Jump to content

ലോകൊറോകൊ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(LocoRoco എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
LocoRoco
LocoRoco EU Box cover
European cover art
വികസിപ്പിച്ചത്SCE Japan Studio
പുറത്തിറക്കിയത്Sony Computer Entertainment
സംവിധാനംTsutomu Kouno
രൂപകൽപ്പനTsutomu Kouno
ആർട്ടിസ്റ്റ്(കൾ)Keigo Tsuchiya
സംഗീതംNobuyuki Shimizu
Kemmei Adachi
പ്ലാറ്റ്ഫോം(കൾ)PlayStation Portable, JavaME, PlayStation 4 (remastered)
പുറത്തിറക്കിയത്
  • EU: June 23, 2006
  • JP: July 13, 2006
  • NA: September 5, 2006
വിഭാഗ(ങ്ങൾ)Platform, puzzle
തര(ങ്ങൾ)Single-player

ഒരു പ്ലാറ്റ്ഫോം വീഡിയോ ഗെയിമാണ് ലോകൊറോകൊ (LocoRoco)എസ്.സി.ഇ ജപ്പാൻ സ്റ്റുഡിയോ എന്ന ഡവലപ്പർ വികസിപ്പിച്ച് സോണി കമ്പൂട്ടർ എന്റർടൈൻമെന്റ് ആണ് പുറത്തിറക്കിയത്. 2006 ലാണ് ഇത് പുറത്തിറങ്ങിയത്.  സുതോമ കോനു എന്ന ജപ്പാൻ ഗെയിം ഡെവെലപ്പർ ആണ് ഈ പ്ലാറ്റ്ഫോം വീഡിയോ ഗെയിം വികസിപ്പിച്ചത്. ഒരാൾമാത്രം കളിക്കാവുന്ന ഈ ഗെയിമിലെ കഥാപാത്രങ്ങളായ ലോകൊറോകൊയും കൂട്ടുകാരും കാഴ്ചയിൽ പലനിറത്തിലുള്ള ജലാറ്റിൻ രൂപങ്ങളാണ്.   ലോകൊറോകൊയ്ക്കു പുറമെ അപകടകാരിയായ മൂജ ട്രൂപ്പ് , അപകടങ്ങളിൽ ലോകൊറോകൊയെ സഹായിക്കാൻ വരുന്ന മറ്റ് വിചിത്രജീവികളും ഗെയിമിൽ പ്രത്യക്ഷമാകുന്ന മറ്റു കഥാപാത്രങ്ങളാണ്.

ലോകൊറോകൊക്ക് പ്രത്യേക ബെറി പഴങ്ങൾ കഴിക്കുന്നതിലൂടെ തന്റെ ശരീര വലിപ്പം കൂട്ടുവാനും പിന്നീട് ഇടുങ്ങിയ ഇടങ്ങളിലൂടെ കടന്നുപോകാൻ വേണ്ടി വിഭജിക്കുകയും വീണ്ടും യോജിക്കാനും ശരീരം കൊണ്ട് സാധ്യമാണ്.  ആകർഷണീയമായ വർണ്ണങ്ങളും അതിന്റെ ശബ്ദ-സംഗീത ഗതികളും കളിയുടെ സവിശേഷതകളാണ്. 2006 ൽ ഗെയിമിംഗ് പ്രെസ്സിൽ നിന്നും ധാരാളം പുരസ്കാരങ്ങൾ ലോകൊറോകൊ നേടി. അതിന്റെ വിജയഗാഥ തുടർന്നുള്ള നാല് ലോകൊറോകൊ ടൈറ്റിലുകളുടെ വികസനത്തിന് വഴിയൊരുക്കി.[1][full citation needed]

കഥാവസ്തു

[തിരുത്തുക]

അകലെയുള്ള ഒരു ഗ്രഹത്തിൽ സമാധാനത്തോടെ ജീവിക്കുന്ന ലോകൊറോകൊയും അവരുടെ കൂട്ടുകാരായ മൂയി മുയിയും സസ്യങ്ങൾ വളർത്തി പ്രകൃതി  സംരക്ഷണതിൽ ഏർപ്പെടുകയും , ഗ്രഹത്തെ മനോഹരമാക്കി മാറ്റുവാനും, ദിവസങ്ങളോളം പാടുപെടുകയും ചെയ്യുന്നവരാണ്. മുജാ ട്രൂപ്പ് ഗ്രഹത്തിലേക്ക് പ്രവേശിച്ച് ആക്രമണം നടത്തുമ്പോൾ, ലോകൊറോകൊക്ക് ഈ ആക്രമണകാരികൾക്ക് നേരെ എങ്ങനെ പൊരുതി നിൽക്കണമെന്ന് നിശ്ചയമില്ലാതെ വരുന്നു. അതേ സമയം കളിക്കാരൻ അല്ലെങ്കിൽ കളിക്കാരി ലോജൂറോക്കോ വഴി നയിക്കാൻ കഴിവുള്ള "ഗ്രഹം" എന്ന കഥാപാത്രം ആവുകയും ലോകൊറോകൊക്ക് വേണ്ട നിർദ്ദേശങ്ങൾ നൽകി  മോജോ ട്രോപ്പോനെ പരാജയപ്പെടുത്തുകയും ഗ്രഹത്തെ അതിന്റെ സമാധാനപരമായ വഴികളിലേക്ക് തിരിച്ചുവിടുകയുമാണ് ചെയ്യേണ്ടത്.

