ഇമ്രാൻ ഖാൻ (ക്രിക്കറ്റ് താരം)
Cricket information | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
ബാറ്റിംഗ് രീതി | വലം കൈയൻ | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ബൗളിംഗ് രീതി | വലം കൈ ഫാസ്റ്റ് | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
റോൾ | ഓൾ റൗണ്ടർ | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
അന്താരാഷ്ട്ര തലത്തിൽ | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ദേശീയ ടീം | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ആദ്യ ടെസ്റ്റ് (ക്യാപ് 65) | 3 ജൂൺ 1971 v ഇംഗ്ലണ്ട് | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
അവസാന ടെസ്റ്റ് | 2 ജനുവരി 1992 v ശ്രീ ലങ്ക | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ആദ്യ ഏകദിനം (ക്യാപ് 12) | 31 ആഗസ്റ്റ് 1974 v ഇംഗ്ലണ്ട് | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
അവസാന ഏകദിനം | 25 മാർച്ച് 1992 v ഇംഗ്ലണ്ട് | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
പ്രാദേശിക തലത്തിൽ | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
വർഷം | ടീം | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
1977–1988 | Sussex | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
1984/85 | ന്യൂ സൗത്ത് വെയ്ൽസ് | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
1975–1981 | PIA | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
1971–1976 | Worcestershire | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
1973–1975 | ഓക്സ്ഫോഡ് യൂണിവേഴ്സിറ്റി | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
1969–1971 | ലാഹോർ | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
കരിയർ സ്ഥിതിവിവരങ്ങൾ | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ഉറവിടം: ESPNCricinfo, 24 December 2011 |
പാകിസ്താൻ ക്രിക്കറ്റ് ടീമിലെ ഓൾറൗണ്ടറായിരുന്നു ഇമ്രാൻ ഖാൻ. 1952 നവംബർ 25ന് പാകിസ്താനിലെ ലാഹോറിലാണ് ഇദ്ദേഹം ജനിച്ചത്. 1971 മുതൽ 1992 വരെ ഏകദേശം 21 വർഷത്തോളം അദ്ദേഹം പാകിസ്താന് വേണ്ടി കളിച്ചു.[1]
300 ടെസ്റ്റ് വിക്കറ്റുകൾ നേടുന്ന ആദ്യ പാകിസ്താൻ കളിക്കാരനാണ് ഇമ്രാൻ ഖാൻ. മാത്രമല്ല, 'ടെസ്റ്റ് ഡബിൾ' എന്ന് അറിയപ്പെടുന്ന 3000 റൺസും 300 വിക്കറ്റും നേടുന്ന ലോകത്തെ മൂന്നാമത്തെ കളിക്കാരനുമാണ് ഇദ്ദേഹം. 1982/83 കാലഘട്ടത്തിൽ ഇന്ത്യക്കെതിരെ പാകിസ്താനിൽ നടന്ന ടെസ്റ്റ് സീരീസിലാണ് ഇമ്രാൻ ഖാൻ കൂടൂതൽ നേട്ടം കൊയ്തത്. 6 ടെസ്റ്റുകളുണ്ടായിരുന്ന പരമ്പരയിൽ 13.95 ആവറേജിൽ 40 വിക്കറ്റുകളാണ് അദ്ദേഹം നേടിയത്. പാകിസ്താനെ ഏറ്റവും കൂടൂതൽ ടെസ്റ്റിലും ഏകദിനത്തിലും നയിച്ച ക്യാപ്റ്റനും ഇമ്രാൻ ഖാൻ തന്നെ. 48 ടെസ്റ്റുകളിലും 139 ഏകദിനങ്ങളിലും അദ്ദേഹം പാകിസ്താനെ നയിച്ചു. ഇമ്രാൻ ഖാന്റെ നായക പദവിയിലാണ് 1992ലെ ലോകകപ്പ്, പാകിസ്താൻ നേടിയത്.[1]
ക്രിക്കറ്റിൽ നിന്നും വിരമിച്ച ശേഷം 1996 ൽ തഹ്‌രീകെ ഇൻസാഫ് പാർട്ടി രൂപീകരിച്ചുകൊണ്ട് അദ്ദേഹം രാഷ്ട്രീയത്തിലേക്ക് കടന്നു[2]. ലാഹോറിൽ ഒരു ക്യാൻസർ ചികിത്സാ കേന്ദ്രവും അദ്ദേഹം സ്ഥാപിച്ചു.[1]
അവലംബം
[തിരുത്തുക]- ↑ 1.0 1.1 1.2 "ICC-Imran Khan". Archived from the original on 2013-04-01. Retrieved 2012-09-08.
- ↑ "സമകാലികം" (PDF). മലയാളം വാരിക. 2013 മെയ് 24. Archived from the original (PDF) on 2016-03-06. Retrieved 2013 ഒക്ടോബർ 08.
{{cite news}}
: Check date values in:|accessdate=
and|date=
(help)