Jump to content

ഇമാൻ ചക്രബർത്തി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Iman Chakraborty എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഇമാൻ ചക്രബർത്തി
ഇമാൻ ചക്രബർത്തി 2018 - ൽ എഹിനോയിൽ വച്ചു നടന്ന രബീന്ദ്രതീർത്ഥ എന്ന പരിപാടിയ്ക്കിടയിൽ വച്ച്
ഇമാൻ ചക്രബർത്തി 2018 - ൽ എഹിനോയിൽ വച്ചു നടന്ന രബീന്ദ്രതീർത്ഥ എന്ന പരിപാടിയ്ക്കിടയിൽ വച്ച്
പശ്ചാത്തല വിവരങ്ങൾ
ജനനം (1989-09-13) സെപ്റ്റംബർ 13, 1989  (35 വയസ്സ്)
ലിലുവ, ഹൗറ, പശ്ചിമ ബംഗാൾ, ഇന്ത്യ
തൊഴിൽ(കൾ)ചലച്ചിത്ര പിന്നണി ഗായിക

പ്രധാനമായും ഹിന്ദി, ബംഗാളി ചലച്ചിത്ര മേഖലകളിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ഒരു ഇന്ത്യൻ ചലച്ചിത്ര പിന്നണി ഗായികയും സ്വതന്ത്ര സംഗീതജ്ഞയുമാണ് ഇമാൻ ചക്രബർത്തി. 2017 - ൽ അനുപം റോയ് സംഗീത സംവിധാനം നിർവ്വഹിച്ചു പുറത്തിറങ്ങിയ പ്രകടൻ എന്ന ബംഗാളി ചലച്ചിത്രത്തിലെ തുമി ജാകേ ഭാലോ ബാഷോ എന്ന ഗാനത്തിന് ആ വർഷത്തെ മികച്ച ചലച്ചിത്ര പിന്നണി ഗായികയ്ക്കുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം ഇമാന് ലഭിക്കുകയുണ്ടായി. ഒരു ചലച്ചിത്രത്തിൽ പാടിയ ആദ്യത്തെ ഗാനത്തിനുതന്നെ ദേശീയ പുരസ്കാരം ലഭിച്ച അപൂർവ ഗായികമാരിലൊരാളായി ഇതോടെ ഇമാൻ മാറി.[1] [2] വിവിധ ഭാഷകളിലായി ഏതാനും ചലച്ചിത്ര ഗാനങ്ങൾ ആലപിച്ചിട്ടുള്ളതു കൂടാതെ സ്വതന്ത്രമായ ഗാനങ്ങളുടെ സമാഹാരങ്ങൾ പുറത്തിറക്കുകയും സ്വന്തമായി പരിപാടികൾ അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

ആദ്യകാല ജീവിതം

[തിരുത്തുക]

പശ്ചിമ ബംഗാളിലെ ഹൌറ ജില്ലയിലുള്ള ലിലുവയിലാണ് ഇമാൻ ചക്രബർത്തി ജനിച്ചത്.[1] ബാല്യ കാലത്തിൽത്തന്നെ തന്റെ അമ്മയായ തൃഷ്ണ ചക്രബർത്തിയിൽ നിന്നും സംഗീതത്തിന്റെ ബാലപാഠങ്ങൾ ഇമാൻ അഭ്യസിക്കാൻ ആരംഭിച്ചിരുന്നു. ഇക്കാലത്തു തന്നെ നോബൽ പുരസ്കാര ജേതാവായ രബീന്ദ്രനാഥ് ടാഗോറിന്റെ സാഹിത്യരചനകളിലും അവർ ആകൃഷ്ടരായി തീർന്നിരുന്നു.[1] [2]

പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയതിനു ശേഷം ഇമാൻ ഉപരിപഠനം തുടരുകയുണ്ടായി. എന്നാൽ ഇതേ സമയം അവർ പ്രമുഖ റെക്കോർഡ് ലേബൽ കമ്പനിയായ സരിഗമ കമ്പനിയെ സഹകരണത്തിനായി സമീപിക്കുകയും അവർ തന്റെ ആദ്യത്തെ ആൽബമായ ബോഷ് തേ ഡിയോ കച്ചേ എന്ന ആൽബം ബംഗാളി ഭാഷയിൽ പുറത്തിറക്കാമെന്ന് തീരുമാനിക്കുകയും ചെയ്തു. ബോഷ് തേ ഡിയോ കച്ചേ എന്ന ഈ ആൽബത്തിൽ രബീന്ദ്രനാഥ് ടാഗോർ രചിച്ച ചില പ്രശസ്തമായ ഗാനങ്ങളും ഇമാൻ ഉൾപ്പെടുത്തിയിട്ടുണ്ടായിരുന്നു. സരിഗമ മ്യൂസിക് പുറത്തിറക്കിയ ഈ ഗാനം പ്രമുഖ ബംഗാളി - ഹിന്ദി ചലച്ചിത്ര സംഗീത സംവിധായകനായ അനുപം റോയിയുടെ ശ്രദ്ധയിൽ പെടുകയും ഇമാനെക്കൊണ്ട് തന്റെ ചലച്ചിത്രത്തിൽ ഒരു ഗാനം പാടിക്കാനുള്ള ആഗ്രഹം പ്രകടിപ്പിക്കുകയും ചെയ്തു. ഇതിനെത്തുടർന്നാണ് ഇമാൻ, അനുപം റോയ് സംഗീത സംവിധാനം നിർവ്വഹിച്ച പ്രകടൻ എന്ന ചലച്ചിത്രത്തിലെ തുമി ജാകേ ഭാലോ ബാഷോ എന്ന ഗാനം ആലപിച്ചത്. ഈ ഗാനത്തിന് 2017 - ൽ ദേശീയ ചലച്ചിത്ര പുരസ്കാര വേളയിൽ മികച്ച പിന്നണി ഗായികയ്ക്കുള്ള പുരസ്കാരവും ലഭിക്കുകയുണ്ടായി. [1] [2]

2018 ഡിസംബറിൽ മോൺ എന്ന് പേരിട്ട പുതിയ ആൽബത്തിലെ ടൈറ്റിൽ ഗാനമായ മോൺ, ഇമാൻ റിലീസ് ചെയ്യുകയുണ്ടായി. ഈ ആൽബത്തിന്റെ നിർമ്മാതാവും, ഗാനരചയിതാവും, സംഗീത സംവിധായകനുമായിരുന്ന സർബജിത് ഘോഷിനോടൊപ്പമുള്ള ഒരു ഡ്യുയറ്റ് ഗാനമായിരുന്നു ഈ ആൽബത്തിലെ ആദ്യത്തെ ഗാനം. [3] [4] [5]

സംഗീത സ്വാധീനം

[തിരുത്തുക]

കവി, തത്ത്വ ചിന്തകൻ, ദൃശ്യ കലാകാരൻ, കഥാകൃത്ത്‌, നാടക കൃത്ത്, ഗാനരചയിതാവ്‌, നോവലിസ്റ്റ്, സാമൂഹികപരിഷ്കർത്താവ് എന്നീ നിലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച രബീന്ദ്രനാഥ് ടാഗോർ എക്കാലവും തനിക്ക് ഒരു പ്രചോദനമായിരുന്നുവെന്ന് ഇമാൻ ചക്രബർത്തി പല പരിപാടികളിലും വച്ച് പറയുകയുണ്ടായി. [1] [2]

അംഗീകാരങ്ങൾ

[തിരുത്തുക]

2017 - ൽ, അനുപം റോയ് സംഗീത സംവിധാനം നിർവ്വഹിച്ച് പ്രസൻജിത് ചാറ്റർജി, ഋതുപർണ സെൻഗുപ്ത എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച് പുറത്തിറങ്ങിയ പ്രകടൻ എന്ന ചലച്ചിത്രത്തിലെ തുമി ജാകേ ഭാലോ ബാഷോ എന്ന ഗാനത്തിന് ആ വർഷത്തെ മികച്ച ചലച്ചിത്ര പിന്നണി ഗായികയ്ക്കുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം ഇമാൻ ചക്രബർത്തിയ്ക്ക് ലഭിക്കുകയുണ്ടായി. [1] [2] [6]

അവലംബം

[തിരുത്തുക]
  1. 1.0 1.1 1.2 1.3 1.4 1.5 "National Award beyond Imagination says Iman Chakraborty". The Hindu. 12 April 2017. Retrieved 6 July 2017.
  2. 2.0 2.1 2.2 2.3 2.4 "Pain has helped me emote better for my song". Hindustan Times. Retrieved 6 July 2017.
  3. Das, Soumi (5 December 2018). "ইমনের মনের খবর জানেন কি?". looptoop.com. Archived from the original on 2019-03-30. Retrieved 2019-03-30.
  4. এবেলা.ইন, নিজস্ব প্রতিবেদন. "বাংলার প্রথম সারির সঙ্গীতশিল্পীদের এক অ্যালবামে নিয়ে এল সর্বজিৎ-এর 'মন'". ebela.in.
  5. "ইমন চক্রবর্তী ও সর্বজিৎ ঘোষ সাক্ষাৎকার – ২৪ ঘন্টা খবর". 24ghantakhoboronline.com. Archived from the original on 2019-03-10. Retrieved 2019-03-30.
  6. "64th National award winners". Retrieved 6 July 2017.[പ്രവർത്തിക്കാത്ത കണ്ണി]

പുറം കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ഇമാൻ_ചക്രബർത്തി&oldid=4135703" എന്ന താളിൽനിന്ന് ശേഖരിച്ചത്