പ്രമാണം:Locoroco-screen.jpg
മഞ്ഞ നിറത്തിലുള്ള കുൽച്ചെ (Kulche) എന്ന ലോകൊറോകൊ.

കളിക്കാരൻ അല്ലെങ്കിൽ കളിക്കാരി കണ്ടെത്തിയ ലോകൊറോകോയുടെ എണ്ണം, ഓരോ ഘട്ടങ്ങൾ പൂർത്തിയാകാനെടുത്ത സമയം തുടങ്ങിയ ഘടകങ്ങളാണ് കളിയുടെ പോയന്റ് നില കണക്കാക്കുന്നത്.  ഈ കളിയിൽ  ആറ് തരത്തിലുള്ള ലോകൊറോകൊകൾ ഉണ്ട്. ലോകൊറോകൊകളുടെ നിറം, രൂപം, അവർ പ്രത്യക്ഷപ്പെടുമ്പോൾ ഉണ്ടാകുന്ന പശ്ചാത്തല സംഗീതം എന്നീ മാറ്റങ്ങൾ കൊണ്ട് ഒരോ ലോകൊറോകൊകളേയും തിരിച്ചറിയാൻ സാധിക്കും. കളിക്കാരന് കളിയുടെ ഓരോ ഘട്ടങ്ങളിലും  കളിക്കായി ഉപയോഗിക്കാനാഗ്രഹിക്കുന്ന ലോകൊറോകൊയെ തിരഞ്ഞെടുക്കാം, എന്നിരുന്നാലും, പശ്ചാത്തല സംഗീതം, ലോകൊറോകൊയുടെ നിറം  എന്നീ മാറ്റങ്ങൾക്കപ്പുറത്ത് ഈ തിരഞ്ഞെടുപ്പ് അടിസ്ഥാനപരമായി കളിയെ ബാധിക്കുന്നില്ല. ലോകൊറോകൊകൾ  ജെലാറ്റിൻ നിർമിത രൂപങ്ങളാണ്, അതുകൊണ്ടു തന്നെ സാഹചങ്ങൾക്കനുസൃത  രൂപഭേദം വരുത്താൻ കഴിവുള്ളവരാണ്.

കളിയുടെ ആരംഭത്തിൽ കളിക്കാരൻ ഒരു ലോകോറോകൊയെ മാത്രം ഉപയോഗിച്ചാണ് കളി തുടങ്ങുന്നത്. ഈ ലോകോറോകൊ ബെറി പഴങ്ങൾ ഭക്ഷിക്കുമ്പോൾ അതിന്റെ ഇരട്ടിയായി വളരും, ലോകോറോകൊ അതിന്റെ പരമാവധി വലിപ്പമായ  ഇരുപത് ഇരട്ടി വരെ ആയി വളരും.   അമർത്തിയാൽ ലോകോറോകൊയെ വിഭജിക്കാം.

വികാസം

[തിരുത്തുക]
പ്രമാണം:Locoroco-sketch.jpg
Tsutomu Kouno's original sketch for Loco Roco, drawn on a പി.ഡി.എ., led to his idea of "rotating the landscape" as a key game mechanic.

സംഗീതം

[തിരുത്തുക]

ഒരു സാങ്കല്പിക ഭാഷയിലാണ് ഇതിലെ സംഗീതം. കളിടുടെ സ്രഷ്ടാവായ സുതോമ കോനു തന്നെയാണ് ഈ  സാങ്കല്പിക ഭാഷയിലുള്ള സംഗീതവും നിർമ്മിച്ചിരിക്കുന്നത്. ശബ്‌ദലേഖനത്തിൽ വ്യത്യസ്തമായ ആശയങ്ങൾ ഉണ്ടായിരുന്നിട്ടും  കളിയിലുടനീളം പാട്ടുകൾ സമന്വയിപ്പിക്കാൻ സാങ്കല്പിക ഭാഷ ഉപയോഗിച്ചതുകൊണ്ട് സഹായകമായി.

ലോകൊറോകൊയിലെ 42 സംഗീത ശബ്‌ദലേഖനം ഉൾപ്പെടുത്തിയ ലോകൊറോകൊ ഒറിജിനൽ സൗണ്ട്ട്രാക്ക്: ലോകൊറോകൊ നൊ ഉട്ട ‌എന്ന സംഗീത ആൽബം കൊളുംബിയ റെക്കോർഡ്സ് ഒക്ടോബർ 2006 ന് പുറത്തിറക്കിയിരുന്നു.[2]


അവലംബം

[തിരുത്തുക]
  1. http://au.gamespot.com/mobile/action/locoroco/index.html?tag=result;title;4[പ്രവർത്തിക്കാത്ത കണ്ണി]
  2. "LocoRoco Original Soundtrack: LocoRoco No Uta". Play Asia. Retrieved 2009-03-05.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ലോകൊറോകൊ&oldid=3085450" എന്ന താളിൽനിന്ന് ശേഖരിച്ചത്