നോർഫോക് ദ്വീപ്
ടെറിട്ടറി ഓഫ് നോർഫോക്ക് ഐലന്റ് ടെറാട്രി ഓഫ് നോർഫ്ക് ഐലൻ[1] | |
---|---|
ദേശീയ മുദ്രാവാക്യം: "Inasmuch" | |
തലസ്ഥാനം | കിംഗ്സ്റ്റൺ |
വലിയ നഗരം | ബേൺറ്റ് പൈൻ |
ഔദ്യോഗിക ഭാഷകൾ | ഇംഗ്ലീഷ് Norfuk[2] |
നിവാസികളുടെ പേര് | നോർഫോക് ഐലന്റർ[3] |
ഭരണസമ്പ്രദായം | സ്വയംഭരണപ്രദേശം |
എലിസബത്ത് രണ്ട് | |
നീൽ പോപ്പ് | |
ലിസ്ലെ സ്നെൽ | |
സ്വയംഭരണാവകാശമുള്ള ഭൂവിഭാഗം | |
1979 | |
• ആകെ വിസ്തീർണ്ണം | 34.6 കി.m2 (13.4 ച മൈ) (227th) |
• ജലം (%) | negligible |
• 2011 census | 2,302 |
• ജനസാന്ദ്രത | 61.9/കിമീ2 (160.3/ച മൈ) |
നാണയവ്യവസ്ഥ | ഓസ്ട്രേലിയൻ ഡോളർ (AUD) |
സമയമേഖല | UTC 11:30 (NFT (നോർഫോക് ദ്വീപ് സമയം)) |
ഡ്രൈവിങ് രീതി | left |
കോളിംഗ് കോഡ് | 672 |
ഇൻ്റർനെറ്റ് ഡൊമൈൻ | .nf |
പസഫിക് സമുദ്രത്തിൽ ഓസ്ട്രേലിയയ്ക്കും, ന്യൂസിലന്റിനും ന്യൂ കാലഡോണിയയ്ക്കും മദ്ധ്യത്തിൽ സ്ഥിതി ചെയ്യുന്ന ഒരു ചെറു ദ്വീപാണ് നോർഫോക് ദ്വീപ് (/ˈnɔːrfək ˈaɪlənd/ ⓘ; Norfuk: Norf'k Ailen[4]) ന്യൂ സൗത്ത് വെയിൽസിലെ ഇവാൻസ് ഹെഡിൽ നിന്നും 1412 കിലോമീറ്ററും ലോഡ് ഹോവ് ദ്വീപിൽ നിന്ന് 900 കിലോമീറ്റർ ദൂരത്തുമാണ് ഈ ദ്വീപ് സ്ഥിതി ചെയ്യുന്നത്. ഇത് ഓസ്ട്രേലിയൻ കോമൺവെൽത്തിന്റെ ഭാഗമാണെങ്കിലും വലിയ ഒരളവ് സ്വയംഭരണാവകാശമുണ്ട്. സമീപത്തുള്ള രണ്ട് ദ്വീപുകളും നോർഫോക് ദ്വീപും ചേർന്നതാണ് ഒസ്ട്രേലിയയുടെ ഒരു ബാഹ്യപ്രദേശം. 35 ചത്രുരശ്ര കിലോമീറ്റർ പ്രദേശത്ത് 2,300 ജനങ്ങൾ താമസിക്കുന്നുണ്ട്. കിംഗ്സ്റ്റണാണ് ഈ ദ്വീപിന്റെ തലസ്ഥാനം.
കിഴക്കൻ പോളിനേഷ്യക്കാരാണ് ഇവിടെ ആദ്യം താമസമുറപ്പിച്ചിരുന്നത്. 1788-ൽ ബ്രിട്ടൻ തങ്ങളുടെ ഓസ്ട്രേലിയൻ അധിനിവേശത്തിന്റെ ഭാഗമായി നോർഫോക് ഐലന്റിലും കോളനിഭരണം ആരംഭിച്ചു. 1855 മേയ് വരെ ശിക്ഷിക്കപ്പെടുന്ന കുറ്റവാളികളെ പാർപ്പിക്കാനുള്ള സ്ഥലമായായിരുന്നു ഈ ദ്വീപ് ഉപയോഗിച്ചിരുന്നത്. ഇതിനിടെ 1814 മുതൽ 1855 വരെയുള്ള 11 വർഷം ഈ ദ്വീപ് ഉപേക്ഷിക്കപ്പെട്ടിരുന്നു. 1856-ൽ ഇവിടെ സാധാരണ ജനങ്ങൾ സ്ഥിരമായി താമസിക്കാൻ തുടങ്ങി. പിറ്റ്കൈനിൽ നിന്നാണ് ഇവിടെ താമസക്കാരെത്തിയത്. 1901-ൽ ഈ ദ്വീപ് കോമൺവെൽത്ത് ഓഫ് ഓസ്ട്രേലിയയുടെ ഭാഗമായി മാറി. ഈ സ്ഥിതി ഇപ്പോഴും തുടരുന്നു.
