Jump to content

ഹിന്ദുമതം ഒമാനിൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Hinduism in Oman എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

മതവിശ്വാസത്തിനുള്ള സ്വാതന്ത്ര്യം, ആരാധനക്കുള്ള സ്വാതന്ത്ര്യം എന്നിവ ഉൾപ്പെടെയുള്ള പൗരന്മാരുടെ അടിസ്ഥാന അവകാശങ്ങൾ ഒമാൻ സുൽത്താനേറ്റ് സർക്കാർ സംരക്ഷിക്കുന്നു.[1] ഒമാനികളിൽ ബഹുഭൂരിപക്ഷവും മുസ്ലീങ്ങളാണ്, അവരിൽ ഭൂരിഭാഗവും ഇബാദി വിശ്വാസികളാണ്. ഒമാനി പൌരന്മാരിൽ ഇസ്ലാം വിശ്വാസികൾ മാത്രമല്ല ഹിന്ദുക്കൾ, ബുദ്ധമതക്കാർ, ക്രിസ്ത്യാനികൾ, ജൂതന്മാർ, ബഹായികൾ, മോർമോൺസ് എന്നിവരും ഉൾപ്പെടുന്നു.[1] ഒമാനിൽ ജനസംഖ്യയുടെ 5.5% ഹിന്ദുമത വിശ്വാസികളാണ്.[2] തദ്ദേശീയരായ ഹിന്ദു ന്യൂനപക്ഷങ്ങളുള്ള മിഡിൽ ഈസ്റ്റിലെ ഏക രാജ്യമാണ് ഒമാൻ.[3][4] ഹിന്ദു മഹാജൻ ടെമ്പിൾ എന്ന മത സംഘടനയാണ് ഒമാനിലെ ഹിന്ദുക്കളെ പ്രതിനിധീകരിക്കുന്നത്. [4]

ഒമാനിലെ ശിവക്ഷേത്രം. മിഡിൽ ഈസ്റ്റിലെ ഏറ്റവും പഴക്കം ചെന്ന ഹിന്ദു ക്ഷേത്രങ്ങളിലൊന്നാണ് ഇത്

ചരിത്രം

[തിരുത്തുക]

1507-ൽ കച്ചി ഭാഷ സംസാരിക്കുന്ന ഹിന്ദുക്കൾ ഇന്ത്യയിലെ കച്ച് മേഖലയിൽ നിന്ന് മസ്‌കറ്റിൽ എത്തിയപ്പോഴാണ് ഹിന്ദുമതം ആദ്യമായി ഒമാനിൽ എത്തുന്നത്. പത്തൊൻപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ഒമാനിൽ കുറഞ്ഞത് 4,000 ഹിന്ദുക്കളെങ്കിലും ഉണ്ടായിരുന്നു. 1895-ൽ മസ്‌കറ്റിലെ ഹിന്ദു കോളനി ഇബാദികളുടെ ആക്രമണത്തിനിരയായി, 1900-ഓടെ ഹിന്ദുക്കളുടെ എണ്ണം 300 ആയി കുറഞ്ഞു. ഒമാൻ സ്വാതന്ത്ര്യം നേടിയ കാലത്ത് ഏതാനും ഡസൻ ഹിന്ദുക്കൾ മാത്രമാണ് ഒമാനിൽ അവശേഷിച്ചത്. ഹിന്ദുക്കൾ താമസിച്ചിരുന്ന അൽ-വൽജത്ത്, അൽ-ബനിയൻ എന്നീ ചരിത്രപരമായ ഹിന്ദു ക്വാർട്ടേഴ്‌സുകൾ ഒന്നും തന്നെ ഇപ്പോൾ ഹിന്ദുക്കളുടെ കൈവശമല്ല.[5]

ജനസംഖ്യാശാസ്ത്രം

[തിരുത്തുക]

തദ്ദേശീയരായ ഹിന്ദു ജനസംഖ്യയുള്ള മിഡിൽ ഈസ്റ്റിലെ ഏക രാജ്യമാണ് ഒമാൻ. ഒമാനി പൗരത്വമുള്ള 1000 ഇന്ത്യക്കാരെങ്കിലും (മിക്കവാറും ഹിന്ദുക്കൾ) ഉണ്ട്.[3][4] സിഐഎയുടെ കണക്കനുസരിച്ച് ഒമാനിൽ 259,780 ഹിന്ദുക്കളുണ്ട്. ഇത് ജനസംഖ്യയുടെ 5.5% വരും. പ്രധാനമായും കുടിയേറ്റക്കാർ ആണ് ഇവർ.[2]

ക്ഷേത്രങ്ങൾ

[തിരുത്തുക]
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2018-ൽ ഒമാനിലെ മസ്‌കറ്റിലെ ചരിത്രപ്രസിദ്ധമായ ശിവക്ഷേത്രത്തിൽ അഭിഷേകം നടത്തി.

