മുംബൈ സിറ്റി എഫ് സി
പൂർണ്ണനാമം | മുംബൈ സിറ്റി ഫുട്ബോൾ ക്ലബ്ബ് | ||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
സ്ഥാപിതം | 30 ആഗസ്റ്റ് 2014 ; (2 വർഷം മുമ്പ്) | ||||||||||||||||||||||||||||||||
മൈതാനം | അന്ധേരി സ്പോർട്സ് കോംപ്ലക്സ്, അന്ധേരി (കാണികൾ: 25,000) | ||||||||||||||||||||||||||||||||
ഉടമ | |||||||||||||||||||||||||||||||||
Alexandre Guimarães | |||||||||||||||||||||||||||||||||
ലീഗ് | Indian Super League | ||||||||||||||||||||||||||||||||
2015 | Regular season: 6th Finals: DNQ | ||||||||||||||||||||||||||||||||
വെബ്സൈറ്റ് | ക്ലബ്ബിന്റെ ഹോം പേജ് | ||||||||||||||||||||||||||||||||
| |||||||||||||||||||||||||||||||||
Current season |
ഇന്ത്യൻ സൂപ്പർ ലീഗിലെ മുംബൈ നഗരത്തെ പ്രതിനിധീകരിക്കുന്ന ടീമാണ് മുംബൈ സിറ്റി എഫ് സി. 2014 ആഗസ്റ്റിൽ രൂപീകരിച്ച ടീം ഇന്ത്യൻ സൂപ്പർ ലീഗിന്റെ ആദ്യ സീസണിൽ കളിച്ചിരുന്നു.[1][2] രൺബീർ കപൂർ, ബിമൽ പരേഖ് തുടങ്ങിയവരാണ് മുംബൈ സിറ്റി എഫ് സിയുടെ ഉടമസ്ഥർ.[3]ആദ്യ സീസണിൽ ഇഗ്ലീഷ് പരിശീലകൻ പീറ്റർ റെയ്ഡ് ആയിരുന്നു മുംബൈയുടെ പരിശീലകൻ. എന്നാൽ രണ്ടാം സീസണിൽ മാർക്വീ താരവും പരിശീലകനും ഫ്രഞ്ച് ഫുട്ബോൾ താരം നിക്കോളാസ് അനെൽക്കയായിരുന്നു.
പശ്ചാത്തലം
[തിരുത്തുക]2014ൽ ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷനും ഐ.എം.ജി. റിലയൻസും സംയുക്തമായി സഹകരിച്ച് ഇന്ത്യൻ പ്രീമിയർ ലീഗിന്റെ മാതൃകയിൽ എട്ടു നഗരങ്ങളെ പ്രതിനിധീകരിച്ചുള്ള ടീമുകളെ ഉൾപ്പെടുത്തി ഇന്ത്യൻ സൂപ്പർ ലീഗ് എന്ന പേരിൽ ടൂർണമെന്റ് നടത്താൻ തീരുമാനിച്ചു.[1][4]
ആദ്യ സീസൺ (2014)
[തിരുത്തുക]2014 സെപ്റ്റംബർ 15ന് നിക്കോളാസ് അനെൽക്ക ക്ലബ്ബുമായുള്ള കരാർ ഒപ്പിട്ടു. .[5] 3 ദിവസങ്ങൾക്കു ശേഷം സ്വീഡൻ ഫുടബോൾ താരം ഫ്രെഡറിക് ലുങ്ബർഗിനെ ടീമിന്റെ മാർക്വീ താരമായി പ്രഖ്യാപിച്ചു.[6]
കൊൽക്കത്തയിലെ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ വച്ച് 2014 ഒക്ടോബർ 12ന് അത്‌ലറ്റിക്കോ ഡി കൊൽക്കത്തയ്ക്കെതിരെയായിരുന്നു മുംബൈയുടെ ആദ്യ മത്സരം.. ആദ്യ മത്സരത്തിൽ 3-0ന് തോറ്റു. മുംബൈയിലെ ഡി.വൈ.പാട്ടീൽ സ്റ്റേഡിയത്തിൽ വച്ച് 2014 ഒക്ടോബർ 18ന് എഫ് സി പുണെ സിറ്റിയ്ക്കെതിരെ 5-0ന് ആദ്യ വിജയം നേടി. ഈ മത്സരത്തിൽ മുംബൈയുടെ ആന്ദേ മോറിറ്റ്സ് ഇന്ത്യൻ സൂപ്പർ ലീഗിലെ ആദ്യ ഹാട്രിക് നേടി.പ്ലേ ഓഫിലേക്ക് കടക്കാതെ ഏഴാം സ്ഥാനത്തായിരുന്നു മുംബൈ സിറ്റി എഫ് സി.
രണ്ടാം സീസൺ (2015)
[തിരുത്തുക]2015 ജൂലൈയിൽ പീറ്റർ റെയ്ഡിനു പകരം നിക്കോളാസ് അനെൽക്ക പരിശീലക സ്ഥാനം ഏറ്റെടുത്തു. ഇതോടെ അനെൽക്ക പരിശീലകനും കളിക്കാരനുമായി.[7]ഫ്രാൻസ് ബെർട്ടിൻ സീസണിന്റെ തുടക്കത്തിൽ ക്യാപ്റ്റനായി നിയമിതനായി. രണ്ടാം സീസണിൽ 14 മത്സരങ്ങളിൽ നിന്ന് 4 മത്സരങ്ങളിൽ വിജയിച്ചു. ഗ്രൂപ്പ് പട്ടികയിൽ ആറാം സ്ഥാനത്തായിരുന്നു മുംബൈ.
