ലോറൈൻ ബ്രാക്കോ
ലോറൈൻ ബ്രാക്കോ | |
---|---|
ജനനം | ബ്രൂക്ൿലിൻ, ന്യൂയോർക്ക്, യു.എസ്. | ഒക്ടോബർ 2, 1954
തൊഴിൽ | നടി |
സജീവ കാലം | 1979–ഇതുവരെ |
ജീവിതപങ്കാളി(കൾ) | |
പങ്കാളി(കൾ) | ഹാർവി കേറ്റ് (1982–1993) |
കുട്ടികൾ | 2 |
ബന്ധുക്കൾ | എലിസബത്ത് ബ്രാക്കോ (sister) |
ലോറൈൻ ബ്രാക്കോ (Italian: [ˈbrakko]; ജനനം ഒക്ടോബർ 2, 1954)[1] ഒരു അമേരിക്കൻ നടിയാണ്. 1990 ലെ മാർട്ടിൻ സ്കോർസെസെ ചലച്ചിത്രമായ ഗുഡ്ഫെല്ലാസിലെ കാരെൻ ഫ്രീഡ്‌മാൻ ഹിൽ എന്ന കഥാപാത്രമായി അഭിനയയിച്ചതിലൂടെ കൂടുതലായി അറിയപ്പെടുന്ന അവർക്ക് ഈ വേഷം മികച്ച സഹനടിക്കുള്ള അക്കാദമി അവാർഡ് നേടിക്കൊടുത്തു. ദി സോപ്രാനോസ് എന്ന എച്ച്ബിഒ പരമ്പരയിലെ ഡോ. ജെന്നിഫർ മെൽഫി എന്ന കഥാപാത്രവും ശ്രദ്ധിക്കപ്പെട്ടിരുന്നു.
ആദ്യകാലജീവിതം
[തിരുത്തുക]ന്യൂയോർക്കിലെ ബ്രൂക്ലിനിലെ ബേ റിഡ്ജ് പരിസരത്താണ് ബ്രാക്കോ ജനിച്ചത്. എലീൻ (മുമ്പ്, മോളിനെക്സ്, ജീവിതകാലം: 1926-2010) സാൽവറ്റോർ ബ്രാക്കോ സീനിയർ എന്നിവരാണ് മാതാപിതാക്കൾ. അവൾക്ക് ഒരു സഹോദരിയും (നടി എലിസബത്ത് ബ്രാക്കോ), സാൽവറ്റോർ, ജൂനിയർ എന്ന പേരിൽ ഒരു സഹോദരനുമുണ്ട്. അവളുടെ പിതാവ് ഇറ്റാലിയൻ വംശജനും മാതാവ് ഇംഗ്ലണ്ടിൽ ജനിച്ച ഫ്രഞ്ച് വംശജയുമാണ്.[2][3] രണ്ടാം ലോകമഹായുദ്ധസമയത്ത് അവളുടെ മാതാപിതാക്കൾ കണ്ടുമുട്ടുകയും ഒരു യുദ്ധ വധുവായി എലീൻ സാൽവത്തോർ ബ്രാക്കോയോടൊപ്പം അമേരിക്കയിലേക്ക് എത്തുകയും ചെയ്തു.[4][5] ലോംഗ് ഐലൻഡിലെ വെസ്റ്റ്ബറിയിലെ മാക്സ്വെൽ ഡ്രൈവിൽ ബ്രാക്കോ വളരുകയും 1972 ൽ ഹിക്സ്വില്ലെ ഹൈസ്കൂളിൽ നിന്ന് ബിരുദം നേടുകയും ചെയ്തു. ഇംഗ്ലീഷ്, ഫ്രഞ്ച്, ഇറ്റാലിയൻ ഭാഷകൾ ബ്രാക്കോ നന്നായി കൈകാര്യം ചെയ്യുന്നു.
ഔദ്യോഗികജീവിതം
[തിരുത്തുക]1974 ൽ ബ്രാക്കോ ഫ്രാൻസിലേക്ക് മാറുകയും അവിടെ ജീൻ-പോൾ ഗാൽട്ടിയറുടെ ഒരു ഫാഷൻ മോഡലായി ജോലിയെടുക്കുകയും ചെയ്തു. ഒരു പതിറ്റാണ്ടോളം അവൾ അവിടെ താമസിച്ചു.[6]
മോഡലിംഗിനിടയിൽ, ഫ്രഞ്ച് നാടകകൃത്തായ മാർക്ക് കമോലെറ്റി, ബ്രാക്കോയെ സമീപിക്കുകയും അദ്ദേഹത്തിന്റെ ഒരു നാടകമായ ഡ്യുവോസ് സർ കാനാപെ (1979) എന്ന രചനയുടെ ചലച്ചിത്രാവിഷ്കാരത്തിൽ ഒരു പ്രധാന വേഷം വാഗ്ദാനം ചെയ്യുകയും ചെയ്തു. താൻ ഒരു നടിയാകുമെന്ന ബ്രാക്കോ ചിന്തിച്ചിരുന്നില്ല എന്നതിനാൽ, തുടക്കത്തിൽ വിസമ്മതിച്ചു. ഒടുവിൽ അവൾ ആ സിനിമയിൽ അഭിനയിക്കുകയും പക്ഷേ അനുഭവം "ബോറടിപ്പിക്കുന്നതും" അവളുടെ പ്രകടനം "ഭയങ്കരവും" ആണെന്നു കണ്ടെത്തി. എന്നിരുന്നാലും, മറ്റ് രണ്ട് ഫ്രഞ്ച് സിനിമകളിൽക്കൂടി പണത്തിനായി അവർ അഭിനയിച്ചു.
