Jump to content

അരോളി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Aroli എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
അരോളി

അരോളി
11°59′N 75°23′E / 11.98°N 75.39°E / 11.98; 75.39
ഭൂമിശാസ്ത്ര പ്രാധാന്യം ഗ്രാമം
രാജ്യം ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല കണ്ണൂർ
ഭരണസ്ഥാപനം(ങ്ങൾ) പഞ്ചായത്ത്, വില്ലേജ്
Village Office Village Officer
'
'
വിസ്തീർണ്ണം ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 5537
ജനസാന്ദ്രത 1068/ച.കി.മീ
കോഡുകൾ
  • തപാൽ
  • ടെലിഫോൺ
 
670566
0497278****
സമയമേഖല UTC 5:30
പ്രധാന ആകർഷണങ്ങൾ ശ്രീ വടേശ്വരം ശിവ ക്ഷേത്രം

കണ്ണൂർ ജില്ലയിലെ പാപ്പിനിശ്ശേരി പഞ്ചായത്തിൽപ്പെട്ട ഒരു കൊച്ചു ഗ്രാമമാണ് അരോളി (ഇംഗ്ലീഷ്: Aroli). ഈ ഗ്രാമം, കല്ല്യാശ്ശേരിക്ക് വടക്ക് വേളാപുരം - മാങ്കടവ് - ധർമ്മശാല റോഡിൽ സ്ഥിതി ചെയ്യുന്നു. കണ്ണൂർ നഗരത്തിൽ നിന്നു ഏകദേശം 12 കിലോ മീറ്റർ ദൂരത്താണ് ഇത് സ്ഥിതി ചെയ്യുന്നത്. തളിപ്പറമ്പിന്നും പറശ്ശിനിക്കടവിനും അടുത്തായുള്ള ഈ ഗ്രാമം പൂർണ്ണമായും കുന്നിൻ മുകളിലാണ്.

പേരിനു പിന്നിൽ

[തിരുത്തുക]

ഈ പ്രദേശം മുമ്പ് അരളി പൂക്കളാൽ നിബിഡമായിരുന്നു. അരോളി ശ്രീ വടേശ്വരം ശിവ ക്ഷേത്രത്തിലെ പ്രധാന പൂജാ പുഷ്പ്പവും അരളിയാണ്. ഇതിനാലാകണം അരോളി എന്ന പേർ ഈ പ്രദേശത്തിന് കൈ വന്നത്.

ചരിത്രം

[തിരുത്തുക]

കോലത്തിരിയുടെ ഭരണകാലത്ത്; അരോളി ഗ്രാമം കല്ല്യാശ്ശേരിയിലെ നായാനാർമാരുടെ കീഴിലായിരുന്നു. ബ്രിട്ടിഷുകാർ ഇതിനെ മദിരാശി സംസ്ഥാനത്തിൽ മലബാർ ജില്ലയിലെ ചിറക്കൽ താലൂക്കിന് കീഴിലാക്കി. ഇപ്പോൾ ഈ ഗ്രാമം കണ്ണൂർ ജില്ലയിൽ പാപ്പിനിശ്ശേരി പഞ്ചായത്തിലാണ്.

എത്തിച്ചേരാൻ

[തിരുത്തുക]
  • വിമാന മാർഗ്ഗം

ഏറ്റവും അടുത്ത വിമാനത്താവളം തെക്ക് ഭാഗത്തേക്ക്‌ ഏകദേശം 132 കി.മീ. ദൂരത്തിൽ കോഴിക്കോടാണ് . അതുപോലെ വടക്ക് ഭാഗത്തേക്ക്‌ ഏകദേശം 143 കി.മീ. ദൂരത്തിൽ മംഗലാപുരവുമാണ്.

  • റെയിൽ മാർഗ്ഗം

അരോളിയുടെ ഏറ്റവും അടുത്ത റയിൽവേ സ്റ്റേഷൻ തെക്ക് ഭാഗത്തേക്ക്‌ ഏകദേശം 2-3 കി.മീ. ദൂരത്തിൽ പാപ്പിനിശ്ശേരി ആണ്. പക്ഷേ ഏറ്റവും അടുത്ത പ്രധാന സ്റ്റേഷൻ കണ്ണൂരാണ്‌. ഈ റെയിൽവേ ലൈനിലുടെ കടന്നു പോകുന്ന എല്ലാ തീവണ്ടികളും കണ്ണൂരിൽ നിൽക്കും.

