നസീറുദ്ദീൻ ഷാ
നസറുദ്ദീൻ ഷാ | |
---|---|
ജനനം | 20 ജൂലൈ 1950 |
ദേശീയത | ഇന്ത്യ |
സജീവ കാലം | 1975 - present |
ജീവിതപങ്കാളി(കൾ) | രത്ന പതക് ഷാ |
കുട്ടികൾ | ഹീബ ഷാ, മാഡ് സിങ്ങ് |
നസീറുദ്ദീൻ ഷാ (ഉർദു:نصیر الدین شاہ , ഹിന്ദി: नसीरुद्दीन शाह), ബോളിവുഡ് ചലച്ചിത്ര ലോകത്തെ പ്രതിഭാശാലിയായ ഒരു നടനാണ് .ഉത്തർ പ്രദേശിലുള്ള ബാരബാങ്കി ജില്ലയിൽ 1950, ജൂലൈ 20-ന് ആയിരുന്നു അദ്ദേഹത്തിന്റെ ജനനം. വാണിജ്യ സമാന്തര സിനിമകളിൽ ഒരു പോലെ തിളങ്ങാൻ സാധിച്ചു
ആദ്യകാല ജീവിതം
[തിരുത്തുക]അജ്മേറിൽ ഉള്ള സെയിന്റ് ആൻസെൽ വിദ്യാലയത്തിലാണ് നസറുദ്ദിൻ ഷാ തന്റെ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയത്. പിന്നീട് അദ്ദേഹം അലിഗഡ് മുസ്ലിം യൂണിവേർസിറ്റിയിൽ നിന്ന് 1971-ൽ കലയിൽ ബിരുദം നേടി. ഷാ, ഡെൽഹിയിലുള്ള നാഷണൽ സ്കൂൾ ഓഫ് ഡ്രാമയിലും പഠനം നടത്തിയിട്ടുണ്ട്.
അദ്ദേഹം ബോളിവുഡിൽ വ്യാണിജ്യ ചലച്ചിത്രങ്ങളിലും സമാന്തര ചലച്ചിത്രങ്ങളിലും ഒരേ പോലെ വിജയം കൊയ്തു. ചില അന്തർദേശീയ സിനിമകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. ദ ലീഗ് ഓഫ് എക്സ്ട്രാ ഓർഡിനറി ജെന്റിൽമെൻ (The League of Extraordinary Gentlemen) എന്ന ചലച്ചിത്രത്തിലെ ക്യാപ്റ്റൻ നെമോ എന്ന കഥാപാത്രം അവയിൽ ശ്രദ്ധിക്കപ്പെട്ട ഒന്നാണ്.
അദ്ദേഹത്തിന്റെ മുത്ത ജ്യേഷ്ഠൻ ലെഫ്റ്റ്നന്റ് ജെനറൽ സഹിറുദ്ദീൻ ഷാ ഭാരത സൈന്യത്തിൽ ഡെപ്യൂട്ടി ചീഫ് ഓഫ് ആർമി സ്റ്റാഫ് (പ്ലാനിങ്ങ് ആന്റ് സിസ്റ്റംസ്) പദവിയിൽ നിന്ന് 2008-ൽ വിരമിച്ചു. അതിനു മുൻപ് അദ്ദേഹം ദിമാപൂരിലുള്ള മൂന്ന് റെജിമെന്റുകളെ നയിച്ചിട്ടുമുണ്ട്.[1][2]
അഭിനയജീവിതം
[തിരുത്തുക]1980-ൽ പുറത്തിറങ്ങിയ ഹം പാഞ്ച് എന്ന സിനിമയോടുകൂടിയാണ് നസുറുദ്ദീൻ ഷാ ബോളിവുഡിൽ ചുവടുറപ്പിച്ചത്. 1986-ൽ പുറത്തിറങ്ങിയ കർമ്മ എന്ന സിനിമയാണ് അദ്ദേഹത്തിന്റെ ഹിറ്റായ അടുത്ത സിനിമ. ഈ സിനിമയിൽ ദിലീപ് കുമാറിന്റെ കൂടെയാണ് അദ്ദേഹം അഭിനയിച്ചത്. അദ്ദേഹം നായകനായി ഇജാസത് (1987), ജൽവ (1988), ഹീറോ ഹീരാലാൽ (1988) എന്നീ സിനിമകൾ അതിനെ തുടർന്ന് പുറത്തിറങ്ങി. 1988-ൽ ഷാ നായകനും അദ്ദേഹത്തിന്റെ ഭാര്യ രത്ന പാഠക് നായികയും ആയി ഇൻസ്പെക്റ്റർ ഗോട്ടേ എന്ന സിനിമ പുറത്തിറങ്ങി.