പോയിന്റ് പട്ടിക
[തിരുത്തുക]Season | League | Finals | Top goalscorer | Managers | |||||||||
---|---|---|---|---|---|---|---|---|---|---|---|---|---|
Div. | Pos. | Pl. | W | D | L | GS | GA | P | Name | League | |||
2014 | ISL | 7 | 14 | 4 | 4 | 6 | 12 | 21 | 16 | - | André Moritz | 3 | Peter Reid |
2015 | ISL | 6 | 14 | 4 | 4 | 6 | 16 | 26 | 16 | - | Sunil Chhetri | 7 | Nicolas Anelka |
2016 | ISL | TBD | 14 | TBD | - | TBD | TBD | Alexandre Guimarães |
സ്റ്റേഡിയം
[തിരുത്തുക]2014, 2015 സീസണുകളിൽ മുബൈയിലെ ഡി.വൈ. പാട്ടീൽ സ്റ്റേഡിയമായിരുന്നു മുംബൈ സിറ്റി എഫ് സിയുടെ ഹം ഗ്രൗണ്ട്. എന്നാൽ 2016 സീസണിൽ അന്ധേരി സ്പോർട്സ് കോംപ്ലക്സ് ആയിരിക്കും ടീമിന്റെ ഹോം ഗ്രൗണ്ട്.
കളിക്കാർ
[തിരുത്തുക]നിലവിലെ ടീം
[തിരുത്തുക]കുറിപ്പ്: ഫിഫ യോഗ്യതാ നിയമ പ്രകാരമുള്ള രാജ്യത്തിന്റെ പതാകയാണ് നൽകിയിരിക്കുന്നത്. കളിക്കാർക്ക് ചിലപ്പോൾ ഒന്നിൽ കൂടുതൽ പൗരത്വമുണ്ടാകാം.
ടീം മാനേജ്‌മെന്റ്
[തിരുത്തുക]സ്ഥാനം | പേര് |
---|---|
മാനേജർ | ROBERT BAKKINGHAM |
സഹ പരിശീലകൻ |
Alex Ambrose |
സഹ പരിശീലകൻ |
Juliano Fontana |
ഗോൾകീപ്പിങ് കോച്ച് |
Martin Ruiz S.[8] |
കിറ്റ് സ്പോൺസർമാർ
[തിരുത്തുക]കാലയളവ് | കിറ്റ് സ്പോൺസർ |
ഷർട്ട് സ്പോൺസർ |
---|---|---|
2014 | - |
Jabong.com |
2015 – | പ്യൂമ | ACE Group |
റെക്കോർഡുകൾ
[തിരുത്തുക]കൂടുതൽ ഗോൾ നേടിയവർ
[തിരുത്തുക]Name | Years | League | Finals | Total | |
---|---|---|---|---|---|
1 | സുനിൽ ഛേത്രി |
2015 | 7 !7 (11) | 00 !0- 0(-) | 7 !7 (11) |
2 | ആന്ദേ മോറിറ്റ്സ് |
2014 | 3 !3 (9) | 00 !0- 0(-) | 3 !3 (9) |
3 | Frédéric Piquionne | 2015 | 3 !3 (12) | 00 !0- 0(-) | 3 !3 (12) |
4 | Sony Norde | 2015 | 3 !3 (12) | 00 !0- 0(-) | 3 !3 (12) |
5 | നിക്കോളാസ് അനെൽക്ക |
2014-15 | 2 !2 (7) | 00 !0- 0(-) | 2 !2 (7) |
മാനേജർമാർ
[തിരുത്തുക]Name | Nationality | From | To | P | W | D | L | GF | GA | Win% |
---|---|---|---|---|---|---|---|---|---|---|
പീറ്റർ റെയ്ഡ് |
ഇംഗ്ലണ്ട്ഇംഗ്ലണ്ട് | 4 സെപ്റ്റംബർ 2014[9] | 2014 | |||||||
നിക്കോളാസ് അനെൽക്ക |
ഫ്രാൻസ്ഫ്രാൻസ് | 3 ജൂലൈ 2015[10] | 2015 | |||||||
Alexandre Guimarães | കോസ്റ്റ റീക്കകോസ്റ്ററിക്ക | 19 ഏപ്രിൽ 2016[11] |
References
[തിരുത്തുക]- ↑ 1.0 1.1 Basu, Saumyajit.
- ↑ "Crystal Palace team up with Mumbai City FC in search for Indian star" Archived 2015-09-23 at the Wayback Machine..
- ↑ Nandini Raghavendra (3 September 2014).
- ↑ "Indian Super League sees interest from 30 franchise bidders".
- ↑ "Nicolas Anelka joins Mumbai City in Indian Super League" Archived 2014-10-10 at the Wayback Machine..
- ↑ "ISL: Mumbai City FC sign Freddie Ljungberg".
- ↑ "ISL: Mumbai City FC sign Freddie Ljungberg".
- ↑ "Nicolas Anelka named Mumbai City player-manager".
- ↑ "Peter Reid to manage Indian Super League side Mumbai FC".
- ↑ "Nicolas Anelka named Mumbai City player-manager".
- ↑ "ISL news: Mumbai City FC name Alexandre Guimaraes as Nicolas Anelka's replacement". ibtimes.co.in.