പ്രവീൺ കുമാർ
വ്യക്തിഗത വിവരങ്ങൾ | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
മുഴുവൻ പേര് | Praveenkumar Sakat Singh | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ബാറ്റിംഗ് രീതി | Right-hand batsman | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ബൗളിംഗ് രീതി | Right-hand Medium | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
റോൾ | Bowler | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
അന്താരാഷ്ട്ര തലത്തിൽ | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ദേശീയ ടീം | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ആദ്യ ഏകദിനം (ക്യാപ് 170) | 18 November 2007 v Pakistan | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
അവസാന ഏകദിനം | 4 March 2008 v Australia | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
പ്രാദേശിക തലത്തിൽ | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
വർഷം | ടീം | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
2004/05–present | Uttar Pradesh | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
കരിയർ സ്ഥിതിവിവരങ്ങൾ | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ഉറവിടം: Cricinfo, 5 March 2008 |
ഒരു ഇന്ത്യൻ ക്രിക്കറ്റ് കളിക്കാരനാണ് പ്രവീൺകുമാർ ശകത് സിങ് എന്ന പ്രവീൺ കുമാർ. 1986 ജൂലൈ 2ന് ഉത്തർപ്രദേശിലെ മീററ്റിൽ ജനിച്ചു. ദേശീയ ഏകദിന ടീമിൽ അംഗമായ ഇദ്ദേഹം ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ ഉത്തർപ്രദേശിനെ പ്രതിനിധീകരിക്കുന്നു. 2007 നവംബർ 18ന് പാകിസ്താനെതിരേയായിരുന്നു ഏകദിനത്തിലെ അരങ്ങേറ്റം. വലം കയ്യൻ മീഡിയം പേസ് ബൗളറായ ഇദേഹം പന്തെറിയുന്നതിന്റെ വേഗതയേക്കാളുപരി കൃത്യമായ ലൈനിലും ലെങ്തിലും പന്തിനെ രണ്ട് ദിശയിലേക്കും സ്വിങ് ചെയ്യിക്കാനുള്ള തന്റെ കഴിവിൽ ആശ്രയിക്കുന്നു. പന്ത് സ്വിങ് ചെയ്യിക്കാനുള്ള കഴിവുള്ളതിനാൽ പുതിയ പന്ത്‌കൊണ്ട് ബൗൾ ചെയ്യുമ്പോൾ പ്രവീൺ കൂടുതൽ ഫലപ്രദമാകാറുണ്ട്. മികച്ച ഓപ്പണിങ് ബൗളറായ ഇദ്ദേഹം മികച്ചൊരു ബാറ്റ്സ്മാൻ കൂടിയാണ്. ചിലപ്പോഴെല്ലാം ഇന്നിംഗ്സ് ഓപ്പൺ ചെയ്ത്കൊണ്ട് എതിരാളികളെ അത്ഭുതപ്പെടുത്താറുണ്ട്. ഇന്ത്യൻ പ്രീമിയർ ലീഗിൽ ഇദ്ദേഹം ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സിന് വേണ്ടിയാണ് കളിക്കുന്നത്.