പലനായൻമാർ ഉള്ള സിനിമകളായ ഗുലാമി (1985), ത്രിദേവ് (1989), വിശ്വാത്മ (1992) എന്നിവയായിരുന്നു പീന്നീട് അദ്ദേഹം അഭിനയിച്ച മുഖ്യ സിനിമകൾ.1993 - ൽ പുറത്തിറങ്ങിയ പൊന്തൻമാട എന്ന മലയാള മലയാള ചിത്രത്തിൽ ഷാ അവിസ്മരനീയമാക്കിയ ശീമ തമ്പുരാൻ എന്ന കഥാപാത്രം ഏറെ പ്രകീർത്തിക്കപ്പെട്ടു. 1940- കളിലെ സാമൂഹ്യ പശ്ചാത്തലം അനാവരണം ചെയ്യുന്ന ചലച്ചിത്രത്തിന്റെ കേന്ദ്ര പ്രമേയം താഴ്ന്ന ജാതിക്കാരനായ പൊന്തൻമാടയും(മമ്മുട്ടി) ഐറിഷ് റിപബ്ലിക് ആർമിയെ പിന്തുണച്ചതിന്റെ പേരിൽ ഇംഗ്ലണ്ട് ഭൂമിയിൽ നിന്ന് പുറത്താക്കപ്പെട്ട നാടുവാഴിയായ ശീമ തമ്പുരാനും(ഷാ) തമ്മിലുള്ള അസ്വാഭാവിക ബന്ധമാണ്. 1994-ൽ അദ്ദേഹം മൊഹ്‌റ എന്ന സിനിമയിൽ വില്ലനായി അഭിനയിച്ചു. ഇതായിരുന്നു അദ്ദേഹത്തിന്റെ നൂറാം ചലച്ചിത്രം. അദ്ദേഹത്തിന്റെ സ്വപ്നമായിരുന്നു മഹാത്മാ ഗാന്ധിയുടെ റോൾ അഭിനയിക്കണമെന്നത്. 2000-ൽ കമലഹാസന്റെ ഹേ റാം എന്ന ചിത്രം ഈ ആഗ്രഹത്തിന്റെ പൂർത്തീകരണമായി. മഹാത്മാ ഗാന്ധി വധം ഘാതകന്റെ ദൃഷ്ഠിയിൽ നിന്ന് കാണാനുള്ള ഒരു ശ്രമമായിരുന്നു ഈ സിനിമ.
പല വിദേശ സിനിമകളിലും അദ്ദേഹം പിന്നീട് അഭിനയിക്കുകയുണ്ടായി. 2001-ൽ പുറത്തിറങ്ങിയ മൺസൂൺ വെഡ്ഡിങ്ങ് എന്ന സിനിമയും 2003-ൽ ഷെയിൻ കോണറിയോടൊപ്പം അഭിനയിച്ച ദ ലീഗ് ഓഫ് എക്ടാ ഓർഡിനറി ജെന്റിൽമെൻ എന്ന സിനിമയും ആണ് അതിൽ പ്രധാനം. ഷേക്സ്പീയറിന്റെ മക്ബെത്ത്, എന്ന സിനിമ ഉർദു/ഹിന്ദിയിൽ മക്ബൂൽ എന്ന പേരിൽ നിർമ്മിച്ചതിലും ഇദ്ദേഹം ഭാഗമായിരുന്നു. പിന്നീട് ദ ഗ്രേറ്റ് ന്യൂ വണ്ടർഫുൾ എന്ന സിനിമയിലാണ് അദ്ദേഹം അഭിനയിച്ചത്. 2008-ൽ പുറത്തിറങ്ങിയ "ദ വെനെസ്‌ഡേ എന്ന സിനിമയാണ് അദ്ദേഹത്തിന്റെ അവസാനമായി പുറത്തിറങ്ങിയ സിനിമ.
ഷൊയേബ് മൻസൂറിന്റെ ഖുദാ കേ ലിയേ എന്ന സിനിമയിൽ അഭിനയിച്ചതോടെ അദ്ദേഹം ഒരു പാകിസ്താനി സിനിമയിലും ഭാഗമായി. ചെറുതെങ്കിലും ശക്തമായ ഒരു കഥാപാത്രമായിരുന്നു അദ്ദേഹം ഈ സിനിമയിൽ അഭിനയിച്ചത്.