പച്ചപ്പുമാറാത്ത നോർഫോക് ഐലന്റ് പൈൻ ഈ ദ്വീപിന്റെ ഒരു ബിംബമാണ്. ദ്വീപിന്റെ കൊടിയിലും ഈ മരം ചിത്രീകരിച്ചിട്ടുണ്ട്. ഓസ്ട്രേലിയയിൽ ഈ മരം ഒരു അലങ്കാര വൃക്ഷമായി ഉപയോഗിക്കുന്നുണ്ട്. ദ്വീപിൽ നിന്നുള്ള ഒരു പ്രധാന കയറ്റുമതിയാണിത്. യൂറോപ്പിലേയ്ക്കും ഇത് കയറ്റുമതി ചെയ്യുന്നുണ്ട്.
അവലംബം
[തിരുത്തുക]- ↑ "Norfolk Island Broadcasting Act 2001 – Norf'k Ailen Brordkaasen Aekt 2001". Archived from the original on 2014-09-19. Retrieved 2013-10-01.
- ↑ "Norfolk Island Language (Norf'k) Act 2004 (Act No. 25 of 2004)". Archived from the original on 2012-10-09. Retrieved 2013-10-01.
- ↑ "CIA - The World Factbook". Central Intelligence Agency. 2012-10-16. Archived from the original on 2015-07-03. Retrieved 2012-10-27.
- ↑ "NI Arrival Card" (PDF). Archived from the original (PDF) on 2011-11-13. Retrieved 2013-10-01.
29°2′0″S 167°57′0″E / 29.03333°S 167.95000°E
കൂടുതൽ വായനയ്ക്ക്
[തിരുത്തുക]- Hoare, Merval. Norfolk Island, an outline of its history 1774-1987. 4th edition. St. Lucia, Queensland: University of Queensland Press, 1988. ISBN 0-7022-2100-7
പുറത്തേയ്ക്കുള്ള കണ്ണികൾ
[തിരുത്തുക]- ഭരണകൂടം
- Official government website Archived 2011-02-23 at the Wayback Machine.
- Australian Department of Transport and Regional Services Archived 2005-06-20 at the Wayback Machine.
- പൊതുവിവരങ്ങൾ
- Norfolk Island entry at The World Factbook
- നോർഫോക് ദ്വീപ് ഓപ്പൺ ഡയറക്റ്ററി പ്രൊജക്റ്റിൽ
- Wikimedia Atlas of Norfolk Island
- യാത്ര
- The Guides to Norfolk Island Archived 2008-10-11 at the Wayback Machine.
- ചരിത്രാതീതകാലത്തെ പോളിനേഷ്യൻ കുടിയേറ്റവും ആർക്കിയോളജിയും
- Anderson, Athol; White, Peter (2001). "The Prehistoric Archaeology of Norfolk Island, Southwest Pacific" (PDF). Records of the Australian Museum (Supplement 27). Australian Museum: iv 141. Archived from the original (PDF) on 2011-07-06. Retrieved 2013-10-01.
- Anderson, Athol; White, Peter (2001). "Approaching the Prehistory of Norfolk Island" (PDF). Records of the Australian Museum (Supplement 27). Australian Museum: 1–9. Archived from the original (PDF) on 2011-07-06. Retrieved 2013-10-01.
- Anderson, Athol; Smith, Ian; White, Peter (2001). "Archaeological Fieldwork on Norfolk Island" (PDF). Records of the Australian Museum (Supplement 27). Australian Museum: 11–32. Archived from the original (PDF) on 2011-07-06. Retrieved 2013-10-01.
- മറ്റുള്ളവ
- Quis custodiet ipsos custodes?: Inquiry into Governance on Norfolk Island{{|date=July 2012}}
- Inquiry into Governance on Norfolk Island: Part 2 - Financial Sustainability of Current Governance Arrangements Archived 2012-02-07 at the Wayback Machine.
- Norfolk Island and Its Inhabitants 1879 account by Joseph Campbell
- "Norfolk Island subtropical forests". Terrestrial Ecoregions. World Wildlife Fund.
- Anglican history on Norfolk Island Primary texts and photographs