Jump to content

ഹോമായ് വ്യാരവാല

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Homai Vyarawalla എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഹോമായ് വ്യാരവാല
ജനനം(1913-12-09)9 ഡിസംബർ 1913
മരണം15 ജനുവരി 2012(2012-01-15) (പ്രായം 98)
ദേശീയതഇൻഡ്യ
വിദ്യാഭ്യാസംസർ ജെ. ജെ. സ്‌കൂൾ ഓഫ് ആർട്‌സ്
തൊഴിൽവാർത്താഫോട്ടോഗ്രാഫർ

ഇന്ത്യയുടെ ചരിത്രപ്രധാനമായ മൂഹൂർത്തങ്ങളിൽ പലതും ക്യാമറയിൽ പകർത്തിയ രാജ്യത്തെ ആദ്യത്തെ വനിതാ പത്ര ഛായാഗ്രാഹകയായിരുന്നു ഹോമായ് വ്യാരവാല.[1] (9 ഡിസംബർ 1913 - 15 ജനുവരി 2012)

ജീവിതരേഖ

[തിരുത്തുക]

1913-ൽ തെക്കൻ ഗുജറാത്തിലെ നവ്സാരിയിൽ ഒരു പാഴ്‌സി കുടുംബത്തിൽ ജനിച്ചു. ' ഡാൽഡ 13 ' എന്ന പേരിലും അറിയപ്പെട്ട[2] ഹോമായ്, ജെ. ജെ. സ്‌കൂൾ ഓഫ് ആർട്‌സ് വിദ്യാർഥിനിയായിരിക്കെ ഫോട്ടോഗ്രാഫിയിൽ ആകൃഷ്ടയായി. പിന്നീട് ജീവിത പങ്കാളിയായ മനേക് ഷാ വ്യാരവാല ആയിരുന്നു പ്രചോദനം. ആദ്യചിത്രം ബോംബെക്രോണിക്കിളിൽ പ്രസിദ്ധീകരിച്ചു. പിന്നീട് ബ്രിട്ടീഷ് ഇൻഫർമേഷൻ സർവീസിന്റെ ഡൽഹി ബ്യൂറോയിൽ ഫോട്ടോഗ്രാഫറായി. ഒപ്പം ഓൺലുക്കറിലും ടൈമിലും ഫോട്ടോകൾ പ്രസിദ്ധീകരിച്ചു. പിന്നീട് ബോംബെ ആസ്ഥാനമായി ഇല്ലസ്‌ട്രേറ്റഡ് വീക്ക്‌ലിയിൽ ചേർന്നു. ജവാഹർലാൽ നെഹ്രുവായിരുന്നു ഹോമായുടെ ക്യാമറയ്ക്ക് ഏറ്റവും ഇഷ്ടപ്പെട്ട വ്യക്തി. ഗാന്ധിജിയുടെ ചിത്രവും ഹോമായ് ക്യാമറയിൽ പകർത്തി. 1938മുതൽ 73വരെ വാർത്താ ഫോട്ടോഗ്രാഫി രംഗത്ത് സജീവമായി നിന്ന ഹോമായ് പിന്നീട് രംഗത്തുനിന്ന് സ്വമേധയാ പിന്മാറി. ഭർത്താവ് മനേക് ഷാ 1970-ൽഅന്തരിച്ചു.

ക്യാമറയിൽ പകർത്തിയ പ്രധാന സംഭവങ്ങൾ

[തിരുത്തുക]

രണ്ടാം ലോകമഹായുദ്ധം, ഇന്ത്യൻ സ്വാതന്ത്ര്യസമരം, ബംഗാൾ വിഭജനം, റെഡ്‌ഫോർട്ടിൽ ആദ്യമായി ദേശീയ പതാക ഉയർത്തുന്നത്[3] ഇവയെല്ലാം അവരുടെ ക്യാമറയിലൂടെ ചരിത്രത്തിന്റെ താളുകളിലെ മായാത്ത ചിത്രങ്ങളായി. പാകിസ്താനിലേക്ക് യാത്രതിരിക്കുന്നതിന് മുമ്പ് വ്യാകുലനായി കാണപ്പെട്ട ജിന്നയുടെ പടം, ഗാന്ധിജിയുടെ വിയോഗവേളയിലെ ദൃശ്യങ്ങൾ എന്നിവയും പ്രസിദ്ധങ്ങളായിരുന്നു.

പുരസ്കാരങ്ങൾ

[തിരുത്തുക]

പത്മവിഭൂഷൺ (2011)

പുറം കണ്ണികൾ

[തിരുത്തുക]

ഹോമായുടെ ക്ലിക്കുകൾ[1][പ്രവർത്തിക്കാത്ത കണ്ണി]

ജീവചരിത്രം
  • Gadihoke, Sabeena (2006), India In Focus: Camera Chronicles of Homai Vyarawalla, New Delhi: UNESCO/Parzor, ISBN 81-88204-66-8[4]
മാസികകളിലെ ലേഖനങ്ങൾ

അവലംബം

[തിരുത്തുക]
  1. http://www.thehindu.com/arts/magazine/article2813785.ece
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-01-16. Retrieved 2012-01-16.
  3. http://www.thehindu.com/news/national/article2803740.ece?homepage=true
  4. http://www.thehindu.com/opinion/op-ed/article2817887.ece
"https://ml.wikipedia.org/w/index.php?title=ഹോമായ്_വ്യാരവാല&oldid=3809616" എന്ന താളിൽനിന്ന് ശേഖരിച്ചത്