കാൻഗ്ര ജില്ല
കാൻഗ്ര ജില്ല Nagarkot, Trigarta | |||||||
---|---|---|---|---|---|---|---|
Clockwise from top-left: Baijnath Shiva temple, McLeod Ganj from Dalai Lama temple, Ranjit Singh Gate, Kangra Fort, Masrur Temples, View of Dhauladhar Range from Triund | |||||||
Location in Himachal Pradesh | |||||||
Coordinates: 32°13′0″N 76°19′0″E / 32.21667°N 76.31667°E | |||||||
Country | India | ||||||
State | Himachal Pradesh | ||||||
Division, Part of | Kangra | ||||||
Tehsils | |||||||
Headquarters | Dharamshala | ||||||
• Lok Sabha Constituency , part of | |||||||
• Member of Parliament, Lok Sabha | Kishan Kapoor[1] | ||||||
• Deputy Commissioner | Nipun jindal , IAS[2] | ||||||
• Superintendent of Police | Vimukt Ranjan, IPS[3] | ||||||
• ആകെ | 5,739 ച.കി.മീ.(2,216 ച മൈ) | ||||||
ഉയരത്തിലുള്ള സ്ഥലം | 5,930 മീ(19,460 അടി) | ||||||
താഴ്ന്ന സ്ഥലം | 500 മീ(1,600 അടി) | ||||||
(2011) | |||||||
• ആകെ | 1,510,075 | ||||||
• ജനസാന്ദ്രത | 263/ച.കി.മീ.(680/ച മൈ) | ||||||
സമയമേഖല | UTC 5:30 (IST) | ||||||
വാഹന റെജിസ്ട്രേഷൻ | HP- 68(RTO), 01/ 02D(Taxi) | ||||||
Largest city | Dharamshala | ||||||
Gender ratio | 1012 females/1000 males | ||||||
Literacy rate | 85.67% | ||||||
Vidhan Sabha Constituencies | 15
| ||||||
Climate | ETh (Köppen) | ||||||
Avg. summer temperature | 32 °C (90 °F) | ||||||
Avg. winter temperature | 20 °C (68 °F) | ||||||
വെബ്സൈറ്റ് | hpkangra |
കാൻഗ്ര ജില്ല ഇന്ത്യൻ സംസ്ഥാനമായ ഹിമാചൽ പ്രദേശിലെ ഏറ്റവും ജനസംഖ്യയുള്ള[5] ജില്ലയാണ്. ജില്ലയുടെ ഭരണകേന്ദ്രം ധർമ്മശാലയാണ്.
ചരിത്രം
[തിരുത്തുക]ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന രാജകുടുംബങ്ങളിൽ ഒന്നായ കട്ടോച്ചിന്റെ പേരിലാണ് പഴയ കാൻഗ്ര സംസ്ഥാനത്തിൻറെ ഭാഗമായ കാൻഗ്ര ജില്ല അറിയപ്പെടുന്നത്.