ജയഭാരതി
ജയഭാരതി | |
---|---|
ജനനം | Lakshmi Bharathi 28 ജൂൺ 1954 |
ജീവിതപങ്കാളി(കൾ) | സത്താർ |
കുട്ടികൾ | കൃഷ് ജെ സത്താർ (b. 1984) |
മാതാപിതാക്ക(ൾ) | ശിവശങ്കരൻ പിള്ള ശാരദ [2] |
മലയാളചലച്ചിത്ര മേഖലയിലെ ഒരു നടിയാണ് ജയഭാരതി. മലയാളത്തിൽ അൻപതിലധികം ചിത്രങ്ങളിൽ അവർ അഭിനയിച്ചിട്ടുണ്ട്.
അഭിനയജീവിതം
[തിരുത്തുക]1967-ലാണ് ജയഭാരതി അഭിനയം തുടങ്ങിയത്.[3] ജെ. ശശികുമാർ സംവിധാനം ചെയ്ത പെൺമക്കൾ ആയിരുന്നു ജയഭാരതിയുടെ ആദ്യ സിനിമ.[4] ആദ്യകാലത്ത് ചെറിയ വേഷങ്ങളിൽ അഭിനയിച്ച ഇവർ പിന്നീട് നായിക വേഷങ്ങളിലും അഭിനയിച്ചു. ഏറ്റവും മികച്ച നടിക്കുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം രണ്ടു തവണ നേടിയിട്ടുണ്ട്. വിവിധ ചിത്രങ്ങളിലെ അഭിനയത്തിന് 1972-ലും മാധവിക്കുട്ടി എന്ന ചിത്രത്തിലെ അഭിനയത്തിന് 1973-ലുമാണ് ഈ പുരസ്കാരങ്ങൾ ലഭിച്ചത്.[5] ഏറ്റവും ഒടുവിൽ അഭിനയിച്ച ചിത്രം 1999-ൽ പുറത്തിറങ്ങിയ എഴുപുന്ന തരകൻ എന്ന ചിത്രമാണ്.
സ്വകാര്യജീവിതം
[തിരുത്തുക]ലക്ഷ്മി ഭാരതി എന്നപേരിൽ 1954 ജൂൺ 28 ന് ശിവശങ്കരൻ പിള്ളയുടെ പുത്രിയായി അവർ ജനിച്ചു.[6] മലയാള നടൻ ജയൻ അവരുടെ ആദ്യ കസിൻ ആയിരുന്നു.[7] ചലച്ചിത്രനിർമ്മാതാവായിരുന്ന ഹരി പോത്തനെയാണ് ജയഭാരതി ആദ്യം വിവാഹം ചെയ്തത്. അദ്ദേഹത്തിനു രണ്ടു മക്കളുള്ള സമയത്തായിരുന്നു ഈ വിവാഹം. പിന്നീട് ഈ ബന്ധം വേർപെടുത്തി നടനായ സത്താറിനെ വിവാഹം ചെയ്തു. എന്നാൽ ഈ ബന്ധവും പിന്നീട് വേർപിരിഞ്ഞുവെങ്കിലും അവസാനകാലം അവർ രമ്യതയിലായിരുന്നു[8]. 1984 ൽ ജനിച്ച ക്രിഷ് ജെ. സത്താർ (ഉണ്ണികൃഷ്ണൻ) സത്താർ, ജയഭാരതി ദമ്പതികളുടെ ഏക പുത്രനാണ്.
ഇതു കൂടി കാണുക
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ "19ാം വയസ്സിൽ 100 സിനിമകൾ; 'ചിരിക്കുമ്പോഴും കരയുമ്പോഴും വായ് പൊത്താത്ത നടി': ജയഭാരതിക്ക് ഇന്ന് സപ്തതി". www.manoramaonline.com. Retrieved 2024-06-28.
- ↑ "19ാം വയസ്സിൽ 100 സിനിമകൾ; 'ചിരിക്കുമ്പോഴും കരയുമ്പോഴും വായ് പൊത്താത്ത നടി': ജയഭാരതിക്ക് ഇന്ന് സപ്തതി". www.manoramaonline.com. Retrieved 2024-06-28.
- ↑ http://www.imdb.com/name/nm0419653/
- ↑ "ബ്ലാക്ക് ആന്റ് വൈറ്റ് സത്യങ്ങൾ". മലയാള മനോരമ. 2011 നവംബർ 27. Archived from the original on 2012-02-15. Retrieved നവംബർ 27, 2011.
{{cite news}}
: Check date values in:|date=
(help) - ↑ "Kerala State Film Awards1969-2008". Archived from the original on 2016-03-03. Retrieved 2011-11-27.
- ↑ "Archived copy". Archived from the original on 17 ഫെബ്രുവരി 2014. Retrieved 16 ഫെബ്രുവരി 2014.
{{cite web}}
: CS1 maint: archived copy as title (link) - ↑ "ഓർമകൾ മരിക്കുമോ?". Mathrubhumi (in Malayalam). 25 July 2016. Archived from the original on 2015-11-15. Retrieved 15 November 2015.
{{cite news}}
: CS1 maint: unrecognized language (link) - ↑ "മനോരമ ഓൺലൈൻ, Story Dated: Monday, November 26, 2012 17:26 hrs IST". Archived from the original on 2012-11-27. Retrieved 2012-11-27.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]