കോട്ടക്കൽ
കോട്ടക്കൽ | |
---|---|
Landscape of Kottakkal | |
Country | India |
State | കേരളം |
District | മലപ്പുറം |
• Chairperson | ഡോ: ഹനീഷ |
• Official | Malayalam, English |
സമയമേഖല | UTC 5:30 (IST) |
PIN | 676503 |
Telephone code | 91483 |
വാഹന റെജിസ്ട്രേഷൻ | KL-10,KL-65,KL-55 |
മലപ്പുറം ജില്ലയിൽ, ജില്ലാ ആസ്ഥാനത്തു നിന്നും ഏകദേശം 12 കി.മീ തെക്കു-പടിഞ്ഞാറ് ദിശയിൽ സ്ഥിതി ചെയ്യുന്ന ഒരു പട്ടണമാണ് കോട്ടയ്ക്കൽ. വൈദ്യരത്നം പി. എസ്. വാര്യർ സ്ഥാപിച്ച പ്രശസ്തമായ കോട്ടയ്ക്കൽ ആര്യ വൈദ്യശാല ഇവിടെയാണ് സ്ഥിതിചെയ്യുന്നത്. ഈ ഗ്രാമത്തെ വിശ്വപ്രശസ്തമാക്കിയത് ആര്യവൈദ്യശാലയുടെ പ്രശസ്തി തന്നെയാണ്. ആയുർവേദത്തിനു പുറമെ, ഗൃഹസാമഗ്രികളുടെ വ്യവസായം കൊണ്ടും ഇവിടം പ്രശസ്തമാണ്. മാർച്ച്-ഏപ്രിൽ മാസത്തിൽ നടക്കുന്ന കോട്ടയ്ക്കൽ പൂരവും പ്രശസ്തം തന്നെ. ചരിത്രം
18-ാം നൂറ്റാണ്ടിന്റെ ആദ്യപകുതി വരെ വള്ളുവനാട് രാജാവിന്റെ ഒരു ചെറിയ പട്ടാളത്താവളമായിരുന്നു ഈ പ്രദേശം. പഴയ കാലത്ത് സാമൂതിരി രാജാവിന്റെ നെടിയിരുപ്പ് സ്വരൂപത്തിൽ ഉൾപ്പെടുന്നതായിരുന്നു ഈ പ്രദേശങ്ങൾ. ഈ പ്രദേശത്തെ ജൻമി-നാടുവാഴി സമ്പ്രദായത്തിന് പന്ത്രണ്ടു നൂറ്റാണ്ടുകാലത്തെ പഴക്കമുണ്ടെന്നാണ് ചരിത്രപഠനങ്ങൾ സൂചിപ്പിക്കുന്നത്. പഴയ മദ്രാസ് സംസ്ഥാനത്തിന്റെ ഭാഗമായിരുന്ന ഈ ഗ്രാമം ബ്രിട്ടീഷ് ആധിപത്യത്തിനു തൊട്ടുമുമ്പു വരെ സാമൂതിരി രാജാവിന്റെ അധീനതയിലായിരുന്നു. ഇടക്കാലത്ത് ആക്രമണത്തിലൂടെ ഈ പ്രദേശം ടിപ്പുസുൽത്താൻ അധീനതയിലാക്കി. ടിപ്പുസുൽത്താന്റെ പടയോട്ടം ഈ പ്രദേശത്തുകൂടിയും കടന്നുപോയിട്ടുണ്ട്. പിന്നീട് മുൻകാലത്ത് കിഴക്കേ കോവിലകം, സാമൂതിരി കോവിലകം, ആഴ്‍വാഞ്ചേരിമന എന്നീ വൻകിട ജന്മി കുടുംബങ്ങളായിരുന്നു ഈ പ്രദേശത്തെ ഭൂസ്വത്തുക്കൾ മുഴുവൻ കൈയ്യടക്കിവച്ചിരുന്നത്. വള്ളുവക്കോനാതിരിയുടെ സേനാപതിയായിരുന്ന കരുവറയൂർ മൂസ്സത് പണികഴിപ്പിച്ച കോട്ടയും, കിടങ്ങുകളും, കൊത്തങ്ങളും ഇവിടെയുള്ളതുകൊണ്ടാവണം ഈ പ്രദേശത്തിനു കോട്ടക്കൽ എന്ന പേരു ലഭിച്ചത്. രാജഭരണത്തിന്റെയും, ബ്രിട്ടീഷ് സാമ്രാജ്യവാഴ്ചയുടെയും, ഫ്യൂഡൽ പ്രഭുവർഗ്ഗ സർവ്വാധിപത്യത്തിന്റെയും കയ്പുനീർ ഏറെ കുടിച്ചവരാണ് ഈ നാട്ടിലെ അടിസ്ഥാനവർഗ്ഗം. കാർഷികമേഖല മാത്രമായിരുന്നു ഏക വരുമാനമാർഗ്ഗം. ജന്മി-നാടുവാഴി സവർണ്ണക്കൂട്ടവും, കീഴാള അടിസ്ഥാനവർഗ്ഗവും എന്ന രണ്ടു തട്ടുകളിലായാണ് അന്നത്തെ സമൂഹം വിഭജിക്കപ്പെട്ടിരുന്നത്. ജന്മിമാരുടെ പാട്ടക്കുടിയാൻമാരും അടിയാൻമാരുമായ കർഷകതൊഴിലാളികളുമായിരുന്നു ഭൂരിപക്ഷം വരുന്ന സാധാരണ ജനത. ഇടത്തരക്കാർ വിരലിലെണ്ണാവുന്നവർ മാത്രമായിരുന്നു. കൃഷിക്കാരും കർഷക തൊഴിലാളികളും ദാരിദ്ര്യത്തിലും അജ്ഞതയിലുമായിരുന്നു ജീവിച്ചിരുന്നത്. 1930-കളുടെ അവസാനത്തിലാണ് ഈ പ്രദേശത്ത് സാമ്രാജ്യത്വവിരുദ്ധ പ്രസ്ഥാനങ്ങൾക്ക് നാന്ദി കുറിക്കുന്നത്. ജൻമിമാരുടെ അക്രമപിരിവുകൾക്കും ഒഴിപ്പിക്കലിനുമെതിരെ കൃഷിക്കാർ കർഷകപ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ നിരവധി പോരാട്ടങ്ങൾ നടത്തുകയുണ്ടായി. സ്വാതന്ത്ര്യസമരത്തോടനുബന്ധിച്ച് 1931-ൽ ഇവിടത്തെ ആയൂർവേദ കോളേജ് വിദ്യാർത്ഥികൾ സ്വാതന്ത്ര്യദിനം ആഘോഷിക്കാൻ ശ്രമിച്ചിരുന്നു. നവജീവൻ യുവജന സംഘം പ്രവർത്തകരായ പി.വി.കുട്ടികൃഷ്ണവാരിയർ, പി. ശങ്കരവാരിയർ, പുളിക്കൽ സൂപ്പിക്കുട്ടിക്കായ, സി.ആർ.വാര്യർ തുടങ്ങിയവർ അയിത്തോച്ചാടനത്തിനും അനാചാരങ്ങൾക്കുമെതിരെ പ്രവർത്തിച്ച മഹത് വ്യക്തികളാണ്. 1939-ലെ പറപ്പൂർ കേരള സംസ്ഥാന കോൺഗ്രസ്സ് സമ്മേളന വേദിയായതോടെ കോട്ടക്കൽ ദേശീയശ്രദ്ധ പതിഞ്ഞ നാടായി മാറി. 1902-ൽ രൂപംനൽകിയ ആര്യവൈദ്യസമാജം, കർഷക പ്രസ്ഥാനങ്ങൾ എന്നിവയെല്ലാം പഞ്ചായത്തിലെ സാമൂഹ്യ നവോത്ഥാനരംഗങ്ങളിൽ സജീവമായി പ്രവർത്തിച്ചു. 