Jump to content

മഹാദേവി വർമ്മ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Mahadevi Varma എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
മഹാദേവി വർമ്മ
महादेवी वर्मा
Mahadevi Varma
ജനനം(1907-03-26)26 മാർച്ച് 1907
ഫറൂഖാബാദ്, ഇപ്പോൾ ഉത്തർ പ്രദേശിൽ, ബ്രിട്ടീഷ് ഇന്ത്യ
മരണം11 സെപ്റ്റംബർ 1987(1987-09-11) (പ്രായം 80)
അലഹബാദ്, പ്രദേശ്, ഇന്ത്യ
തൊഴിൽഎഴുത്തുകാരി, കവി, ചിത്രകാരി സ്വാതന്ത്ര്യസമര സേനാനി, സ്ത്രീ അവകാശ പ്രവർത്തക, വിദ്യാഭ്യാസ വിചക്ഷണ
ദേശീയത ഇന്ത്യ
പൗരത്വം ഇന്ത്യ
വിദ്യാഭ്യാസംഹൈസ്കൂൾ
പഠിച്ച വിദ്യാലയംക്രോസ്ത്വൈറ്റ് ഗേൾസ് സ്കൂൾ, അലഹബാദ്, ഉത്തർ പ്രദേശ്
Periodഛായാവാദ്
Genreകവിത, സാഹിത്യം, ചിത്രരചന
അവാർഡുകൾ1979: സാഹിത്യ അക്കാദമി ഫെലോഷിപ്പ്
1982: ജ്ഞാനപീഠം പുരസ്കാരം
1956: പത്മഭൂഷൺ
1988: പത്മവിഭൂഷൺ

മഹാദേവി വർമ്മ (ഹിന്ദി: महादेवी वर्मा) (1907സെപ്റ്റംബർ 11, 1987)ഒരു പ്രശസ്ത ഹിന്ദി കവയിത്രിയായിരുന്നു.[1] 1907-ൽ ഉത്തർപ്രദേശിലെ ഫരൂഖാബാദിൽ ജനിച്ചു. "ആധുനിക കാലത്തെ മീര" എന്നാണ് ഇവർ വിശേഷിക്കപ്പെട്ടിരുന്നത്.[2] ആധുനിക ഹിന്ദി സാഹിത്യത്തിലെ കാല്പനികതയുടെ കാലമായ ഛായാവാദി കാലഘട്ടത്തിലെ ഏറ്റവും പ്രധാന കവികളിലൊരാളായിരുന്നു ഇവർ.

ജീവിത രേഖ

[തിരുത്തുക]

ഭഗൽപ്പൂരിൽ കോളേജ് അദ്ധ്യാപകനായിരുന്ന ഗോവിന്ദപ്രസാദ് വർമ്മയുടേയും ഹേംറാണി ദേവിയുടെയും പുത്രിയായി 1907 മാർച്ച് 26നു പുലർച്ചേ 6 മണിക്ക് ജനിച്ചു. ഏഴു തലമുറകൾ(ഏകദേശം 200 വർഷങ്ങൾ)ക്കു ശേഷമായിരുന്നു, ആ കുടുംബത്തിൽ ഒരു പെൺകുഞ്ഞു ജനിക്കുന്നത്. അത് ദേവിയുടെ അനുഗ്രഹമായി കരുത്തിയ ഗോവിന്ദ പ്രസാദിന്റെ അച്ഛനാണ് കുഞ്ഞിനു മഹാദേവി എന്നു പേര് നൽകിയത്.[3]

പ്രധാന കൃതികൾ

[തിരുത്തുക]

കവിതകൾ

[തിരുത്തുക]

     1. നീഹാർ (1930)
     2. രശ്മി (1932)
     3. നീരജ (1934)
     4. സന്ധ്യാഗീത് (1934)
     5. ദീപ്ഗീത്

      6. യാമ (1936)
      7. സപ്തപർണ്ണ (വിവർത്തനം-1942)
      8. ദീപ്ശിഖ (1942)
      9. ശാന്തിനി (1964)
      10. നീലാംബര

      11. ഗീത്പർവ (1970)
      12. പരിക്രമ (1974)
      13. പ്രഥമ് ആയാം (1974)
      14. അഗ്നിരേഖ (1990)
      15. മേരി പ്രിയ കവിതായെം

ഗദ്യ കൃതികൾ

[തിരുത്തുക]

     1. അതീത് കെ ചൽച്ചിത്ര (1941)
     2. ശൃംഖല കീ കഡിയ (1942)
     3. സ്മൃതി കീ രേഖായേം (1943)
     4. പഥ് കേ സാഥീ (1956)

     5. ക്ഷണ്ഡഃ (1956)
     6. സാഹിത്യകാർ കീ അസ്താ (1960)
     7. സങ്കൽപ്പീഠ (1969)
     8. മേരാ പരിവാർ (1990)

     9. സംഭാഷൺ (1956)

പുരസ്കാരങ്ങൾ

[തിരുത്തുക]

1956-ൽ ഭാരത സർക്കാർ പദ്മഭൂഷൺ നൽകി ഇവരെ ആദരിച്ചു. 1976-ൽ ഭാരത സർക്കാരിന്റെ ഏറ്റവും ഉയർന്ന സാഹിത്യ പുരസ്കാരമായ കേന്ദ്ര സാഹിത്യ അക്കാദമി ഫെല്ലോഷിപ്പ് ലഭിച്ചു. ഈ പുരസ്കാരം നേടുന്ന ആദ്യ വനിതയാണിവർ. 1982-ൽ ജ്ഞാനപീഠവും ലഭിച്ചു.[4][5] മരണാനന്തരം, 1988ൽ പത്മവിഭൂഷൺ നൽകിയും മഹാദേവി വർമ്മയ്ക്കു രാഷ്ട്രം ആദരവർപ്പിച്ചു.

കൂടുതൽ വായനയ്ക്ക്

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. "indohistory.com/". Archived from the original on 2019-09-12. Retrieved 2013-05-31.
  2. "Mahadevi Verma: Modern Meera". Archived from the original on 2007-03-21. Retrieved 2013-05-31.
  3. ഡോക്ടർ രാജ്കുമാർ സിങ്ങ് എഴുതിയ "महादेवी वर्मा: जन्म, शैशवावस्था एवं बाल्यावस्था" എന്ന ഗ്രന്ഥത്തിന്റെ 38, 39,40 പേജുകൾ
  4. "Bhartiya Jnanpith - Official web site". Archived from the original on 2012-02-18. Retrieved 2013-05-31.
  5. webindia123


"https://ml.wikipedia.org/w/index.php?title=മഹാദേവി_വർമ്മ&oldid=3986039" എന്ന താളിൽനിന്ന് ശേഖരിച്ചത്