[6] 1758-ൽ രാജാ ഘമന്ദ് ചന്ദ് അഫ്ഗാനികൾക്ക് കീഴിലുള്ള ജുല്ലുന്ദൂർ ദോബിന്റെ നാസിം അല്ലെങ്കിൽ ഗവർണറായി നിയമിതനായി. കാൻഗ്രയുടെ യശസ്സ് പുനഃസ്ഥാപിച്ച ധീരനും ശക്തനുമായ ഒരു ഭരണാധികാരിയായി ഘമന്ദ് ചന്ദ് അറിയപ്പെടുന്നു. കാൻഗ്ര കോട്ട കീഴടക്കുവാൻ കഴിയാതെ വന്നതിനാൽ, ബിയാസ് നദിയുടെ ഇടത് കരയിലുള്ള തിര സുജൻപൂരിൽ, പട്ടണത്തിന് അഭിമുഖമായുള്ള ഒരു കുന്നിൻ മുകളിലുള്ള ആലംപൂരിന് എതിർവശത്തായി അദ്ദേഹം മറ്റൊരു കോട്ട പണിതു. 1774-ൽ അന്തരിച്ച അദ്ദേഹത്തിന്റെ മകൻ തേഗ് ചന്ദ് അധികാരമേറ്റുവെങ്കിലും താമസിയാതെ 1775-ൽ അദ്ദേഹവും മരണമടഞ്ഞു.[7] ഘമന്ദ് ചന്ദിന്റെ ചെറുമകനായിരുന്ന രാജാ സൻസാർ ചന്ദ് (ഭരണകാലം. 1775–1823) ചുറ്റുമുള്ള എല്ലാ മലയോര സംസ്ഥാനങ്ങളിലും കാൻഗ്രയുടെ ആധിപത്യം സ്ഥാപിച്ചു. അദ്ദേഹത്തിന്റെ ഭരണകാലത്ത്, കാൻഗ്ര കലയുടെ ഒരു പ്രധാന കേന്ദ്രമായി മാറുകയും നിരവധി രമ്യഹർമ്മ്യങ്ങൾ ഇവിടെ നിർമ്മിക്കപ്പെടുകയും ചെയ്തു.[8]
1805-ൽ ഗൂർഖ സൈന്യത്തിന്റെ സഹായത്തോടെ അയൽ മലയോര സംസ്ഥാനങ്ങൾ കാൻഗ്രയ്ക്കെതിരെ കലാപം നടത്തി. സിഖ് സാമ്രാജ്യത്തിലെ മഹാരാജ രഞ്ജിത് സിങ്ങിന്റെ സഹായം തേടാൻ രാജാ സൻസാർ ചന്ദ് നിർബന്ധിതനായി. ഗൂർഖ സൈന്യം പുറത്താക്കപ്പെട്ടുവെങ്കിലും രഞ്ജിത് സിംഗ് കാൻഗ്ര താഴ്‌വരയുടെ ഏറ്റവും ഫലഭൂയിഷ്ഠമായ ഭാഗം അദ്ദേഹത്തിൻറെ സാമ്രാജ്യത്തിൽ കൂട്ടിച്ചേർത്തതോടൊപ്പം, കാൻഗ്രയിലെ കട്ടോച്ചുകളെയും അയൽരാജാക്കന്മാരുടെയും അധികാരം വെട്ടിക്കുറയ്ക്കുകയും സാമന്തന്മാരുടെ പദവിയിലേക്ക് ചുരുക്കുകയും ചെയ്തു.[9] 1810-ൽ മഹാരാജ രഞ്ജിത് സിങ്ങിന്റെ സിഖ് സാമ്രാജ്യം കാൻഗ്ര പൂർണ്ണമായി പിടിച്ചെടുത്തു.
1846-ലെ ഒന്നാം ആംഗ്ലോ-സിഖ് യുദ്ധത്തിന്റെ സമാപനത്തോടെ കാൻഗ്ര ബ്രിട്ടീഷ് ഇന്ത്യക്ക് വിട്ടുകൊടുത്തതോടെ ഇത് ബ്രിട്ടീഷ് ഇന്ത്യയുടെ ഒരു ജില്ലയായി മാറി. ബ്രിട്ടീഷ് ജില്ലയിൽ ഇന്നത്തെ ജില്ലകളായ കംഗ്ര, ഹമിർപൂർ, കുളു, ലാഹുൽ, സ്പിതി എന്നിവ ഉൾപ്പെട്ടിരുന്നു. പഞ്ചാബിലെ ബ്രിട്ടീഷ് പ്രവിശ്യയുടെ ഭാഗമായിരുന്നു അക്കാലത്ത് കാൻഗ്ര ജില്ല. ജില്ലയുടെ ഭരണപരമായ ആസ്ഥാനം ആദ്യം കാൻഗ്രയിലായിരുന്നു, എന്നാൽ 1855-ൽ ഇത് ധർമ്മശാലയിലേക്ക് മാറ്റി സ്ഥാപിക്കപ്പെട്ടു.[10][11]
വന്യജീവി സങ്കേതങ്ങൾ
[തിരുത്തുക]ധൗലാധർ വന്യജീവി സങ്കേതം
