Jump to content

പപ്പടം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Papadum എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)


പപ്പടം
Jackfruit papadums from Bangalore, India
ഉത്ഭവ വിവരണം
മറ്റ് പേരുകൾ: പാപ്പഡ്, പാപ്പർ, ഹപ്പള, പൊപ്പടം, അപ്പളം
ഉത്ഭവ രാജ്യം: ഇന്ത്യ
വിഭവത്തിന്റെ വിവരണം
പ്രധാന ഘടകങ്ങൾ: പയറ്, കടല, ഉഴുന്നു പരിപ്പ്, അരിപ്പൊടി
വകഭേദങ്ങൾ : Rice or potato papad
കാച്ചിയ പപ്പടം
പപ്പടം


കേരളീയസംസ്കാരത്തോട് ഇണങ്ങിച്ചേർ‌ന്ന ഒഴിച്ച്‌കൂടാനാവാത്ത ഒരു വിഭവമാണ് പപ്പടം.പപ്പടം ചൂടാക്കിയ എണ്ണയിലിട്ട് കാച്ചിയും തീയിൽ ചുട്ടും ആണ് ഉപയോഗിയ്ക്കുന്നത്. കൊങ്കണികളുടെ സംഭാവനയാണ് പപ്പടം.

തരങ്ങൾ

[തിരുത്തുക]

വിവിധ തരം പപ്പടങ്ങൾ ഉണ്ട്. കേരളത്തിൽ പ്രചാരമുള്ളത് തിളക്കുമ്പോൾ പോളച്ചു വരുന്ന പപ്പടമാണ്. തമിഴ്നാട്ടിൽ ഇത്തരം വലിയ പോളകൾക്ക് പ്രിയമില്ല. പകരം പോളങ്ങൾ ചെറിയതും കറുമുറാന്നിരിക്കുന്നതുമായ പപ്പടമാണ്. ഉത്തരേന്ത്യയിൽ പപ്പടം തീയിൽ നേരിട്ട് ചുട്ടാണെടുക്കുന്നത്. എരിവും മറ്റും ചേർത്താണവിടെ ഉണ്ടാക്കുന്നത്.

ശാസ്ത്രീയവശം

[തിരുത്തുക]

ഉഴുന്നുപൊടിയാണ് പപ്പടം ഉണ്ടാക്കുന്നതിനായി ഉപയോഗിയ്ക്കുന്നത്. മാംസ്യം നിറഞ്ഞ ഉഴുന്നുപൊടി ജലം(For 15 liter water 2kg pappada karam and 3kg salt) ചേർത്ത് കുഴയ്ക്കുമ്പോൾ, പൊടിയിലെ മാംസ്യത്തിനു മാറ്റം സംഭവിച്ച് ഒരു തരം പശപശപ്പ് ഉളവാകുന്നു . ഈ സവിശേഷതയാണ് 'ഡോ സ്വഭാവം'. ഈ പശിമയാണ് പപ്പടം കുമിളയ്ക്കാൻ കാരണം. മാംസ്യത്തിന്റെ നേരിയ പാളികൾക്കിടയിൽ വാതകമർദ്ദം ഉണ്ടാകുമ്പോൾ പാളികൾ തമ്മിൽ വേർ‌പെടുകയും അങ്ങനെ അവ കുമിളകളാവുകയും ചെയ്യുന്നു. തിളയ്ക്കുന്ന എണ്ണയിൽ ഇടുന്ന നേരം പപ്പടക്കാരം വിഘടിയ്ക്കുകയും കാർ‌ബൺ‌ഡൈ ഓക്‌സൈഡ് രൂപം കൊള്ളുകയും ചെയ്യുന്നു. പച്ചപ്പപ്പടത്തിൽ മിച്ചം വരുന്ന ജലാംശം ആവിയായി മാറുന്നു.

ചേരുവകൾ

[തിരുത്തുക]

പച്ചപ്പപ്പടം നിർ‌മ്മിയ്ക്കുന്നതിനായി ഉഴുന്നുപൊടി, rice flour, salt, ജലം, പപ്പടക്കാരം എന്നിവ ഉപയോഗിയ്ക്കുന്നു.

വലിയ പപ്പടം

[തിരുത്തുക]

സാധാരണയായി പപ്പടം വളരെ നേർത്തതും ഏകദേശം 10~15 സെന്റി മീറ്റർ വ്യാസവും ഉള്ളതാണ്. ചില പ്രദേശങ്ങളിൽ, മരണാനന്തരം നടത്തുന്ന അടിയന്തരം / ആണ്ട് പോലെയുള്ള സദ്യകൾക്ക് വലിയ പപ്പടം എന്ന പേരിൽ ഒന്നോ രണ്ടോ അടിയോളം വ്യാസത്തിലുള്ള വലിയ പപ്പടം വറുത്ത് പന്തലിന് മുൻപിലോ മൂലയിലോ കെട്ടിതൂക്കാറുണ്ടായിരുന്നു. വലിപ്പം കൂടുതലുള്ളതുകൊണ്ട് പൊടിഞ്ഞ് വീഴാതിരിക്കാനായി കമ്പുകൾ നെടുകനേയും കുറകനേയും വെച്ച് ഒരു ചട്ടകൂടുണ്ടാക്കി അതിനുള്ളിലാണ് "വലിയ പപ്പടം" വെയ്ക്കുക.

മരണത്തെ സൂചിപ്പിച്ച് "വലിയ പപ്പടം തിന്നുക" എന്നൊരു ചൊല്ല് തന്നെ ചില പ്രദേശങ്ങളിൽ നിലവിലുണ്ട്.

ഉദാ: ചെറുപ്പക്കാർ പറയുകയാണെങ്ങിൽ, "ആ കിളവൻ നമ്മുടെ "വലിയ പപ്പടം" തിന്നിട്ടേ ചാകുന്നാ തോന്നുന്നേ". വയസ്സായവർ പരസ്പരം പറയുമ്പോൾ, "നിന്റെ വലിയ പപ്പടം തിന്നിട്ടേ ഞാൻ ചാകൂ". നിന്റെ അടിയന്തരം ഉണ്ടിട്ടേ ഞാൻ ചാകുവെന്നൊക്കെ പറയുന്നതുപോലെ.

ചിത്രസഞ്ചയം

[തിരുത്തുക]

പുറം കണ്ണികൾ

[തിരുത്തുക]

അവലംബം

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=പപ്പടം&oldid=3772648" എന്ന താളിൽനിന്ന് ശേഖരിച്ചത്