സംവിധാനം
[തിരുത്തുക]തന്റെ തിയറ്റർ ഗ്രൂപ്പിന്റെ കൂടെ ഡെൽഹി, മുംബൈ, ബാംഗ്ലൂർ, ലാഹോർ തുടങ്ങിയ പലയിടത്തും ഇദ്ദേഹം നാടകം അവതരിപ്പിച്ചിട്ടുണ്ട്. ഇസ്മാത് ചുഗ്‌ടായും സാദത് ഹസൻ മന്റോയും എഴുതിയ നാടകങ്ങൾ ഷാ സംവിധാനം ചെയ്തിട്ടുമുണ്ട്.
2006-ൽ നിർമ്മിക്കപ്പെട്ട യൂ ഹോതാ തൊ ക്യാ ഹോത എന്ന സിനിമയാണ് അദ്ദേഹത്തിന്റെ ആദ്യ സംവിധാനസംരംഭം. ഈ സിനിമയിൽ പരേശ് റാവൽ, ഇർഫാൻ ഖാൻ, അയിഷ ടാക്കിയ തുടങ്ങിയവരാണ് വേഷമിട്ടത്.
അവാർഡുകൾ
[തിരുത്തുക]വർഷം | അവാർഡ് | സിനിമ |
---|---|---|
1980 | മികച്ച നടനുള്ള ദേശീയ അവാർഡ് | സ്‌പർശ് |
1980 | ഫിലിംഫെയർ മികച്ച നടൻ | ആക്രോഷ് |
1981 | ഫിലിംഫെയർ മികച്ച നടൻ | ചക്റ |
1983 | ഫിലിംഫെയർ മികച്ച നടൻ | മാസൂം |
1984 | വെനീസ് ഫിലിം ഫെസ്റ്റിവലിൽ മികച്ച നടനുള്ള വോൾപ്പി കപ്പ് | പാർ |
1985 | മികച്ച നടനുള്ള ദേശീയ അവാർഡ് | പാർ |
1987 | പദ്മശ്രീ | |
2000 | സംഗീത് നാടക് അക്കാദമി അവാർഡ് | |
2000 | നെഗറ്റീവ് വേഷത്തിലെ മികവിന് IIFA (ഇന്റർനാഷണൽ ഇന്ത്യൻ ഫിലിം അക്കാഡമി) അവാർഡ് | സർഫറോഷ് |
2003 | പദ്മഭൂഷൺ | |
2004 | ഇന്ത്യൻ സിനിമയ്ക്കുള്ള സമഗ്ര സംഭാവനയ്ക്കുള്ള അവാർഡ്. 7-ആം ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ, മുംബൈ | |
2007 | സഹനടനുള്ള ദേശീയ അവാർഡ് | ഇക്‌ബാൽ |
2008 | സെനിത്ത് ഏഷ്യ അവാർഡ്. ഏഷ്യൻ ഫിലിം ഫെസ്റ്റിവൽ, പൂനെ |
അവലംബം
[തിരുത്തുക]- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2012-10-17. Retrieved 2008-12-24.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2008-12-01. Retrieved 2008-12-24.
- Pages using the JsonConfig extension
- Pages using infobox person with unknown empty parameters
- മികച്ച നടനുള്ള ദേശീയ ചലച്ചിത്രപുരസ്കാരം ലഭിച്ചവർ
- 1950-ൽ ജനിച്ചവർ
- ജൂലൈ 20-ന് ജനിച്ചവർ
- ഉർദുചലച്ചിത്ര നടന്മാർ
- ഹിന്ദി ചലച്ചിത്രനടന്മാർ
- മികച്ച നടനുള്ള ഫിലിംഫെയർ അവാർഡ് ലഭിച്ചവർ
- ഇന്ത്യൻ നാടക അഭിനേതാക്കൾ
- മികച്ച സഹനടനുള്ള ദേശീയ ചലച്ചിത്രപുരസ്കാരം ലഭിച്ചവർ
- പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ പൂർവ വിദ്യാർത്ഥികൾ
- അലിഗഢ് മുസ്ലിം സർവകലാശാലയിലെ പൂർവ്വ വിദ്യാർത്ഥികൾ
- നാഷണൽ സ്കൂൾ ഓഫ് ഡ്രാമയിലെ പൂർവ്വ വിദ്യാർത്ഥികൾ
- അഭിനേതാക്കൾ - അപൂർണ്ണലേഖനങ്ങൾ