എക്സ്ട്രിമോഫൈൽ
അത്യന്തം പ്രതികൂലമായ സാഹചര്യങ്ങളിൽ ജീവിക്കുന്ന ജീവികളാണ് എക്സ്ട്രിമോഫൈലുകൾ. സാധാരണ ജീവികൾക്ക് വളരാൻ കഴിയാത്ത ഭൗതികചുറ്റുപാടുകളിലായിരിക്കും ഇത്തരം ജീവികൾ ജീവിക്കുന്നത്. വളരെ ഉയർന്ന താപനില, ഉയർന്ന അമ്ലത്വം, ക്ഷാരത്വം തുടങ്ങിയ സാഹചര്യങ്ങളിൽ ജീവിക്കുന്ന ജീവികളെ ശാസ്ത്രജ്ഞർ കണ്ടെത്തിയിട്ടുണ്ട്. അത്തരം പ്രതികൂല സാഹചര്യങ്ങളെ മറികടക്കാനുള്ള അനുകൂലനങ്ങൾ ഇത്തരം ജീവികൾ നേടിയെടുത്തിട്ടുണ്ട്. [1][2] അതീവപ്രതികൂലപരിസ്ഥിതിയെ നേരിടുന്ന ഇവയിൽ പലതും സൂക്ഷ്മജീവികളാണ്.
തെർമോഫൈലുകൾ
[തിരുത്തുക]സമുദ്രങ്ങളിലെ അത്യുഷ്ണജല പ്രവാഹങ്ങളുള്ളിടത്ത് വസിക്കുന്ന വിരകൾ പോലുള്ള ജീവികളെ കണ്ടെത്തിയിട്ടുണ്ട്. അഗ്നിപർവ്വതമുഖങ്ങളിലും മറ്റുമാണ് ഇത്തരം ജീവികളുടെ വാസം. 45 മുതൽ 122 വരെ ഡിഗ്രി സെന്റിഗ്രേഡ് താപനിലയിൽ സുഖമായി വസിക്കുന്ന ജീവികളാണ് തെർമോഫൈലുകൾ.
ജ്യോതിർജീവശാസ്ത്രം
[തിരുത്തുക]ജ്യോതിർജീവശാസ്ത്രജ്ഞർ എക്സ്ട്രിമോഫൈലുകളെക്കുറിച്ചുള്ള പഠനങ്ങളിൽ ഏർപ്പെടുന്നുണ്ട്. മറ്റു ഗ്രഹങ്ങളിലെ ജീവൻ നിലനിൽക്കാൻ സാധ്യതയില്ല എന്നു കരുതുന്ന ഇടങ്ങളിലും ജീവനെ അന്വേഷിക്കാം എന്ന് തിരിച്ചറിഞ്ഞത് ഇത്തരം അതിതീവ്രസാഹചര്യങ്ങളിൽ വളരുന്ന ജീവികളെക്കുറിച്ച് പഠിച്ചതോടെയാണ്.