1936-ൽ രൂപം കൊണ്ടതാണ് നവജീവൻ യുവജനസംഘം എന്ന സാംസ്കാരികവേദി. 1914-ൽ പെൺകുട്ടികൾക്കായുള്ള ജി.എൽ.പി.സ്കൂൾ, 1920-ൽ കോട്ടക്കൽ കോവിലകത്തിലെ മാനദേവൻ രാജ സ്ഥാപിച്ച രാജാസ് ഹൈസ്ക്കൂൾ എന്നിവ ആദ്യകാലത്തേയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളാണ്. 1902-ൽ വൈദ്യരത്നം പി.എസ്.വാരിയർ സ്ഥാപിച്ച ആര്യ വൈദ്യശാലയും, ചികിത്സാലയവും ഇന്ന് ലോകപ്രശസ്തിയാർജ്ജിച്ച സ്ഥാപനമാണ്. ഈ പ്രദേശത്തെ ബഹുഭൂരിപക്ഷം സാധാരണക്കാർക്കും ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപാദം വരെ അക്ഷരം അന്യമായിരുന്നു. നിലത്തെഴുത്തു കേന്ദ്രങ്ങൾ മാത്രമായിരുന്നു അക്ഷരവിദ്യ പകർന്നു നൽകിയിരുന്ന സ്ഥാപനങ്ങൾ. വരേണ്യകുടുംബത്തിലുള്ളവർ കോട്ടക്കൽ രാജാസ് ഹൈസ്കൂളിൽ നിന്നും മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങളിൽനിന്നുമായിരുന്നു വിദ്യ നേടിയിരുന്നത്. ദേശീയസമരത്തിന്റെ ഭാഗമായ ഖിലാഫത്ത് സമരത്തിലും കോട്ടക്കലിലെ നിരവധി ദേശാഭിമാനികൾ പങ്കെടുത്തിട്ടുണ്ട്. അക്കാലത്ത് സമരക്കാരെ അമർച്ച ചെയ്യാൻ ബ്രിട്ടീഷ് പട്ടാളം ദേശത്തിലെ വീടുകൾ മുഴുവനും റെയ്ഡ് ചെയ്യുകയും പുരുഷൻമാരെ ബന്ധനസ്ഥരാക്കി കൊണ്ടുപോവുകയും ചെയ്തിട്ടുണ്ട്. ഇവരിൽ പലരും വർഷങ്ങളോളം ജയിലിൽ കിടക്കുകയോ, നാടു കടത്തപ്പെടുകയോ ഉണ്ടായി. തിരൂരങ്ങാടി പള്ളിയ്ക്കു ബ്രിട്ടീഷ് പട്ടാളം വെടിവെച്ചുവെന്ന വാർത്തയറിഞ്ഞ് രോഷാകുലരായ സമരക്കാർ തിരൂർ ട്രഷറി, കൽപകഞ്ചേരി സബ്രജിസ്റ്റാർ ഓഫീസ്, കൽപകഞ്ചേരി പോലീസ് സ്റ്റേഷൻ എന്നിവ ആക്രമിക്കുകയുണ്ടായി. ഇന്ന് നാനാജാതിമതസ്ഥരുടെ നിരവധി ആരാധനാലയങ്ങൾ കോട്ടക്കലിലുണ്ട്. വിശ്വംബരക്ഷേത്രം, വെങ്കിടത്തേവർ ശിവക്ഷേത്രം, ഇന്ത്യനൂർ മഹാഗണപതി ക്ഷേത്രം, പാലപ്പുറ ജുമാമസ്ജിദ്, പാലത്തറ ജുമാമസ്ജിദ്, സെന്റ് ജോർജ് സിറിയൻ പള്ളി, ആതുരമാത പള്ളി എന്നിവയാണ് പ്രധാന ദേവാലയങ്ങൾ. കോട്ടക്കൽ പൂരം, വെങ്കിടത്തേവർ ക്ഷേത്രോത്സവം, പാലപ്പുറ നേർച്ച തുടങ്ങി നിരവധി ഉത്സവാഘോഷങ്ങൾ ആണ്ടുതോറും നടന്നുവരുന്നു. സാഹിത്യകാരനായ പി.