മൊണ്ടേക് സിങ് അലുവാലിയ
മൊണ്ടേക് സിങ് അലുവാലിയ | |
---|---|
Deputy Chairman of the Planning Commission | |
പദവിയിൽ | |
ഓഫീസിൽ 6 July 2004 | |
പ്രധാനമന്ത്രി | Manmohan Singh |
മുൻഗാമി | K.C. Pant |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | New Delhi, India | 24 നവംബർ 1943
രാഷ്ട്രീയ കക്ഷി | Independent |
പങ്കാളി | Isher Judge Ahluwalia |
അൽമ മേറ്റർ | University of Delhi (B.A.) Magdalen College, Oxford (M.A. & M.Phil.) |
ജോലി | Economist Civil servant |
ഭാരതത്തിന്റെ കേന്ദ്ര ആസൂത്രണ കമ്മീഷൻ ഉപാധ്യക്ഷനാണ് മൊണ്ടേക് സിങ് അലുവാലിയ(ജനനം 24 നവംബർ 1943). 1980-കളിൽ ഇന്ത്യയിലെ സാമ്പത്തിക പരിഷ്‌ക്കരണങ്ങൾക്ക് നേതൃത്വം കൊടുത്തിരുന്നത് മൊണ്ടേക് സിങ് അലുവാലിയ ആയിരുന്നു. ഐ.എം.എഫിന്റെ ഇൻഡിപെന്റന്റ് ഇവാല്യുവേഷൻ ഓഫീസിലെ ആദ്യ ഡയറക്ടർ ആയും അലുവാലിയ സേവനമനുഷ്ടിച്ചിട്ടുണ്ട്.
ജീവിതരേഖ
[തിരുത്തുക]വഹിച്ച പദവികൾ
[തിരുത്തുക]ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയിൽ നിന്ന് ബിരുദാനന്തര ബിരുദം നേടിയ അലുവാലിയ, ലോക ബാങ്കിൽ ഉദ്യോഗസ്ഥനായി ചേർന്നു. ഇരുപത്തിയെട്ടാം വയസ്സിൽ ലോകബാങ്കിലെ പ്രായം കുറഞ്ഞ ഡിവിഷൻ ചീഫായി. പിന്നീട് ഐ.എം.എഫിൽ ചേർന്നു.
ഇന്ത്യൻ സിവിൽ സർവ്വീസ് അംഗമല്ലാത്ത ഇദ്ദേഹം കേന്ദ്ര ഗവൺമെന്റിലെ നിരവധി ഉന്നത ഉദ്യോഗ പദവികൾ വഹിച്ചു
- സെക്രട്ടറി, കേന്ദ്ര ധനകാര്യ വകുപ്പ്
- സെക്രട്ടറി, സാമ്പത്തിക കാര്യ വകുപ്പ്(Department of Economic Affairs)
- സെക്രട്ടറി, വാണിജ്യ മന്ത്രാലയം
- *മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ സാമ്പത്തിക ഉപദേഷ്ടാവ്
- 2007 ൽ വാഷിംഗ്ടൺ കേന്ദ്രമായ ഗ്രൂപ്പ് ഓഫ് തേർട്ടി എന്ന പ്രബല സാമ്പത്തികോപദേശക സമിതിയിൽ അംഗമായി.
==കൃതികൾ==BACK STAGE :the story behind india's high growth years
പുരസ്കാരങ്ങൾ
[തിരുത്തുക]വർഷം | പുരസ്കാരം | നൽകിയത് |
---|---|---|
2011 | ഹോണോറിസ് കോസ ഡോക്ടറേറ്റ് ഓഫ് സയൻസ് | ഐ.ഐ.ടി റൂർക്കെ.[1] |
2011 | പത്മവിഭൂഷൺ | ഭാരതത്തിന്റെ പ്രസിഡന്റ്. |
2008 | ഡോക്ടർ ഓഫ് സിവിൽ ലാ | ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി. |
വിമർശനങ്ങൾ
[തിരുത്തുക]മാധ്യമങ്ങളും പ്രധാന രാഷ്ടീയ പാർട്ടികളും അലുവാലിയയുടെ വികസന കാഴ്ചപ്പാടുകളോടും നിലപാടുകളോടും രൂക്ഷമായ വിമർശനങ്ങളുന്നയിച്ചിട്ടുണ്ട്.
വിവാദ നിലപാടുകൾ
[തിരുത്തുക]- നെൽക്കൃഷി കേരളത്തിന് മാതൃകയല്ല. കേരളത്തിലുള്ളവർക്ക് വരുമാനം കൂടുതലായതിനാൽ ഭക്ഷ്യവസ്തുക്കളുടെ വില കൂടിയാലും പ്രശ്നമല്ല. എമർജിങ് കേരള നിക്ഷേപക സംഗമത്തിന്റെ ആദ്യദിനത്തിന്റെ "കേരള വികസന മാതൃക: ത്വരിത, സുസ്ഥിര വികസനം സാധ്യമാക്കൽ" എന്ന വിഷയത്തിലുള്ള പ്ലീനറി സമ്മേളനം ഉദ്ഘാടനം ചെയ്യവെയാണ് അദ്ദേഹം ഈ വിവാദപ്രസ്താവന നടത്തിയത്. ഇവിടെ അരിയില്ലെങ്കിൽ മറ്റു സംസ്ഥാനങ്ങളിൽനിന്ന് ഇറക്കുമതിചെയ്യാം. കേരളം ഊന്നൽ നൽകേണ്ടത് ഐടി, ടൂറിസം, ആയുർവേദം തുടങ്ങിയ മേഖലകളിലാണ്. റബർ, ഏലം, പഴം എന്നീ കൃഷികൾ ഉയർന്ന മൂല്യമുള്ളവയായി മാറുകയാണ്. സബ്സിഡിക്ക് പ്രധാന്യമുണ്ടെങ്കിലും ദുർബലവിഭാഗങ്ങളെ ലക്ഷ്യംവച്ചുള്ള സബ്സിഡി കേരളം കുറയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു[2].
അവലംബം
[തിരുത്തുക]- ↑ Doctorate, Ahluwalia (12 November 2011). "Ahluwalia awarded Honorary Doctorate". Zee news. Retrieved 12 November 2011.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2012-09-16. Retrieved 2012-09-16.
അധിക വായനയ്ക്ക്
[തിരുത്തുക]പുറം കണ്ണികൾ
[തിരുത്തുക]- IMF entry on Montek Singh Ahluwalia
- Montek Singh Ahluwalia's address at IIM Ahmedabad in Mp3
- For a critical review of aspects of Montek Ahluwalia's economic policy-making, see "Fallacious Finance: Congress, BJP, CPI-M et al may be leading India to hyperinflation" first published in The Statesman newspaper, 5 March 2007 Editorial Page Special Article www.thestatesman.net, now also at "Fallacious Finance: Congress, BJP, CPI-M et al may be leading India to hyperinflation". independentindian.com