[തിരുത്തുക]700 മീറ്റർ മുതൽ 1400 മീറ്റർ വരെ ഉയരത്തിൽ സ്ഥിതിചെയ്യുന്ന ധൗലാധർ വന്യജീവി സങ്കേതം ഹിമാചൽ പ്രദേശ് സർക്കാരിൻറെ വന്യജീവി വകുപ്പ് 1994-ൽ സ്ഥാപിച്ചതാണ്. കാൻഗ്ര ജില്ലയിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. മൂന്ന് വശത്തുനിന്നും മഞ്ഞുമൂടിയ മലനിരകളാൽ മൂടപ്പെട്ടിരിക്കുന്നതാണ് ഈ വന്യജീവി സങ്കേതം. ദൗലാധർ വന്യജീവി സങ്കേതത്തിലെ സസ്യജാലങ്ങളിൽ ദേവദാരു, റോഡോഡെൻഡ്രോൺ, ഓക്ക്, സ്പ്രൂസ്, പൈൻ, മിശ്രിത കോണിഫറുകൾ എന്നിവ ഉൾപ്പെടുന്നു. ചുവന്ന കുറുക്കൻ, കറുത്ത കരടി, പുള്ളിപ്പുലി, സാമ്പാർ, ഏഷ്യൻ സിംഹം, അങ്കോറ മുയൽ, മാൻ തുടങ്ങിയ മൃഗങ്ങളുടെ ആവാസ കേന്ദ്രമാണ് ഈ വന്യജീവി സങ്കേതം. ഇത് 982.86 ചതുരശ്ര കിലോമീറ്റർ പ്രദേശത്തായി വ്യാപിച്ചുകിടക്കുന്നു.
പോങ് ഡാം ലേക്ക് വന്യജീവി സങ്കേതം
[തിരുത്തുക]പോങ് ഡാം ലേക്ക് വന്യജീവി സങ്കേതം കാൻഗ്ര ജില്ലയിലെ 207.95 ചതുരശ്ര കിലോമീറ്റർ ഭൂപ്രദേശം ഉൾക്കൊള്ളുന്നു. പോങ് ഡാം താഴ്വരയ്ക്ക് ഇടയിലുള്ള മുങ്ങിക്കിടക്കുന്ന പ്രദേശത്തിലൂടെ ഡെഹ്‌റയിലെ ബിയാസ് നദിയിലെ പാലം വരെ ഇത് വ്യാപിച്ചിരിക്കുന്നു.
അവലംബം
[തിരുത്തുക]- ↑ "Members : Lok Sabha".
- ↑ "Deputy Commissioner Kangra, Himachal Pradesh | District Kangra, Government of Himachal Pradesh | India".
- ↑ "Who's Who | District Kangra, Government of Himachal Pradesh | India".
- ↑ "Hanuman Tibba Climbing Expedition (19450 Ft.)".
- ↑ "District Census 2011". Census2011.co.in. 2011. Retrieved 30 September 2011.
- ↑ "Gazetteer of the Kangra district (1883-1884)" (PDF). p. 48.
- ↑ "Kangra from the Pages of History" (PDF). himachalpradeshtravel.com. Archived from the original (PDF) on 1 July 2018. Retrieved 11 January 2022.
- ↑ Parry, Jonathan P. (2013). Caste and Kinship in Kangra. Routledge. p. 11. ISBN 978-1-136-54585-6.
- ↑ Parry, Jonathan P. (2013). Caste and Kinship in Kangra. Routledge. p. 11. ISBN 978-1-136-54585-6.
- ↑ Kangra District The Imperial Gazetteer of India, v. 14, p. 380.
- ↑ Dharamshala The Imperial Gazetteer of India, v. 11, p. 301.