വനം
വിവിധയിനം മരങ്ങളും ചെറുസസ്യങ്ങളും വള്ളികളുമെല്ലാം ഇടതിങ്ങി വളർന്നു നിറഞ്ഞു നിൽക്കുന്ന പ്രദേശങ്ങളെയാണ് വനം എന്ന വാക്കുകൊണ്ട് വിവക്ഷിക്കുന്നത്. ഭൌമപ്രതലത്തിന്റെ ഏതാണ്ട് 9.4 ശതമാനം സ്ഥലം (അതായത്, കരപ്രദേശത്തിന്റെ 30% ഭാഗം) വനമാണെന്ന് കണക്കാക്കപ്പെടുന്നു. അനവധി ജീവിവർഗ്ഗങ്ങൾക്ക് ആവാസസ്ഥാനമാണ് വനം. കൂടാതെ, മണ്ണ് സംരക്ഷണം, ജലസംരക്ഷണം തുടങ്ങിയ നിരവധി അടിസ്ഥാന ധർമ്മങ്ങളും വനം നിർവ്വഹിക്കുന്നു. ആയതിനാൽതന്നെ, ഭൂമിയുടെ ജൈവമണ്ഡലത്തിലെ വളരെ പ്രധാനപ്പെട്ട ഒരു കണ്ണിയായി ആണ് വനത്തെ കണക്കാക്കുന്നത്.
വർഗ്ഗീകരണം
[തിരുത്തുക]മരങ്ങളുടെ തരം, സ്ഥിതിചെയ്യുന്ന സ്ഥലം, ഇലകളുടെ തരം തൂടങ്ങി നിരവധി വസ്തുതകളെ അടിസ്ഥാനമാക്കി വനങ്ങളെ തരംതിരിക്കാറുണ്ട്.
ഉഷ്ണമേഖലാവനങ്ങൾ
[തിരുത്തുക]ഭൂമദ്ധ്യരേഖക്കിരുവശത്തുമായി ആഫ്രിക്ക, അമേരിക്ക, ഏഷ്യ എന്നീ ഭൂഖണ്ഡങ്ങളിലെ ധാരാളം മഴ കിട്ടുന്ന പ്രദേശങ്ങളിലാണു ഇവ കാണപ്പെടുന്നത്. കരയിൽ സസ്യജാലങ്ങളിലും ജന്തുവർഗങ്ങളിലുമായി ഏറ്റവും കൂടുതൽ ജൈവവൈവിധ്യം കാണപ്പെടുന്നത് ഇവിടങ്ങളിലാണു.
സൂചിയിലക്കാടുകൾ(ടെംപറേറ്റ് വനങ്ങൾ)
[തിരുത്തുക]ഉത്തരാർദ്ധഗോളത്തിൽ, ഉയർന്ന അക്ഷാംശരേഖകളിൽ(അതായത് ഭൂമദ്ധ്യരേഖയിൽനിന്ന് വളരെ അകലെയുള്ള പ്രദേശങ്ങൾ)ആണു ഇത്തരം വനങ്ങൾ കാണപ്പെടുന്നത്. തണുപ്പേറിയതും വളക്കൂറില്ലാത്തതും മറ്റ് സസ്യങ്ങൾക്ക് വളരാൻ ബുദ്ധിമുട്ടുള്ളതുമായ പ്രദേശങ്ങളാണിത്.
കേരളത്തിലെ കാടുകൾ
[തിരുത്തുക]വർഗ്ഗീകരണം
[തിരുത്തുക]മഴയുടെ തോത്, മണ്ണിന്റെ പ്രത്യേകത, സമുദ്യനിരപ്പിൽ നിന്നുള്ള ഉയരം, എന്നിവയെ അടിസ്ഥാനമാക്കി കേരളത്തിലുള്ള വനങ്ങളെ ആറായി വർഗ്ഗീകരിച്ചിരിക്കുന്നു.