ജോർജ് ആബട്ട്
ജോർജ് ആബട്ട് | |
---|---|
ജനനം | ജോർജ്ജ് ഫ്രാൻസിസ് ആബട്ട് ജൂൺ 25, 1887 ഫോറസ്റ്റ്‌വില്ലെ, ന്യൂയോർക്ക്, യു.എസ്. |
മരണം | ജനുവരി 31, 1995 മയാമി ബീച്ച്, ഫ്ലോറിഡ, യു.എസ്. | (പ്രായം 107)
തൊഴിൽ |
|
പഠിച്ച വിദ്യാലയം | റോച്ചസ്റ്റർ സർവകലാശാല |
Period | 1913–1995 |
അവാർഡുകൾ |
|
പങ്കാളി |
|
ജോർജ് ഫ്രാൻസിസ് ആബട്ട് (ജീവിതകാലം: ജൂൺ 25, 1887 - ജനുവരി 31, 1995) എട്ട് പതിറ്റാണ്ട് കാലം നീണ്ടുനിന്ന കരിയറിൽ നാടക നിർമ്മാതാവ്, സംവിധായകൻ, നാടകകൃത്ത്, തിരക്കഥാകൃത്ത്, ചലച്ചിത്ര സംവിധായകൻ, നിർമ്മാതാവ് എന്നീ നിലകളിൽ പ്രശസ്തനായ ഒരു അമേരിക്കൻ സ്വദേശിയായിരുന്നു.[1] ആറ് ടോണി അവാർഡുകൾ, പുലിറ്റ്‌സർ പുരസ്കാരം, 1982 ലെ കെന്നഡി സെന്റർ ഓണേഴ്‌സ്,[2][3][4] 1990 ലെ നാഷണൽ മെഡൽ ഓഫ് ആർട്‌സ്[5] എന്നിവയുൾപ്പെടെ നിരവധി ബഹുമതികൾ അദ്ദേഹത്തിന് ലഭിച്ചു. കൂടാതെ അമേരിക്കൻ തിയേറ്റർ ഹാൾ ഓഫ് ഫെയിമിൽ അദ്ദേഹത്തെ ഉൾപ്പെടുത്തി.
ഒരു അഭിനേതാവായി തുടക്കംകുറിച്ച അദ്ദേഹം പിന്നീട് പാൽ ജോയ് (1940), ഓൺ ദ ടൗൺ (1944), കോൾ മി മാഡം (1950), വണ്ടർഫുൾ ടൗൺ (1953), ദി പജാമ ഗെയിം (1954), ഡാം യാങ്കീസ് (1955), ന്യൂ ഗേൾ ഇൻ ടൗൺ (1957), വൺസ് അപ്പോൺ എ മാട്രസ് (1959), ഫിയോറെല്ലോ! (1959), എ ഫണ്ണി തിംഗ് ഹാപ്പൻഡ് ഓൺ ദ വേ ടു ദ ഫോറം (1962), ബ്രോഡ്‌വേ (1987) തുടങ്ങിയ നിരവധി ബ്രോഡ്‌വേ പ്രൊഡക്ഷനുകളുടെ നിർമ്മാണത്തിലൂടെ പ്രശസ്തനായി.
1920 കളിലും 1930 കളിലും പുറത്തിറങ്ങിയ നിരവധി സിനിമകളിലും ആബട്ട് അഭിനയിച്ചിട്ടുണ്ട്. ഓൾ ക്വയറ്റ് ഓൺ ദി വെസ്റ്റേൺ ഫ്രണ്ട് (1930) എന്ന ചിത്രത്തിന് മികച്ച രചനയ്ക്കുള്ള അക്കാദമി അവാർഡ് നാമനിർദ്ദേശം അദ്ദേഹത്തിന് ലഭിച്ചു. പിന്നീട് മ്യൂസിക്കലുകളുടെ ചലച്ചിത്ര ഭാഷ്യങ്ങളായ ദി പജാമ ഗെയിം (1957), ഡാം യാങ്കീസ് (1958) എന്നിവയും അദ്ദേഹം സംവിധാനം ചെയ്തു.
അവലംബം
[തിരുത്തുക]- ↑ "Abbott, George". Encyclopædia Britannica. Vol. I: A– Ak–Bayes (15th ed.). Chicago, Illinois: Encyclopædia Britannica, Inc. 2010. pp. 13. ISBN 978-1-59339-837-8.
- ↑ "George Abbott Biography" kennedy-center.org, accessed August 6, 2019
- ↑ "History, 1982" kennedy-center.org, accessed August 6, 2019
- ↑ Hall, Carla; McCombs, Phil. "Doing the Honours" Washington Post December 6, 1982
- ↑ "National Medal of Arts". National Endowment for the Arts. Retrieved October 20, 2013.