Jump to content

ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്, ഗോരഖ്പൂർ

Coordinates: 26°44′47″N 83°25′11″E / 26.7465°N 83.4198°E / 26.7465; 83.4198
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(All India Institute of Medical Sciences, Gorakhpur എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്, ഗോരഖ്പൂർ
പ്രമാണം:All India Institute of Medical Sciences, Gorakhpur Logo.png
ആദർശസൂക്തംIAST: Swasthya-rakshanaya cha vikar-prashamanya cha
തരംPublic medical school
സ്ഥാപിതം2019 (2019)
പ്രസിഡന്റ്Ambrish Mithal[1]
ഡയറക്ടർസുരേഖാ കിഷോർ
വിദ്യാർത്ഥികൾ50
സ്ഥലംഗോരഖ്പൂർ, ഉത്തർപ്രദേശ്, ഇന്ത്യ
26°44′47″N 83°25′11″E / 26.7465°N 83.4198°E / 26.7465; 83.4198
ക്യാമ്പസ്Urban
വെബ്‌സൈറ്റ്aiimsgorakhpur.edu.in

ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്, ഗോരഖ്പൂർ (എയിംസ് ഗോരഖ്പൂർ) ഉത്തർപ്രദേശ് സംസ്ഥാനത്ത് ഗോരഖ്പൂരിൽ സ്ഥിതിചെയ്യുന്ന ഒരു പൊതു മെഡിക്കൽ വിദ്യാലയവും അഖിലേന്ത്യാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസുകളിൽ ഒന്നുമാണ്. 2014 ജൂലൈയിൽ പ്രഖ്യാപിക്കപ്പെട്ട നാല് "ഫെയ്സ് IV" ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ (എയിംസ്) ഒന്നുംകൂടിയാണിത്.

ചരിത്രം

[തിരുത്തുക]

2014 ജൂലൈയിലെ[2] തന്റെ ബജറ്റ് പ്രസംഗത്തിൽ "ഫോർ ഫേസ്" എന്നു വിളിക്കപ്പെടുന്ന സ്ഥാപന പദ്ധതികളുടെ ഭാഗമായി അക്കാലത്തെ ധനമന്ത്രി അരുൺ ജെയ്റ്റ്‌ലി ആന്ധ്രാപ്രദേശ്, പശ്ചിമ ബംഗാൾ, മഹാരാഷ്ട്രയിലെ വിദർഭ മേഖല, ഉത്തർഖണ്ഡിലെ പൂർവാഞ്ചൽ[3] എന്നിവിടങ്ങളിലായി നാല് പുതിയ എയിംസുകൾ സ്ഥാപിക്കുന്നതിനായി 500 കോടി രൂപയുടെ (2019 ലെ കണക്കുകൾ പ്രകാരം 643 കോടി രൂപ അല്ലെങ്കിൽ 90 മില്യൺ യുഎസ് ഡോളർ) ബജറ്റ് പ്രഖ്യാപിച്ചു. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി 2016 ജൂലൈ 22 ന് എയിംസ് ഗോരഖ്പൂരിന് തറക്കല്ലിട്ടു.[4] 2019 ഫെബ്രുവരി 24 ന്[5] ഒരു ഔട്ട്‌പേഷ്യന്റ് വിഭാഗം (ഒപിഡി) ആരംഭിക്കുകയും 2019 ൽ പ്രവർത്തനമാരംഭിക്കുന്ന ആറ് എയിംസിൽ ഒന്നായി വിഭാവനം ചെയ്തുകൊണ്ട് 50 എം.ബി.ബി.എസ്. വിദ്യാർത്ഥികളുടെ ആദ്യ ബാച്ച് ആ വർഷം അവസാനം ഇവിടെ ആരംഭിക്കുകയും ചെയ്തു.[6] 2020 മാർച്ച് മാസത്തിൽ സുരേഖ കിഷോർ ഇതിന്റെ ഡയറക്ടറായി നിയമിക്കപ്പെട്ടു.[7]

അവലംബം

[തിരുത്തുക]
  1. "Notification of President nomination" (PDF). 19 July 2019. Retrieved 15 January 2020.
  2. "5 more IIMs, IITs and four more AIIMS to be set up". Hindustan Times (in ഇംഗ്ലീഷ്). 10 July 2014. Retrieved 4 August 2017.
  3. "5 more IIMs, IITs and four more AIIMS to be set up". Hindustan Times (in ഇംഗ്ലീഷ്). 10 July 2014. Retrieved 4 August 2017.
  4. "PM Modi lays foundation stone of AIIMS-Gorakhpur". The Times of India (in ഇംഗ്ലീഷ്). 22 July 2016. Retrieved 7 March 2019.
  5. "AIIMS OPD starts in Gorakhpur". The Times of India (in ഇംഗ്ലീഷ്). 27 February 2019. Retrieved 7 March 2019.
  6. "Establishment and Upgradation of Hospitals under PMSSY". pib.gov.in (Press release). Press Information Bureau. 3 December 2019. Retrieved 4 December 2019.
  7. Tandon, Aditi (4 March 2020). "Govt names directors for 6 AIIMS". The Tribune (in English). Retrieved 5 March 2020.{{cite news}}: CS1 maint: unrecognized language (link) CS1 maint: url-status (link)[പ്രവർത്തിക്കാത്ത കണ്ണി]