Jump to content

അറ്റ്‌ലസ് പർവ്വതനിര

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Atlas Mountains എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
അറ്റ്‌ലസ് പർവ്വതനിര
Toubkal Mountain in Toubkal National Park in the High Atlas
ഉയരം കൂടിയ പർവതം
PeakToubkal
Elevation4,165 മീ (13,665 അടി)
ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ
Location of the Atlas Mountains (red) across North Africa
CountriesAlgeria, Morocco and Tunisia
ഭൂവിജ്ഞാനീയം
Age of rockPrecambrian

ആഫ്രിക്കയുടെ വടക്ക് പടിഞ്ഞാറൻ തീരത്തുള്ള പർവ്വത നിരയാണ് അറ്റ്‌ലസ് പർവ്വതനിര (Berber: ⵉⴷⵓⵔⴰⵔ ⵏ ⵓⴰⵟⵍⴰⵙ[അവലംബം ആവശ്യമാണ്][1] - idurar n Waṭlas, അറബി:  جبال الأطلس, Classical Arabic: Daran; Dyrin)2,500 km ദൈർഘ്യമുള്ള ഈ പർവ്വതനിര അൾജീറിയ,മൊറോക്കോ,ടുണീഷ്യ എന്നീ രാജ്യങ്ങളിലൂടെ കടന്നു പോകുന്നു. ഈ പർവ്വത നിരയിലെ ഏറ്റവും ഉയർന്ന കൊടുമുടി 4,165 മീറ്റർ ഉയരമുള്ള ടൌബ്കാൽ ആണ്. ഈ കൊടുമുടി മൊറോക്കോയിലാണ് സ്ഥിതി ചെയ്യുന്നത്. ഈ പർവ്വതനിര , സഹാറ മരുഭൂമിക്കും മദ്ധ്യധരണ്യാഴി,അറ്റ്‌ലാന്റിക് മഹാസമുദ്രം എന്നീ സമുദ്രങ്ങൾക്കും ഇടയിലുള്ള അതിരാണ്. ഈ പ്രദേശത്തെ ജനത ബെർബർ ജനത എന്ന് അറിയപ്പെടുന്നു.

ഗുരുതരമായ വംശനാശ ഭീഷണി നേരിടുന്നവയും , വംശനാശം സംഭവിച്ചവയുമായ ഒട്ടനവധി തനതു ജീവജന്തു ജാലം ഈ പർവ്വത നിരയുടെ സവിശേഷതയാണ്. ആഫ്രിക്കയിൽ കാണപ്പെട്ടിരുന്ന ഒരേ ഒരു കരടിയായ അറ്റ്‌ലസ് കരടി, നോർത്ത് ആഫ്രിക്കൻ ആന തുടങ്ങിയവ ഈ പ്രദേശത്ത് ജീവിച്ചിരുന്ന വംശനാശം സംഭവിച്ച ജീവികളാണ്. ഇവിടെ ഇന്ന് കാണപ്പെടുന്ന ബാർബെറി മക്കാക്ക് ,ബാർബെറി പുള്ളിപ്പുലി,ബാർബെറി സിംഹം തുടങ്ങിയ ജീവികൾ ഗുരുതരമായ വംശനാശ ഭീഷണി നേരിടുന്നു.

അവലംബം

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=അറ്റ്‌ലസ്_പർവ്വതനിര&oldid=3341325" എന്ന താളിൽനിന്ന് ശേഖരിച്ചത്