ഒമാനിൽ ഔദ്യോഗികമായി അംഗീകരിക്കപ്പെട്ട രണ്ട് ഹിന്ദു ക്ഷേത്രങ്ങളുണ്ട്.[4] മസ്‌കറ്റിന്റെ തലസ്ഥാന നഗരിയിൽ സ്ഥിതി ചെയ്യുന്ന ശിവക്ഷേത്രവും ശ്രീകൃഷ്ണ ക്ഷേത്രവുമാണ് അവ. തനതായ വാസ്തുവിദ്യകളാൽ ശിവക്ഷേത്രം മിഡിൽ ഈസ്റ്റിലെ ഏറ്റവും പഴക്കം ചെന്ന ക്ഷേത്രമായി കണക്കാക്കപ്പെടുന്നു.[6] വർഷം മുഴുവനും വെള്ളമുള്ള കിണറാണ് ശിവക്ഷേത്രത്തിന്റെ പ്രധാന സവിശേഷതകളിലൊന്ന്.[7] ശിവക്ഷേത്രത്തിൽ ശ്രീ ആദി മോത്തീശ്വർ മഹാദേവ്, ശ്രീ മോത്തീശ്വർ മഹാദേവ്, ശ്രീ ഹനുമാൻ ക്ഷേത്രങ്ങളും ഉൾപ്പെടുന്നു.[8] ഓരോ ആഴ്ചയും ഏകദേശം 3500-6000 ഭക്തർ ക്ഷേത്രം സന്ദർശിക്കുന്നു.[8]

അതുപോലെ, മനോഹരമായ താഴ്‌വരകളാലും മരുഭൂമി പ്രദേശങ്ങളാലും ചുറ്റപ്പെട്ട ശ്രീകൃഷ്ണ ക്ഷേത്ര വളപ്പിൽ ശ്രീകൃഷ്ണ ക്ഷേത്രം, ശ്രീ ഗണപതിജി ക്ഷേത്രം, മാതാജി ക്ഷേത്രം എന്നിവയുൾപ്പെടെ മൂന്ന് ക്ഷേത്രങ്ങൾ ഉൾപ്പെടുന്നു.[7] ഓരോ ആഴ്ചയും ഏകദേശം 4500-5500 ഭക്തർ ദർസൈത്/റൂവിയിൽ സ്ഥിതി ചെയ്യുന്ന ശ്രീകൃഷ്ണ ക്ഷേത്രം സന്ദർശിക്കുന്നു.[8] ഹോളി, ദീപാവലി, ഹനുമാൻ ജയന്തി, നവരാത്രി എന്നിവയുൾപ്പെടെ വിവിധ മതപരമായ ആഘോഷങ്ങൾ അവിടെ പതിവായി ആഘോഷിക്കപ്പെടുന്നു.[7]

ഔദ്യോഗികമായി അംഗീകരിച്ച രണ്ടെണ്ണമല്ലാതെ സലാലയിലും സോഹാറിലും കൃഷ്ണ ക്ഷേത്രങ്ങളുണ്ട്.[8]

ഒമാനിലെ പ്രശസ്തരായ ഹിന്ദുക്കൾ

[തിരുത്തുക]
  • കനക് ഖിംജി - ലോകത്തിലെ ഏക ഹിന്ദു ഷെയ്ഖ്[9]
  • സൂരജ് കുമാർ, ക്രിക്കറ്റ് താരം

ഇതും കാണുക

[തിരുത്തുക]

അവലംബങ്ങൾ

[തിരുത്തുക]
  1. 1.0 1.1 "Religious freedom". ഒമാൻ വിദേശകാര്യ മന്ത്രാലയം.
  2. 2.0 2.1 "Middle East OMAN". CIA The World Factbook.
  3. 3.0 3.1 "UNIVERSAL PERIODIC REVIEW 2010" (PDF). Retrieved 19 December 2020.
  4. 4.0 4.1 4.2 4.3 "International Religious Freedom Report Oman for 2011" (PDF). Archived from the original (PDF) on 2021-04-15. Retrieved 19 December 2020.
  5. J.E. Peterson,Oman's diverse society: Northern Oman, Middle East Journal, Vol. 58, Nr. 1, Winter 2004
  6. Staff Report (19 December 2020). "Modi visits 125-year-old Shiva temple". GulfNews. Retrieved 14 February 2018.
  7. 7.0 7.1 7.2 "Religious tolerance". www.thenews.com.pk (in ഇംഗ്ലീഷ്).
  8. 8.0 8.1 8.2 8.3 "Oman – Al Amana Centre".
  9. Runa Mukherjee Parikh (11 May 2013). "World's only Hindu Sheikh traces his roots to Gujarat". The Times of India. Retrieved 19 December 2020.
"https://ml.wikipedia.org/w/index.php?title=ഹിന്ദുമതം_ഒമാനിൽ&oldid=3982456" എന്ന താളിൽനിന്ന് ശേഖരിച്ചത്