ലൗഘീദ് ദ്വീപ്
ദൃശ്യരൂപം
(Lougheed Island എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Geography | |
---|---|
Location | Arctic Ocean |
Coordinates | 77°24′N 105°15′W / 77.400°N 105.250°W |
Archipelago | Findlay Group Queen Elizabeth Islands Canadian Arctic Archipelago |
Area | 1,312 കി.m2 (507 ച മൈ) |
Length | 78 km (48.5 mi) |
Width | 23 km (14.3 mi) |
Administration | |
Canada | |
Territory | Nunavut |
Region | Qikiqtaaluk |
Demographics | |
Population | Uninhabited |
ലൗഘീദ് ദ്വീപ് കനേഡിയൻ ആർട്ടിക് ദ്വീപസമൂഹത്തിലെ ക്വിക്കിറ്റാലുക്ക് മേഖലയിലെ നുനാവട്ടിലെ ജനവാസമില്ലാത്ത ദ്വീപുകളിലൊന്നാണ്. ഈ ദ്വീപിൻറെ ഏകദേശ വലിപ്പം 1,312 ചതുരശ്ര കിലോമീറ്റർ (507 ചതുരശ്ര മൈൽ) ആണ്. മറ്റ് കനേഡിയൻ ആർട്ടിക് ദ്വീപുകളുമായി താരതമ്യപ്പെടുത്തുമ്പോൾ താരതമ്യേന ഒറ്റപ്പെട്ടുകിടക്കുന്ന ഈ ദ്വീപ് ആർട്ടിക് സമുദ്രത്തിൽ, വടക്കുകിഴക്ക് എല്ലെഫ് റിംഗ്നെസ് ദ്വീപിനും തെക്ക് പടിഞ്ഞാറ് മെൽവില്ലെ ദ്വീപിനും ഇടയിൽ സ്ഥിതിചെയ്യുന്നു. ഇത് ഫൈൻഡ്ലേ ദ്വീപുകളുടെ ഭാഗമാണ്.
ചരിത്രം
[തിരുത്തുക]1916-ൽ കനേഡിയൻ ആർട്ടിക് പര്യവേഷണത്തിനിടെ വിൽഹൽമുർ സ്റ്റെഫാൻസൺ ആണ് ഈ ദ്വീപ് ആദ്യമായി കണ്ടത്.[1] കനേഡിയൻ വ്യവസായിയും രാഷ്ട്രീയക്കാരനുമായിരു്ന ജെയിംസ് അലക്‌സാണ്ടർ ലൗഘീദിന്റെ പേരിലാണ് ഈ ദ്വീപ് അറിയപ്പെടുന്നത്.
അവലംബം
[തിരുത്തുക]- ↑ Stefansson, Vilhjalmur (1922). The Friendly Arctic: The Story of Five Years in Polar Regions. New York: Macmillan.