പാമോയിൽ
എണ്ണപ്പനയുടെ കായയുടെ മാംസളമായ പുറംതോടിൽ നിന്നും വേർതിരിച്ചെടുക്കുന്ന ഒരു ഭക്ഷ്യ എണ്ണയാണ് പാമോയിൽ. കുരുവിന്റെ അകത്തുള്ള പരിപ്പിൽ നിന്നും വേർതിരിക്കൂന്ന എണ്ണയെ പാംകെർണൽ ഓയിൽ എന്നാണ് വിളിക്കുന്നത്. പ്രധാനമായും ആഫ്രിക്കൻ എണ്ണപ്പനയായ എലെയിസ് ഗ്നീനിൻസിസിൽ[1] നിന്നും കൂടാതെ ഒരു ചെറിയ അളവിൽ അമേരിക്കൻ എണ്ണപ്പന എലെയിസ് ഒലീഫീറ, മരിപാ എണ്ണപ്പന അത്താലെ മരിപ എന്നിവയിൽ നിന്നും പാമോയിൽ വേർതിരിച്ചെടുക്കുന്നു.
ഉയർന്ന ബീറ്റാ കരോട്ടിൻ അടങ്ങിയിട്ടുള്ളതിനാൽ പാം ഓയിൽ സ്വാഭാവികമായും ചുവപ്പുനിറത്തിലാണ്.
ചരിത്രം
[തിരുത്തുക]ഏകദേശം 5000 വർഷം മുമ്പ് തന്നെ മനുഷ്യർ പാമോയിൽ ഉപയോഗിച്ചിരുന്നതായി കണ്ടെത്തിട്ടുണ്ട്. 1800-കളുടെ അന്ത്യത്തിൽ അബീഡോസിലെ ശവക്കുഴിയിൽ നിന്ന് പുരാവസ്തുഗവേഷകർ കണ്ടെത്തിയ പാമോയിലിന് 3000 ബി. സി വരെ പഴക്കമുള്ളതായി കണ്ടെത്തുകയുണ്ടായി.[2]
പനങ്കായുടെ തോട് ആട്ടിയെടുക്കുന്ന എണ്ണയാണ് പാചക ആവശ്യങ്ങൾക്കുപയോഗിക്കുന്നത്. കായയ്ക്കുള്ളിലെ കുരു ആട്ടിയെടുക്കുന്ന എണ്ണ മറ്റ് മൂല്യവർദ്ധിത ഉൽപ്പന്നങ്ങൾ ഉണ്ടാക്കുന്നതിന് ഉപയോഗിക്കുന്നു. പാചകത്തിൽ വളരെയധികം പ്രാധാന്യമുള്ള എണ്ണയാണ് പാമോയിൽ. വെളിച്ചെണ്ണയെക്കാൾ പൂരിതകൊഴുപ്പുകൾ പാമോയിലിൽ കൂടുതലാണ്.
മിശ്രണം
[തിരുത്തുക]ഫാറ്റി ആസിഡുകൾ
[തിരുത്തുക]എല്ലാ കൊഴുപ്പുകളെയും പോലെ പാം ഓയിലും ഫാറ്റി ആസിഡുകൾ ചേർന്നതാണ്, ഗ്ലിസറോളിനൊപ്പം എസ്റ്ററിഫൈഡ് ചെയ്തത്. പാം ഓയിലിൽ സാച്ചുറേറ്റഡ് കൊഴുപ്പിന്റെ ഉയർന്ന സാന്ദ്രതയുണ്ട്, പ്രത്യേകിച്ചും 16-കാർബൺ പൂരിത ഫാറ്റി ആസിഡ്, പാൽമിറ്റിക് ആസിഡ്, ഇതിന് അതിന്റെ പേര് നൽകുന്നു. പാം ഓയിലിന്റെ പ്രധാന ഘടകമാണ് മോണോസാചുറേറ്റഡ് ഒലിയിക് ആസിഡ്. വിറ്റാമിൻ ഇ കുടുംബത്തിന്റെ ഭാഗമായ ടോകോട്രിയനോളിന്റെ പ്രധാന ഉറവിടമാണ് ശുദ്ധീകരിക്കാത്ത പാം ഓയിൽ. [3] [4]
-
എണ്ണപ്പനയുടെ ഫലങ്ങൾ (പനങ്കുല)
-
2013ലെ ലോക പാമോയിൽ വിതരണം
-
മലേഷ്യയിലെ എണ്ണപ്പനത്തോട്ടം
അവലംബം
[തിരുത്തുക]- ↑ Reeves, James B.; Weihrauch, John L; Consumer and Food Economics Institute (1979). Composition of foods: fats and oils. Agriculture handbook 8-4. Washington, D.C.: U.S. Dept. of Agriculture, Science and Education Administration. p. 4. OCLC 5301713.
- ↑ Kiple, Kenneth F.; Conee Ornelas, Kriemhild, eds. (2000). The Cambridge World History of Food. Cambridge University Press. ISBN 0521402166. Archived from the original on 20 ഒക്ടോബർ 2012. Retrieved 30 ഓഗസ്റ്റ് 2012.
- ↑ "A review of characterization of tocotrienols from plant oils and foods". J Chem Biol. 8 (2): 45–59. 2015. doi:10.1007/s12154-014-0127-8. PMC 4392014. PMID 25870713.
- ↑ Oi-Ming Lai, Chin-Ping Tan, Casimir C. Akoh (Editors) (2015). Palm Oil: Production, Processing, Characterization, and Uses. Elsevier. pp. 471, Chap. 16. ISBN 978-0128043462.
{{cite book}}
:|last=
has generic name (help)CS1 maint: multiple names: authors list (link)