശങ്കർ ജയദ്രിത ശാസ്ത്രി | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
വിളിപ്പേര് | രവി | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ബാറ്റിംഗ് രീതി | വലംകൈയൻ | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ബൗളിംഗ് രീതി | ഇടങ്കൈയൻ പരമ്പരാഗത സ്പിന്നർ | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
റോൾ | ഓൾറൗണ്ടർ, കമന്റേറ്റർ | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
അന്താരാഷ്ട്ര തലത്തിൽ | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ദേശീയ ടീം | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ആദ്യ ടെസ്റ്റ് (ക്യാപ് 151) | ഫൈബ്രുവരി 21 1981 v ന്യൂ സീലാൻഡ് | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
അവസാന ടെസ്റ്റ് | ഡിസംബർ 26 1992 v ദക്ഷിണാഫ്രിക്ക | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ആദ്യ ഏകദിനം (ക്യാപ് 36) | നവംബർ 25 1981 v ഇംഗ്ലണ്ട് | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
അവസാന ഏകദിനം | ഡിസംബർ 17 1992 v ദക്ഷിണാഫ്രിക്ക | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
പ്രാദേശിക തലത്തിൽ | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
വർഷം | ടീം | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
1979–1993 | ബോംബെ | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
1987–1991 | ഗ്ലാമോർഗൻ | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
1987 | എം.സി.സി. | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
കരിയർ സ്ഥിതിവിവരങ്ങൾ | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ഉറവിടം: CricketArchive, സെപ്റ്റംബർ 6 2008 |
രവിശങ്കർ ജയദ്രിത ശാസ്ത്രി അഥവാ രവി ശാസ്ത്രി (ജ. മേയ് 27, 1962, മുംബൈ, ഇന്ത്യ) ഇന്ത്യൻ ക്രിക്കറ്റ് താരമായിരുന്നു. പതിനെട്ടാം വയസിൽ സ്പിൻ ബൗളറായി രാജ്യാന്തര ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ച ശാസ്ത്രി ക്രമേണ ബാറ്റ്സ്മാൻ എന്ന നിലയിൽ ടീമിൽ സ്ഥാനമുറപ്പിച്ചു. പ്രതിരോധാത്മക ബാറ്റിംഗ് ശൈലിയിലൂടെ പേരെടുത്ത ഇദ്ദേഹം ഏറ്റവും കൂടുതൽ വിമർശനങ്ങൾ ഏറ്റുവാങ്ങിയതും ഒടുവിൽ ടീമിൽ നിന്നും പുറത്തായതും ഇതേ ശൈലിയുടെ പേരിലായിരുന്നു. പന്ത്രണ്ടു വർഷത്തോളം ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ഭാഗമായിരുന്നു. 1985ലെ ബെൻസൺ ആൻഡ് ഹെഡ്ജസ് ലോക ക്രിക്കറ്റ് ചാമ്പ്യൻഷിപ്പിൽ ചാമ്പ്യന്മാരുടെ ചാമ്പ്യൻ എന്ന അപൂർവ ബഹുമതിക്കർഹനായി. ആഭ്യന്തര ക്രിക്കറ്റ് മത്സരങ്ങളിൽ ബോംബെയെ പ്രതിനിധീകരിച്ചു, ഇംഗ്ലീഷ് ക്രിക്കറ്റ് ക്ലബായ ഗ്ലാമോർഗനുവേണ്ടിയും കളിച്ചിട്ടുണ്ട്. മത്സരരംഗത്തു നിന്നു വിരമിച്ച ശേഷം ക്രിക്കറ്റ് കമന്ററേറ്റർ എന്ന നിലയിലും ശ്രദ്ധേയനാണ്.നിലവിൽ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ കോച്ച് കൂടിയാണ് രവി ശാസ്ത്രി.