വി.കൃഷ്ണ വാര്യർ, കോട്ടക്കൽ ആര്യവൈദ്യശാലയുടെ മേധാവിയും പ്രമുഖ ആയൂർവേദ ഭിഷ്വഗ്വരനുമായ ഡോ.പി.കെ വാര്യർ, ആയൂർവേദപണ്ഡിതൻ വൈദ്യരത്നം പി.എസ്. വാര്യർ, മുൻ മന്ത്രി യു.എ ബിരാൻ സാഹിബ്, നർത്തകൻ കോട്ടക്കൽ ശശിധരൻ, കോട്ടക്കൽ ശിവരാമൻ തുടങ്ങിയവർ ഈ നാട്ടിൽ ജനിച്ച മഹത് വ്യക്തികളാണ്.ഇവിടുത്തെ പ്രശസ്ത മായ സ്കൂൾ ആണ് PKMMHSS
പ്രധാന സ്ഥാപനങ്ങൾ
[തിരുത്തുക]Digital seva csc, changuvetty
ടിപ് ടോപ് ഫർണിച്ചർ ഹെഡ്
Classy furniture Kottakkal
- കോട്ടക്കൽ ആര്യ വൈദ്യശാല - പ്രശസ്ത ആയുർവ്വേദ ചികിത്സാ കേന്ദ്രം
- പി.എസ്.വി നാട്യസംഘം - ആര്യ വൈദ്യശാലയോട് ചേർന്നു പ്രവർത്തിക്കുന്ന കഥകളി സംഘം
- ആയുർവ്വേദ മെഡിക്കൽ കോളജ്.
- ജി.ആർ.എച്ച്.എസ്.എസ്. കോട്ടക്കൽ[1]
- എ.എം.യു.പി സ്കൂൾ ആട്ടീരി
- കോട്ടക്കൽ വിദ്യാഭവൻ
- അഹമ്മദ് കുരിക്കൾ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂൾ(AKMHSS) കോട്ടൂർ
- ദി ബി സ്കൂൾ ഇൻറർനാഷണൽ
- അക്ഷയ സെന്റർ കോട്ടക്കൽ, ഫുട്ബോൾ ടർഫിൻ മുൻവശം
വെറ്ററിനറി ഹോസ്പിറ്റൽ, കോട്ടക്കൽ, വ്യാപാര ഭവന് താഴെ
എത്തിച്ചേരാനുള്ള വഴി
[തിരുത്തുക]വിമാന മാർഗ്ഗം:കരിപ്പൂർ വിമാനത്താവളത്തിൽ നിന്നും ഏകദേശം 25 കി.മീ സഞ്ചരിച്ചാൽ കോട്ടക്കലെത്താം ട്രെയിൻ മാർഗ്ഗം:തിരൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും 15 കി.മീ അകലെയാണ് കോട്ടക്കൽ.
NH-66 കോട്ടക്കൽ ചങ്കുവെട്ടി യിലൂടെ കടന്നു പോകുന്നു. തിരൂർ(15 കി.മീ.), കുറ്റിപ്പുറം(27 കി.മീ) എന്നിവയാണു ഏറ്റവും അടുത്ത റെയിൽ വേ സ്റ്റേഷനുകൾ. കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം ആണു ഏറ്റവും അടുത്ത വിമാനത്താവളം.
Image gallery
[തിരുത്തുക]-
Kottakkal Bus Station