  • ബസ്സ് മാർഗ്ഗം

കണ്ണൂരിൽ നിന്ന് മാങ്കടവ് വഴി പറശ്ശിനിക്കടവിലേക്കുള്ള ബസ്സിൽ കയറിയാൽ അരോളിയിലിറങ്ങാം.

അതിരുകൾ

[തിരുത്തുക]

പ്രധാന ആരാധനാലയങ്ങൾ

[തിരുത്തുക]

അരോളി താഴെ കൊടുത്തിരിക്കുന്നവയ്ക്ക് പ്രസിദ്ധമാണ് :

  • ശ്രീ വടേശ്വരം ശിവ ക്ഷേത്രം
  • മാങ്കടവ് ജുമാ മസ്ജിദ്
  • ചാലിൽ ജുമാ മസ്ജിദ്
  • കീച്ചേരി ശ്രീ പാലോട്ടു കാവ്‌
  • നാടാച്ചേരിക്കാവ്
  • ചിറ്റോത്തിടം ക്ഷേത്രം
  • കല്ലൂരിക്കാവ്
  • അരയാല ക്ഷേത്രം
  • മേച്ചര കോട്ടം
  • കല്ലൈക്കൽ ജുമാ മസ്ജിദ്

ശ്രീ വടേശ്വരം ശിവ ക്ഷേത്രം

[തിരുത്തുക]

കേരളത്തിലെ അഷ്ട ദള ശ്രീകോവിലോട് കൂടിയ ഒരേയൊരു ശിവ ക്ഷേത്രമാണ് ശ്രീ വടേശ്വരം ശിവ ക്ഷേത്രം. ഈ ക്ഷേത്രം അരോളിയിലെ ഏറ്റവും ഉയർന്ന കുന്നിൻ മുകളിലാണ്, അതിനാൽ ഈ ക്ഷേത്രത്തെ ശ്രീ കൈലാസം എന്നും വിളിച്ചു പോരുന്നു. ഈ ക്ഷേത്രം ചിറക്കൽ ദേവസ്വം ബോർഡിനു കീഴിലാണ്‌. ഈ ക്ഷേത്രത്തിലെ ശിവരാത്രി മഹോത്സവവും അതിനോടനുബന്ധിച്ചുള്ള കരിമരുന്നു പ്രയോഗവും വളരെ പ്രസിദ്ധമാണ്.

അരോളി ശ്രീ രാമചന്ദ്രൻ നമ്പ്യാർ  വടേശ്വരത്തപ്പനെ കുറിച്ചെഴുതിയ  "ശ്രീ കൈലാസം പോലെ തോന്നും വടേശ്വരത്തിൽ വാണരുളും.." എന്ന ശിവ ഭജന അരോളിയിലും പ്രാന്തപ്രദേശങ്ങളിലും വളരെ പ്രസിദ്ധമാണ്.

പ്രധാന വിദ്യാഭ്യാസ സ്ഥാപനങ്ങൾ

[തിരുത്തുക]
  • അരോളി ഗവൺ‌മെന്റ്‌ ഹയർ സെക്കന്ററി സ്കൂൾ
  • അരോളി സെൻട്രൽ എൽ. പി. സ്കൂൾ.
  • മാങ്കടവ് സ്കൂൾ

പ്രധാന സാംസ്കാരിക സ്ഥാപനങ്ങൾ

[തിരുത്തുക]
  • ശാന്തിപ്രഭ നടനകലാസമതി - കണ്ണൂർ ജില്ലയിലെ പ്രധാന കലാസമിതി

പ്രധാന സ്ഥലങ്ങൾ

[തിരുത്തുക]
  • അരോളി
  • വേളാപുരം
  • ഐക്കൽ
  • വാച്ചാക്കൽ
  • കല്ലൈക്കൽ
  • കാട്ട്യം
  • വടേശ്വരം
  • കീച്ചേരി കുന്ന്
  • ചിറ്റോത്തിടം
  • അരയാല
  • ചാലിൽ
  • കല്ലൂരി
  • മാങ്കടവ്

ആരോളിയുടെ വിക്കി ലിങ്കുകൾ

[തിരുത്തുക]
    • വിക്കിമാപ് പാപ്പിനിശ്ശേരി പഞ്ചായത്ത് ഇംഗ്ലീഷ്: Wiki Map Pappinisseri Panchayat-> [3]

അവലംബം

[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=അരോളി&oldid=4143972" എന്ന താളിൽനിന്ന് ശേഖരിച്ചത്