കുറച്ച് പരിശീലനം നേടിയാൽ അഭിനയം ആസ്വദിക്കാമെന്ന് അവളുടെ ഒരു സുഹൃത്ത് നിർദ്ദേശിച്ചതിന് ശേഷം, ജോൺ സ്ട്രാസ്ബെർഗിനൊപ്പം അവർ സെമിനാറുകൾ നടത്തി. അഭിനയ പാഠങ്ങൾ ഇഷ്ടപ്പെട്ടിരുന്നുവെങ്കിലും തന്റെ കഴിവുകളെക്കുറിച്ച് അവൾക്ക് ഇപ്പോഴും ഉറപ്പില്ലായിരുന്നു.[7]
1980 കളിൽ റേഡിയോ ലക്സംബർഗിൽ ഡിസ്ക് ജോക്കിയായി അവർ ജോലി ചെയ്തു. ക്രൈം സ്റ്റോറി എന്ന പരമ്പരയുടെ ആദ്യ സീസണിലെ "ഹൈഡ് ആന്റ് ഗോ തീഫ്" എന്ന എപ്പിസോഡിൽ പോൾ ഗിൽഫോയ്‌ലിന്റെ ബന്ദിയായി അവർ പ്രത്യക്ഷപ്പെട്ടു. അവളുടെ സഹോദരി എലിസബത്ത് പരമ്പരയുടെ തുടക്കത്തിൽ ഒരു ബന്ദിയായി അഭിനയിച്ചിരുന്നു.
സ്വകാര്യജീവിതം
[തിരുത്തുക]ബ്രാക്കോ വിവാഹിതയാകുകയം രണ്ടുതവണ വിവാഹമോചനം നടത്തുകയും ചെയ്തിരുന്നു.
1979 ൽ ഫ്രഞ്ച്കാരനായ ഡാനിയേൽ ഗ്വാർഡിനെ വിവാഹം കഴിക്കുകയും 1982 ൽ അവർ വിവാഹമോചനം നേടുകയും ചെയ്തു. അവരുടെ മകൾ നടിയായ മാർഗോക്സ് ഗുവാർഡ് ആണ്.[8]
പാരീസിൽ താമസിക്കുന്നതിനിടെ കണ്ടുമുട്ടിയ നടൻ ഹാർവി കീറ്റലുമായി 12 വർഷത്തെ ഒരു ബന്ധത്തിലായിരുന്നു അവർ. അവർക്ക് സ്റ്റെല്ല കീറ്റൽ (ജനനം 1985) എന്ന പേരിൽ ഒരു മകളുണ്ട്. ബ്രാക്കോയും കീറ്റലും തമ്മിൽ മകൾ സ്റ്റെല്ലക്കുവേണ്ടി ഒരു നീണ്ട നിയമ പോരാട്ടം നടത്തുകയും ഇത് ബ്രാക്കോക്ക് വിഷാദ രോഗത്തിനു കാരണമാകുകയും അഭിനയ വേഷങ്ങൾ നഷ്ടപ്പെടുന്നതിനും, നിയമനടപടികൾക്കായി 2 മില്യൺ ഡോളറിന്റെ ചിലവിനുമിടയാക്കി.[9][10]
1994 ൽ നടൻ എഡ്വേർഡ് ജെയിംസ് ഓൾമോസുമായുള്ളതായിരുന്നു ബ്രാക്കോയുടെ രണ്ടാമത്തെ വിവാഹം; 2002 ൽ അവർ വിവാഹമോചനം നേടി.[11] ഷോട്ടോകാൻ കരാട്ടെ പരിശീലകയാണ് ബ്രാക്കോ.[12]
അവലംബം
[തിരുത്തുക]- ↑ Bracco On the Couch, p. 38.
- ↑ Jay Carr (October 15, 1987). "Lorraine Bracco Savors Her Big Break As A Hollywood Strong Woman". Chicago Tribune. Archived from the original on 2013-03-19. Retrieved 2020-03-25.
- ↑ Witchel, Alex (September 27, 1990). "A Mafia Wife Makes Lorraine Bracco a Princess". The New York Times.
- ↑ "Eileen Bracco Obituary – NJ, NJ | The Record". legacy.com. 28 November 2010. Retrieved June 3, 2015.
- ↑ "Obituaries: Bracco, Salvatore Sr". The Journal News. March 19, 2013. Archived from the original on March 19, 2013. Retrieved April 15, 2017.
- ↑ Daniel Simone (December 14, 2007). "Who's Here: Lorraine Bracco – Actor". Dan's Papers. Archived from the original on December 1, 2008.
- ↑ Bracco, On the Couch
- ↑ Geraldine Fabrikant, Bankruptcy? Tougher Than Counseling a Soprano, January 1, 2006
- ↑ John Lombardi (January 12, 1998). "Scenes From a Bad Movie Marriage". New York Magazine.
- ↑ Bracco On the Couch, p. 129.
- ↑ Geraldine Fabrikant, Bankruptcy? Tougher Than Counseling a Soprano, January 1, 2006
- ↑ Bracco On the Couch, p. 129.