ലളിത് മോഹൻ ബാനർജി
ലളിത് മോഹൻ ബാനർജി Lalit Mohan Banerjee | |
---|---|
ജനനം | West Bengal, India |
തൊഴിൽ | Surgeon |
അറിയപ്പെടുന്നത് | Medical academics |
പുരസ്കാരങ്ങൾ | Padma Bhushan |
ഒരു ഇന്ത്യൻ സർജൻ, മെഡിക്കൽ അക്കാദമിക്, കൊൽക്കത്ത സർവകലാശാലയിൽ നിന്ന് മാസ്റ്റർ ഓഫ് സർജറി ബിരുദം നേടിയ ആദ്യത്തെ മെഡിക്കൽ പ്രൊഫഷണൽ എന്നിവയൊക്കെയായിരുന്നു ലളിത് മോഹൻ ബാനർജി. [1] കൽക്കട്ട സർവ്വകലാശാലയുടെ ആർ. ജി. കർ മെഡിക്കൽ കോളജ് ആശുപത്രിയിൽ അദ്ദേഹം ശസ്ത്രക്രിയ പ്രൊഫസറായിരുന്നതു[2][3] കൂടാതെ ഇന്ത്യൻ പ്രസിഡന്റിന് സ്വകാര്യ സർജനുമായിരുന്നു അദ്ദേഹം. [4] അസോസിയേഷൻ ഓഫ് സർജൻസ് ഓഫ് ഇന്ത്യയുടെ സ്ഥാപകരിലൊരാളായ അദ്ദേഹം അതിന്റെ മൂന്നാമത്തെ പ്രസിഡന്റായിരുന്നു (1941-1942). [5] ഈ കാലഘട്ടത്തിലാണ് പ്രശസ്ത കവിയും നോബൽ സമ്മാന ജേതാവുമായ രബീന്ദ്രനാഥ ടാഗോറിന്റെ കൂടെ പ്രവർത്തിക്കാൻ അദ്ദേഹത്തിന് അവസരം ലഭിച്ചത്. വൈദ്യശാസ്ത്രത്തിന് നൽകിയ സംഭാവനകൾക്ക് 1955 ൽ ഏറ്റവും ഉയർന്ന മൂന്നാമത്തെ സിവിലിയൻ ബഹുമതിയായ് പദ്മഭൂഷൻ ഇന്ത്യൻ സർക്കാർ അദ്ദേഹത്തിന് നൽകി. [6] സോഡെപൂരിലെ ഒരു റോഡിന് ഡോ. എൽ എം ബാനർജി റോഡ് എന്ന് പേരിട്ടു. [7]
അവലംബം
[തിരുത്തുക]- ↑ "Asoke Kumar Bagchi" (PDF). National Medical Journal of India. 2005. Archived from the original (PDF) on 2021-05-25. Retrieved July 4, 2016.
- ↑ Seyed B. Mostofi (17 September 2004). Who's Who in Orthopedics. Springer Science & Business Media. pp. 294–. ISBN 978-1-85233-786-5.
- ↑ Debi Prasad Chattopadhyaya (1999). History of Science, Philosophy and Culture in Indian Civilization: pt. 1. Science, technology, imperialism and war. Pearson Education India. pp. 503–. ISBN 978-81-317-2818-5.
- ↑ Dilip Kumar Chakrabarti; Ramanuj Mukherjee; Samik Kumar Bandyopadhyay; Sasanka Nath; Saibal Kumar Mukherjee (October 2011). "R.G.Kar Medical College, Kolkata—A Premiere Institute of India". Indian J Surg. 73 (5): 390–393. doi:10.1007/s12262-011-0327-1. PMC 3208697. PMID 23024555.
{{cite journal}}
: CS1 maint: year (link) - ↑ "Past Presidents". Association of Surgeons of India. 2016. Retrieved July 4, 2016.
- ↑ "Padma Awards" (PDF). Ministry of Home Affairs, Government of India. 2016. Archived from the original (PDF) on November 15, 2014. Retrieved January 3, 2016.
- ↑ "Dr. L.M. Banerjee Road". Pinda.in. 2016. Retrieved July 4, 2016.